Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാദാപുരത്തെ തീവെപ്പ് സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് വ്യക്തി വിരോധത്തിന് പുറമേ നാട്ടിലെ രാഷ്ട്രീയ സംഘർഷത്തിനും: വാണിമേൽ കോടിയൂറയിൽ നാല് ബൈക്കുകൾ തീവച്ചു നശിപ്പിച്ച കേസിൽ വഴിത്തിരിവായത് പൊലീസിന്റെ കൃത്യമായ ഇടപെടൽ; അക്രമി സംഘത്തിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ പൊലീസ് നുഴഞ്ഞ് കയറി വിവരങ്ങൾ ശേഖരിച്ചു; പൊലീസും നാട്ടുകാരം ഒത്തൊരുമിച്ചപ്പോൾ ഒഴിവായത് വലിയ രാഷ്ട്രീയ പ്രതിസന്ധി

നാദാപുരത്തെ തീവെപ്പ് സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് വ്യക്തി വിരോധത്തിന് പുറമേ നാട്ടിലെ രാഷ്ട്രീയ സംഘർഷത്തിനും: വാണിമേൽ കോടിയൂറയിൽ നാല് ബൈക്കുകൾ തീവച്ചു നശിപ്പിച്ച കേസിൽ വഴിത്തിരിവായത് പൊലീസിന്റെ കൃത്യമായ ഇടപെടൽ; അക്രമി സംഘത്തിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ പൊലീസ് നുഴഞ്ഞ് കയറി വിവരങ്ങൾ ശേഖരിച്ചു; പൊലീസും നാട്ടുകാരം ഒത്തൊരുമിച്ചപ്പോൾ ഒഴിവായത് വലിയ രാഷ്ട്രീയ പ്രതിസന്ധി

ടി.പി.ഹബീബ്

കോഴിക്കോട്: ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം. ഒരു പക്ഷേ, ചുരുങ്ങിയ ചുറ്റുവട്ടത്തിൽ ഏറ്റവും കൂടുതൽ പൊലീസിന്റെ സേവനം ഉള്ളത് നാദാപുരത്താകും. ഒരു എ.എസ്‌പി, ആറ് സിഐ.മാർ,പത്തിലേറെ എസ്‌ഐ.മാർ നൂറുക്കണക്കിന് പൊലീസിന്റെ സേവനം. എന്നാൽ അവസരം കിട്ടുമ്പോഴൊക്കെ ക്രിമനൽ സംഘം തലപൊക്കും. മിടുക്കരായ പൊലീസുകാരുണ്ടാകുന്ന ഘട്ടത്തിൽ അക്രമികളെ പിടികൂടാം. ക്രിമനൽ സംഘത്തെ നിലക്ക് നിർത്താൻ സാധിച്ചില്ലെങ്കിൽ നാദാപുരം മേഖലയിൽ കലാപം ഉറപ്പാണ്.

പൊലീസും സർവ്വകക്ഷി നേതാക്കളും ഒത്തു പിടിച്ചത് മൂലം കലാപം ഒഴിവായത്തിന്റെ കഥയാണ് നാദാപുരത്തെ വാണിമേൽ പ്രദേശത്തിന് പറയാനുള്ളത്. വാണിമേൽ പരപ്പുപാറയിലെ തീവെപ്പ് സംഭവങ്ങളിലെ പ്രതിയെ പിടികൂടാനായതാണ് ഇപ്പോൾ ചൂടേറിയ വാർത്ത. നവംബറിൽ വീട്ടിൽ നിർത്തിയിട്ട നാല് ബൈക്കുകളും ആഴ്ചകൾക്ക് ശേഷം ഒരു വീട്ടിലെ ബൈക്കും കത്തിച്ച കേസിലെ പ്രതികളെ പിടികൂടാനായതാണ് ഏറെ ആശ്വാസമായത്.

ആദ്യത്തെ തീവെപ്പ് സംഭവം ക്വട്ടേഷനും രണ്ടാമത്തെത് ആദ്യ സംഭവം മറക്കാനും നാട്ടിൽ കലാപം സൃഷ്ടിക്കാനുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഷ്ട്രീയ സംഘർഷമുണ്ടാക്കാനുള്ള അക്രമികളുടെ ശ്രമത്തെ ചെറുക്കുന്നതിൽ ആദ്യ ഘട്ടത്തിൽ തന്നെ സർവ്വകക്ഷി നേതാക്കൾ കാണിച്ച ജാഗ്രതയും എടുത്തു പറയേണ്ടതാണ്. നരിപ്പറ്റ കാഞ്ഞിരമുള്ളതിൽ മുഹമ്മദലി(26)നെ ബെംഗളൂരു വിമാനതാവളത്തിൽ വെച്ച് കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെ വളയം പൊലീസ് പ്രതിയുമായി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വളയം എസ്‌ഐ.ആർ.സി.ബിജുവിന്റെ നേത്യത്വത്തിലാണ് പരപ്പുപാറയിലെ വീട്ടിലും പരിസരത്തുമായി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊണ്ട് വരുന്നത് അറിഞ്ഞ് വൻ ജനാവലി സ്ഥലത്തെത്തിയിരുന്നു. അക്രമത്തിന് കാരണങ്ങളായി പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. അക്രമികൾ യാത്രക്കായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നവംബർ 19 നാണ് പരപ്പുപാറ ചേരനാണ്ടിയിൽ കോരമ്മൻചുരത്തിൽ കുഞ്ഞാലിയുടെ വീട്ട് മുറ്റത്ത് നിർത്തിയിട്ട നാല് ബൈക്കുകൾ അഗ്‌നിക്കിരയാക്കിയത്. മുഹമ്മദലി അടക്കമുള്ള നാല് പേരാണ് അക്രമത്തിന് പിന്നിലുണ്ടായിരുന്നത്. വിദേശത്തുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ നൽകിയ ക്വട്ടേഷനാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നീട് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

ക്വട്ടേഷന് പിന്നിലുള്ള ചിലരെ കുറിച്ച് പൊലീലിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിന്റെ നേത്യത്വത്തിൽ രൂപീകരിച്ച വാട്സ് അപ്പ് ഗ്രൂപ്പിൽ പൊലീസ് നുഴഞ്ഞ് കയറിയാണ് വിവരങ്ങൾ ശേഖരിച്ചത്.
ക്വട്ടേഷന് നേത്യത്വം നൽകിയ കച്ചവടക്കാരനായ യുവാവിനെ ചുറ്റിയാണ് ഇപ്പോൾ പൊലീസുള്ളത്. നേരത്തെ യൂത്ത് ലീഗ് പ്രകടനത്തിൽ കൊലവറി മുദ്യാവാക്യം വിളിച്ച യുവാവിന്റെ ഒരോ നീക്കങ്ങളും പൊലീസ് ശ്രദ്ധിച്ചത്്. യുവാവിന്റെ കീഴിലുള്ള സംഘവം പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കാറിൽ കോഴിക്കോടേക്ക് പുറപ്പെട്ട സംഘം രാത്രിയിൽ കുറ്റ്യാടിയിൽ നിന്നാണ് അക്രമം ആസൂത്രണം ചെയ്തത്. അവിടെയുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങി ഭൂമിവാതുക്കലിലെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നും എടുത്ത വസ്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രതികളുടെ മുഖം മറച്ചത്. ഒരാൾ പരിസരത്ത് നിൽക്കുകയും രണ്ട് പേർ വീട്ടിലെത്തി ബൈക്കുകൾക്ക് തീയിടുകയുമായിരുന്നു.

ഒരാഴ്ചകൾക്ക് ശേഷമാണ് സമീപത്തുള്ള കോരമ്മൻചുരത്തിൽ കുഞ്ഞിരാമന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീയിട്ടത്. ആദ്യത്തെ സംഭവത്തിന്റെ പ്രതികാരമാണെന്ന പ്രചരണവും തുടർന്നുണ്ടായി. അക്രമികളെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.സി.ജയൻ ചെയർമാനും സിദ്ധീഖ് വെള്ളിയോട് വർക്കിങ് ചെയർമാനും ടി.പി.കുമാരൻ കൺവീണറുമായ സർവ്വകക്ഷി കമ്മിറ്റി രൂപീകരിച്ചിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിരവധി തവണ കണ്ട സർവ്വകക്ഷി സംഘം കാര്യങ്ങൾ വിശദീകരിക്കാൻ ഭൂമിവാതുക്കൽ ടൗണിൽ പൊതുയോഗവും നടത്തി. പൊലീസിനെ വിമർശിക്കുന്നതിനോടൊപ്പം കേസിൽ സഹായിക്കാൻ പറ്റുന്ന കാര്യങ്ങൾ പൊലീസിന് ഒരോ ഘട്ടത്തിലും നാട്ടുകാർ കൈമാറിയിരുന്നു. പ്രതികളെ പിടികൂടാൻ സാധിക്കാത്തതിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്ന പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത് ഏറെ ആശ്വാസമായി എന്നതും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP