Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്തെ തോക്കുനിർമ്മാണവും വിതരണവും വെറും പ്രാദേശിക വാർത്തയായി അവസാനിച്ചതെങ്ങനെ? കൊറോണ വ്യാപനത്തിന്റെ ഭീതികൾക്കിടയിൽ മാഞ്ഞു പോവേണ്ട വാർത്തയല്ല ഇത്; ബിജെപിയുടെയും ആർ എസ് എസ്സിന്റെയും ദേശീയ നേതാക്കൾ വന്നു പോകാറുള്ള ഇടം; അവിടെ തോക്കു നിർമ്മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാൻ ബിജെപിക്കും ബാധ്യതയുണ്ട്; രൂക്ഷ വിമർശനവുമായി ഡോ. ആസാദ്

കോട്ടയത്തെ തോക്കുനിർമ്മാണവും വിതരണവും വെറും പ്രാദേശിക വാർത്തയായി അവസാനിച്ചതെങ്ങനെ? കൊറോണ വ്യാപനത്തിന്റെ ഭീതികൾക്കിടയിൽ മാഞ്ഞു പോവേണ്ട വാർത്തയല്ല ഇത്; ബിജെപിയുടെയും ആർ എസ് എസ്സിന്റെയും ദേശീയ നേതാക്കൾ വന്നു പോകാറുള്ള ഇടം; അവിടെ തോക്കു നിർമ്മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാൻ ബിജെപിക്കും ബാധ്യതയുണ്ട്; രൂക്ഷ വിമർശനവുമായി ഡോ. ആസാദ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പള്ളിക്കത്തോട് തോക്കുനിർമ്മാണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡോ. ആസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. സർക്കാറും മാധ്യമങ്ങളും സംസ്ഥാന രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം നിഷ്‌ക്കളങ്കമാവാൻ ഇടയില്ലെന്നും കൊറോണ ഭീതിക്കിടയിൽ മാഞ്ഞു പോവേണ്ട വാർത്തയല്ല ഇതെന്നും കുറിപ്പിൽ ആസാദ് ചൂണ്ടിക്കാട്ടുന്നു. പള്ളിക്കത്തോട് പ്രദേശം കുഗ്രാമമല്ല. ബിജെപിയുടെയും ആർ.എസ്.എസിന്റെയും ദേശീയ നേതാക്കൾ വന്നു പോകാറുള്ള ഇടമാണ്. അദ്വാനിക്കും മോഹൻ ഭാഗവതിനും മുതൽ അമിത് ഷായ്ക്കുവരെ പരിചയമുള്ള പ്രദേശം, അവിടെ തോക്കു നിർമ്മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാൻ ബിജെപിക്കും ബാധ്യതയുണ്ടെന്നും ആസാദ് പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

കോട്ടയത്തെ തോക്കുനിർമ്മാണവും വിതരണവും വെറും പ്രാദേശിക വാർത്തയായി അവസാനിച്ചതെങ്ങനെ? ആരുടെ ആവശ്യത്തിനുള്ള തോക്കുകളാണ് അവിടെ നിർമ്മിച്ചുകൊണ്ടിരുന്നത്? വിതരണ ഏജന്റുമാർ ആരൊക്കെയാണ്? അറസ്റ്റു ചെയ്യപ്പെട്ടവരിൽ തീരുന്ന കണ്ണികളേയുള്ളു എന്ന് എന്താണുറപ്പ്? ഏതെങ്കിലും തരത്തിലുള്ള പ്രത്യേക അന്വേഷണത്തിന് സർക്കാർ മുതിർന്നു കാണുന്നില്ല. രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഭേദഗതി വരുത്തിയ നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണല്ലോ കേട്ടിട്ടുള്ളത്. എൻ ഐ എയെന്നോ യുഎപിഎയെന്നോ ഒന്നും ബെഹറപൊലീസ് മൊഴിഞ്ഞു കാണുന്നില്ല.

തോക്കുപയോഗിക്കാൻ ലൈസൻസ് വേണ്ട നാടാണ് നമ്മുടേത്. നിർമ്മിക്കാൻ അഥവാ പലയിടത്തുനിന്നു കൊണ്ടുവന്ന ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തോക്കാക്കാൻ കോട്ടയത്തു ചിലർക്ക് ധൈര്യമുണ്ടായതെങ്ങനെ? അതു വാങ്ങാനും വിതരണം ചെയ്യാനും ആളുകളുണ്ടായതെങ്ങനെ? അവരുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് പൊലീസ് എന്തു പറയുന്നു? മതഭീകരവാദികൾക്കും മാവോയിസ്റ്റുകൾക്കും തോക്കു വേണം. അവരുടെ ആവശ്യമാണോ കോട്ടയത്തു നിർവ്വഹിക്കപ്പെട്ടത്? അല്ലെങ്കിൽ ഡൽഹി കലാപം രാജ്യമാകെ പടരുമെന്ന ധാരണയിലുള്ള മുന്നൊരുക്കമോ? സംസ്ഥാനത്തിനകത്തും പുറത്തുമായി വിതരണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടാവുമോ?

പള്ളിക്കത്തോട് തോക്കുനിർമ്മാണം അന്വേഷിക്കണമെന്ന് സിപിഐ എം പുതുപ്പള്ളി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടതായി വാർത്ത കണ്ടു. പള്ളിക്കത്തോട് പ്രദേശം ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കാനുള്ള ആർ എസ് എസ് ശ്രമത്തിന്റെ ഭാഗമാണ് തോക്കുനിർമ്മാണവും വിൽപ്പനയുമെന്ന് സിപിഐഎം ആരോപിക്കുന്നു. അപ്പോൾ ഭരണകക്ഷി മൗനമല്ല. ആർ എസ് എസ്സുകാർക്കു ബന്ധമുണ്ടെന്ന് ഭരണകക്ഷിയാണ് ആരോപിക്കുന്നത്. ആഭ്യന്തരമന്ത്രി അതു കേൾക്കാത്തതെന്ത്?

പള്ളിക്കത്തോട് പ്രദേശം അത്ര കുഗ്രാമമല്ല. ബിജെപിയുടെയും ആർ എസ് എസ്സിന്റെയും ദേശീയ നേതാക്കൾ വന്നു പോകാറുള്ള ഇടമാണ്. അദ്വാനിക്കും മോഹൻ ഭാഗവതിനും മുതൽ അമിത് ഷായ്ക്കുവരെ പരിചയമുള്ള പ്രദേശം. അവിടെ തോക്കു നിർമ്മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാൻ ബിജെപിക്കും ബാധ്യതയുണ്ട്.

സർക്കാറും മാധ്യമങ്ങളും സംസ്ഥാനതല രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം അത്ര നിഷ്‌ക്കളങ്കമാവാൻ ഇടയില്ല. കൊറോണ വ്യാപനത്തിന്റെ ഭീതികൾക്കിടയിൽ മാഞ്ഞു പോവേണ്ട വാർത്തയല്ല ഇത്. സർക്കാർ ഇതു സംബന്ധിച്ച വിശദീകരണം നൽകേണ്ടതുണ്ട്. സമഗ്രമായ അന്വേഷണത്തിന് നടപടി സ്വീകരിക്കണം. ആർ എസ് എസ് കേരളത്തിലേക്കു കടത്തുന്ന പുതിയ അജണ്ടയുടെ ഭീകരമുഖം തോക്കുകളിലുണ്ടോ എന്നാണ് അറിയേണ്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP