Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിഖിൽ കുമാർ ആറംഗ യു എസ് ഒളിമ്പിക് ടീമിൽ

നിഖിൽ കുമാർ ആറംഗ യു എസ് ഒളിമ്പിക് ടീമിൽ

പി പി ചെറിയാൻ

സാന്റാ മോണിക്ക (കാലിഫോർണിയ): യു എസ് ഒളിമ്പിക് ടേബിൾ ടെന്നിസ്സ് ടീമിൽ ഇന്ത്യൻ വംശജൻ നിഖിൽ കുമാറിനെ കൂടി ഉൾപ്പെടുത്തി.ആറ് അംഗങ്ങൾ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമിൽ ഉൾപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നിഖിൽ, കനക ജായെ നേരത്തെ തന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

മാർച്ച് ആദ്യവാരം നടന്ന യോഗ്യതാ മത്സരത്തിനാണ് ടോക്കിയോ സമ്മർ ഒളിമ്പിക്സിൽ മത്സരിക്കാൻ ഇവർ അർഹത നേടിയത്.14 വയസ്സിൽ ടേബിൾ ടെന്നിസ്സ് മെൻസ് വേൾഡ് കപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു കനക. 2000ത്തിൽ ജനിച്ച കനക 16-ാം വയസ്സിൽ യു എസ് ഒളിമ്പിക് ടീമിൽ സ്ഥാനം നേടിയിരുന്നു.

ഇന്ത്യൻ അമേരിക്കൻ വംശജരിൽ നിന്നും യു എസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സ്പോർട്ട്സ് താരങ്ങളിൽ നിരവധി നേട്ടങ്ങൾ നിഖിൽ കുമാറിന്റെ പേരിൽ കുറിക്കര്രെട്ടിട്ടുണ്ട്.

ഒളിമ്പിക് ടേബിൾ ടെന്നിസ്സിൽ വിജയകിരീടം നേടുന്നതിന് കഠിന പരിശ്ഗമത്തിലാണ് ഇന്ത്യൻ താരങ്ങളായ കനകയും, നിഖിൽ കുമാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP