Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ പടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഇനി പരിഗണിക്കുക അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം; പൊതു ഇടങ്ങളിലെ സംഘംചേരൽ തടയാനാണ് ഈ രീതിയിലുള്ള തീരുമാനമെന്ന് സുപ്രീംകോടതി; ഉത്തരവ് പുറത്തിറങ്ങിയത് ഇന്നലെ; കേരളത്തിൽ കൊറോണ വ്യാപനം തുടരുമ്പോൾ സുപ്രീംകോടതി നോട്ടിഫിക്കേഷൻ ചർച്ചയാക്കി ഹൈക്കോടതിയും; കൊറോണ വ്യാപനം തടയാൻ കേരളവും അതിജാഗ്രതയിൽ തുടരവേ കോടതി നടപടികളിലും നിയന്ത്രണം വന്നേക്കും

കൊറോണ പടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഇനി പരിഗണിക്കുക അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം; പൊതു ഇടങ്ങളിലെ സംഘംചേരൽ തടയാനാണ് ഈ രീതിയിലുള്ള തീരുമാനമെന്ന് സുപ്രീംകോടതി; ഉത്തരവ് പുറത്തിറങ്ങിയത് ഇന്നലെ; കേരളത്തിൽ കൊറോണ വ്യാപനം തുടരുമ്പോൾ സുപ്രീംകോടതി നോട്ടിഫിക്കേഷൻ ചർച്ചയാക്കി ഹൈക്കോടതിയും; കൊറോണ വ്യാപനം തടയാൻ കേരളവും അതിജാഗ്രതയിൽ തുടരവേ കോടതി നടപടികളിലും നിയന്ത്രണം വന്നേക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ ബാധയുമായി ബന്ധപ്പെട്ടു കേന്ദ്രം നൽകിയ മാർഗനിർദ്ദേശം പാലിക്കാൻ സുപ്രീംകോടതി തീരുമാനം. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാനാണ് ബെഞ്ചുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. കൊറോണ വ്യാപനം തടയാനാണ് അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. കൊറോണ പടരുന്നതിനാൽ അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് സുപ്രീംകോടതി വിവിധ ബെഞ്ചുകൾക്ക് ഇന്നലെ നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച അറിയിപ്പും ഇന്നലെ സുപ്രീംകോടതി പുറത്തിറക്കിയിട്ടുണ്ട്. പക്ഷെ ഈ തീരുമാനം ഇതുവരെ ഹൈക്കോടതി ഉൾപ്പെടെയുള്ള കേരളത്തിലെ കോടതികളിൽ ബാധകമാക്കിയിട്ടില്ല. കേരളത്തിലും കൊറോണ പടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി കൈക്കൊണ്ട രീതിയിലുള്ള തീരുമാനം ഹൈക്കോടതിയിൽ നിന്നും വരാത്തത് ചർച്ചയാകുന്നുണ്ട്. പൊതു ഇടങ്ങളിൽ സംഘം ചേരൽ തടയാനാണ് കേന്ദ്ര നിർദ്ദേശം പരിഗണിച്ച് ഈ രീതിയിലുള്ള തീരുമാനം സുപ്രീംകോടതി കൈക്കൊണ്ടത്. കേരളത്തിലും കൊറോണ വ്യാപനം തുടരുന്നതിനാൽ സുപ്രീംകോടതി തീരുമാനത്തിന്റെ മറപിടിച്ചുള്ള തീരുമാനം വരാത്തതാണ് ചർച്ചയാകുന്നത്.

മാർച്ച് അഞ്ചിന് തന്നെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടു കൊറോണ തടയാനുള്ള മാർഗ നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. കൊറോണയുമായി ബന്ധപ്പെട്ടു പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് തടയാനുള്ള നടപടികൾ കൈക്കൊള്ളണമെന്നു ലോകാരോഗ്യ സംഘടനയുടെയും നിർദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുകയാണ് എന്നാണ് സുപ്രീംകോടതി അറിയിക്കുന്നത്. പൊതുജനാരോഗ്യം മുൻനിർത്തിയുള്ള ഒരു കരുതലായാണ് തീരുമാനത്തെ സുപ്രീംകോടതി വിശേഷിപ്പിക്കുന്നത്. പക്ഷെ ഈ നോട്ടിഫിക്കേഷൻ ബാധകമാകുന്നത് സുപ്രീംകോടതിയിൽ മാത്രമാണ്. വാദികളും മറ്റുള്ളവരും കോടതിയിൽ വരുന്നത് ഈ അറിയിപ്പ് വഴി സുപ്രീംകോടതി പരിമിതപ്പെടുത്തുകയാണ്. വാദത്തിനു കഴിയുന്നതും അഭിഭാഷകർ മാത്രം ഹാജരാകുക. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കുക. അല്ലാത്തത് മാറ്റി വയ്ക്കുക. ഇതാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. സുപ്രീംകോടതി ഇന്നലെ നോട്ടിഫിക്കേഷൻ ഇറക്കിയത് കേരള ഹൈക്കോടതിയിലും ചർച്ചയായിരുന്നു. പക്ഷെ കേരളഹൈക്കോടതിയിൽ ഇത് സംബന്ധിച്ച തീരുമാനമൊന്നും വന്നിട്ടില്ല.

ഹൈക്കോടതിയിലും വിവിധ കോടതികളിലും കേസുകൾ വരുകയും പരിഗണിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഒരു നിർദ്ദേശം വരാത്തതിനാൽ കോടതികളുടെ പ്രവർത്തനത്തിനു തടസം വന്നിട്ടില്ല. സുപ്രീംകോടതി ഉത്തരവ് പിന്തുടർന്ന് ഹൈക്കോടതിയും ഇതേ രീതിയിൽ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഇന്നലെ തന്നെ ചർച്ചകൾ നടന്നതായാണ് അറിയുന്നത്. കൊറോണ കാരണം കോടതി നടപടികൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടു തീരുമാനങ്ങൾ ഒന്നും ഹൈക്കോടതിയിൽ നിന്നും വന്നിട്ടില്ല എന്നാണ് ഹൈക്കോടതി രജിസ്ട്രാർ ഓഫീസ് മറുനാടനോട് പ്രതികരിച്ചത്. ഇനി ഇത് സംബന്ധിച്ച് ഏതെങ്കിലും തീരുമാനം വരുമോ എന്നത് തിങ്കളാഴ്ച മാത്രമേ അറിയാൻ കഴിയൂ എന്നാണ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നും വന്ന പ്രതികരണം. അതേസമയം കൊറോണ ജാഗ്രത നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ കോടതികളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായി സൂചനയുണ്ട്. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിക്കാനാണ് തീരുമാനം വന്നത് എന്നാണ് സൂചന.

കൊറോണ ബാധയുമായി ബന്ധപ്പെട്ടു കേരളം അതിജാഗ്രതയിൽ തുടരുന്നതിന്നിടെ ഹൈക്കോടതി ഉൾപ്പെടെയുള്ള കേരളത്തിലെ കോടതികളുടെ പ്രവർത്തനത്തിലും ഒരു പക്ഷെ നിയന്തണങ്ങൾ വന്നേക്കും. ജനങ്ങളുടെ സംഘം ചേരൽ ഒഴിവാക്കാനാകും ഈ തീരുമാനം വരുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ ജാഗ്രതാ നിർദ്ദേശം പ്രാവർത്തികമാക്കാൻ സുപ്രീംകോടതി കൂടി തീരുമാനിച്ചതോടെയാണ് ഹൈക്കോടതി അടക്കമുള്ള കോടതികളുടെ പ്രവർത്തനം നിയന്ത്രിക്കപ്പെടാൻ സാധ്യത ഒരുങ്ങുന്നത്. പുതുതായി രണ്ടു കൊറോണ ബാധ കൂടി സ്ഥിരീകരിച്ചതോടെ, കേരളത്തിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിൽനിന്നെത്തിയ വിനോദസഞ്ചാരിക്കും ബ്രിട്ടനിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരുൾപ്പെടെ 19 പേരാണ് ഇപ്പോൾ വിവിധ ജില്ലകളിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. കൊറോണ സംശയിക്കുന്ന 5468 പേർ നിരീക്ഷണത്തിലുണ്ട്.

ഇതിൽ 277 പേർ ആശുപത്രിയിലാണ്. മറ്റുള്ളവർ വീടുകളിലും. ഇവരെയും ഇവർസമ്പർക്കം പുലർത്തുന്നവരെയും നിരീക്ഷിക്കുകയാണ് ആരോഗ്യപ്രവർത്തകർ. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പോയ വഴി അധികൃതർ തയ്യാറാക്കി. ഈ സമയം ഇവിടെയുണ്ടായിരുന്നവരെ കണ്ടെത്താനാണിത്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽകോളേജിൽ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശിയുടെ സാംപിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. അതിനു ശേഷമാണ് കൊറോണ സ്ഥിരീകരിച്ചതായി അറിയിപ്പ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP