Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോൾ റൂട്ടിങിലൂടെ യുവാവ് നടത്തിയത് പാക്കിസ്ഥാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫോൺകോളുകൾ: കമ്പ്യൂട്ടർ സെന്ററിന്റെ മറവിൽ നടത്തിയത് വൻ തട്ടിപ്പ്; ഉപകരണങ്ങൾ കൂടുതലും വാങ്ങിയത് ഓൺലൈൻ ഷോപ്പിങിലൂടെ; ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ലാപ്‌ടോപ്പും, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, കാൾ റൂട്ടിങ് ഉപകരണങ്ങൾ; ഇരിട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവിനെ പിടികൂടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ മറവിൽ കാക്കയങ്ങാട്ട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത് അബ്ദുൽ ഗഫൂറാണ് (33) അറസ്റ്റിലായത്. ഐ.ബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പാക്കിസ്ഥാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫോൺകോളുകൾ കാൾ റൂട്ടിങ് ഉപകരണം ഉപയോഗിച്ച് നിരക്ക് കുറച്ച് ഉപഭോക്താക്കൾക്ക് നൽകുകയാണ് ചെയ്തിരുന്നത്.

2018 മുതൽ കാക്കയങ്ങാട്-മുഴക്കുന്ന് റോഡിൽ സിപ് സോഫ്റ്റ് ടെക്നോളജി എന്ന കമ്പ്യൂട്ടർ സർവിസ് സന്റെറിന്റെ മറവിലായിരുന്നു തട്ടിപ്പ്. മറ്റ് മൊബൈൽ സേവന ദാതാക്കൾക്കും സർക്കാറിനും വലിയ നഷ്ടം വരുത്തിവെക്കുന്ന രീതിയിലുള്ള തട്ടിപ്പാണ് നടത്തിയത്. കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ, കാൾ റൂട്ടിങ് ഉപകരണം എന്നിവ പിടിച്ചെടുത്തു. എന്നാൽ, ഗൾഫിലും യൂറോപ്പിലുമുള്ളവർക്ക് ഫോൺ റീചാർജ് ചെയ്തുനൽകുക മാത്രമാണ് ചെയ്തതെന്നും പാക് ബന്ധമില്ലെന്നും ഗഫൂർ പൊലീസിന് മൊഴി നൽകി. കേരള വിഷൻ നെറ്റ്‌വർക് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉപകരണങ്ങൾ ഓൺലൈൻ വഴി വാങ്ങിയതാണെന്ന് പറയുന്നു. ഐ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗഫൂറിനെ വിശദമായി ചോദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP