Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ ശക്തമായ മഴയ്‌ക്കൊപ്പം ആലിപ്പഴം വീഴ്ചയും: മഴയെത്തുടർന്നു നഗരത്തിന്റെ പലയിടങ്ങളിലും അനുഭവപ്പെട്ടത് കനത്ത ഗതാഗത കുരുക്ക്; വൈകുന്നേരത്തോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡൽഹിയിൽ ശക്തമായ മഴയ്‌ക്കൊപ്പം ആലിപ്പഴം വീഴ്ചയും: മഴയെത്തുടർന്നു നഗരത്തിന്റെ പലയിടങ്ങളിലും അനുഭവപ്പെട്ടത് കനത്ത ഗതാഗത കുരുക്ക്; വൈകുന്നേരത്തോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൂടിനു ആശ്വാസമായി ഡൽഹിയിൽ മഴ. ശനിയാഴ്ച ഉച്ചക്കഴിഞ്ഞാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്തത്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായതായി റിപ്പോർട്ടുണ്ട്. മഴയെത്തുടർന്നു നഗരത്തിന്റെ പലയിടങ്ങളിലും കനത്തഗതാഗത കുരുക്കാണ് അനുഭവപ്പെട്ടു. ശനിയാഴ്ച വൈകിട്ട് മുതൽ ചെറിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ചൂട് പരമാവധി 27 ഡിഗ്രിയിൽ അധികം കൂടില്ലെന്നും അധികൃതർ അറിയിച്ചു. ഡൽഹിയിൽ ഇപ്പോഴും മൂടികെട്ടിയ അന്തരീക്ഷമാണ്.

16.4 ഡിഗ്രീ സെൽഷ്യസാണ് ഡൽഹിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. വൈകുന്നേരത്തോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. 27 ഡിഗ്രീ സെൽഷ്യസാണ് ഇവിടുത്തെ കൂടിയ താപനില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP