Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാറാട് കലാപത്തിൽ കൈതപ്രം എന്തു ചെയ്തു? അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നതിങ്ങനെ...

മാറാട് കലാപത്തിൽ കൈതപ്രം എന്തു ചെയ്തു? അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നതിങ്ങനെ...

കോഴിക്കോട്: ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ മാറാടു കേസുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി, സി. എം പ്രദീപ് കുമാർ ചോദ്യം ചെയ്തത് അന്ന് ഏറെ വിവാദമായിരുന്നു. കൈത്രപ്രം ദാമോദരൻ നമ്പൂതിരിയെ ചോദ്യം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പ്രദീപ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഏറെ പ്രമാദമായ ഒരു കലാപത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തുമ്പോൾ അസ്വാഭാവികമായി തോന്നുന്ന ചെറിയ സംഭവങ്ങൾ പോലും അനേന്വഷിച്ചു പിടിച്ചുകയറേണ്ടി വരും. ഒന്നു രണ്ടു കാര്യങ്ങളാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ചോദ്യം ചെയ്യാൻ കാരണമായത്.

 

രണ്ടാം മാറാട് കലാപം നടന്ന സമയം. മാറാട്ടെ അരയസമാജക്കാർ തീർത്തും രോഷാകുലർ. മന്ത്രിമാർക്കോ ജനപ്രതിനിധികൾക്കോ പോലും മാറാട്ട് കാലുകുത്താൻ പറ്റാത്ത അവസ്ഥ. അതായിരുന്നു ആദ്യത്തെ ഒരാഴ്ചക്കാലത്തെ അനുഭവം. എന്നാൽ ആ ദിവസങ്ങളിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി അവിടെ പോകുന്നു. കലാകാരൻ എന്ന നിലയക്ക് അദ്ദേഹത്തെ മാറാടുകാർ കണ്ട് എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല എന്നു കരുതാം. പക്ഷേ അദ്ദേഹം അവിടെ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. കലാപത്തിൽ ഉറ്റവർ മരിച്ച കുടുംബാഗങ്ങൾക്കെല്ലാം തൊഴിൽ തരാമെന്നു കൈതപ്രം വാഗ്ദാനം ചെയ്യുകയായിരുന്നു. കൈതപ്രത്തിന് തിരക്കഥാരചനയും സംഗീത ഇൻസ്റ്റിറ്റ്യൂട്ടുമല്ലാതെ മറ്റു ബിസിനസുകളൊന്നുമില്ല. പിന്നെയെങ്ങനെന മാറാട് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് കൈതപ്രം തൊഴിൽ നൽകും?


ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഇതേ ചോദ്യം ഞാൻ കൈതപ്രത്തിനേനാടു ചോദിച്ചു.
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി ഉൾപ്പെടെ സഹായം നൽകാൻ തയ്യാറാണെന്ന എറണാകുളത്തെ ഒരു മുസ്ലീം വ്യവസായിയുടെ പത്രപ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. അതുപ്രകാരം താൻ അയാളെ പോയി കണ്ടു. പിന്നീട് മാറാടെത്തിയപ്പോൾ വ്യവസായി പറഞ്ഞതു പ്രകാരമുള്ള തൊഴിലാണ് വാഗ്ദാനം ചെയ്തതെന്നായിരുന്നു കൈതപ്രത്തിന്റെ മറുപടി. കലുഷിതമായി നിന്നിരുന്ന മാറാടിന്റെ മണ്ണിൽ പോയി എറണാകുളത്തെ വ്യവസായിക്കുവേണ്ടി തൊഴിൽ വാഗ്ദാനം ചെയ്താൽ എന്തായിരിക്കും അരയസമാജക്കാരുടെ പ്രതികരണം എന്ന് അന്നു മാറാട് കണ്ടിട്ടുള്ള എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.
കാസർഗോഡു വേരുള്ള ഒരു പാക്കിസ്ഥാൻ പൗരൻ ദുബായിൽ ഒരുക്കിയ പാർട്ടിയിൽ കൈതപ്രം ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും അതുകഴിഞ്ഞ് അധികം വൈകാതെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തെ വച്ച് സിനിമയെടുക്കാൻ കൈതപ്രം നടപടികൾ തുടങ്ങുകയും ചെയ്തു. ഗാനരചനയും ഗസ്റ്റ് റോളുകളിൽ മുഖം കാണിക്കലുമായി നിന്നിരുന്ന കൈതപ്രത്തിന് ദുബായിൽ പാകിസ്ഥാൻകാരന്റെ പാർട്ടി കഴിഞ്ഞയുടനെന സിനിമ പിടിക്കാൻ തോന്നുക. അതും പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെവച്ച്. ഇതിലും അൽപ്പം പൊരുത്തക്കേടുകൾ തോന്നിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെനയായിരുന്നു മറുപടി.

ആരാണ് പാർട്ടിയൊരുക്കിയതെന്നൊന്നും എനിക്കറിയില്ലായിരുന്നു. പാർട്ടിയിൽ പങ്കെടുത്ത് ഞാൻ ഒരു മലയാളം പാട്ടു പാടി. അതുകേട്ട് പാർട്ടി സംഘടിപ്പിച്ചിരുന്ന പാക് പൗരൻ എന്നെ വന്ന് മലയാളത്തിൽ അഭിനന്ദിച്ച് കെട്ടിപ്പിടിച്ചു. അയാൾക്ക് കാസർഗോഡു വരുണ്ടെന്നും മലയാളം അറിയാമെന്നും വ്യക്തമായി. അത്രമാത്രമേ പരിചയമുള്ളൂ. പിന്നീട് അയാളുമായി ഒരു ബന്ധവുമില്ല എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞത്. സിനിമാക്കാരുടെ ഇടക്കിടെയുള്ള ദൂബായ് പാർട്ടികൾ നിരീക്ഷിക്കപ്പെടേണ്ടതാണ്. അവരുടെ തിരിച്ചുവരവും - പ്രദീപ് കുമാർ പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ വച്ച് സിനിമയെടുക്കാനായിരുന്നു കൈതപ്രത്തിന്റെ തീരുമാനം. ലൊക്കേഷൻ കാസർഗോഡ് , കണ്ണൂർ ജില്ലകൾ. 'മഴവില്ലിൻ അറ്റം വരെന' എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്. മുഹമ്മദ് ആസിഫിനെന താരമായി നിശ്ചയിച്ച് കരാർ ഒപ്പിട്ടപ്പോഴേക്കും അയാൾ കോഴ വിവാദത്തിൽപ്പെട്ടു. തുടർന്ന് ഇയാളെ ഒഴിവാക്കി മുഹമ്മദ് ഹാഫിസ് എന്ന പാക് ക്രിക്കറ്ററാണ് മഴവില്ലിൻ അറ്റംവരെയിലേക്ക് നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിൽ മുഹമ്മദ് ഹാഫിസ് എത്തി രണ്ടു ദിവസം ഷൂട്ടിംഗും നടന്നു. അപ്പോഴേക്കും പാക് ടീമിന് ന്യൂസിലാൻഡ് പര്യടനം വന്നതിനാൽ ഇയാൾ പോയി. ഷൂട്ടിങ് മുടങ്ങിയതോടെ ഹാഫിസിനെനയും നായക സ്ഥാനത്തു നിന്നു മാറ്റി. പിന്നീട് ലണ്ടനിൽ ജനിച്ചു വളർന്ന ഒരു പാക് യുവാവിനെന നായകനാക്കി ഷൂട്ടിങ് പൂർത്തിയാക്കി. ശ്രീശാന്തും ചില ഭാഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോഴ വിവാദം വന്നതോടെ ശ്രീശാന്ത് അഭിനയിച്ച ഭാഗങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കുമെന്ന് കഴിഞ്ഞ ദിവസം കൈതപ്രം പറഞ്ഞിരുന്നു. സംഗതിയെന്തായാലും മഴവില്ലിൻ അറ്റം വരെ സിനിമ ഇപ്പോഴും റിലീസാവാതെ പെട്ടിയിൽ വിശ്രമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP