Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യപിച്ച് കലഹം തുടങ്ങിയപ്പോൾ അർദ്ധരാത്രി ഭാര്യയേയും രണ്ടു പെൺ മക്കളെയും പുറത്താക്കി വാതിലടച്ച് ഗൃഹനാഥൻ; നിങ്ങൾ എങ്ങോട്ടെങ്കിലും പോയ്ക്കോ.. തങ്കച്ചന്റെ പേരിൽ നടപടി എടുക്കാൻ കഴിയില്ല.. രാവിലെ എത്തൂ എന്ന് പൊലീസിന്റെ മറുപടിയും; വീട്ടമ്മയെയും പെൺകുട്ടികളെയും മൂവാറ്റുപുഴയിലെ വീട്ടിലേക്ക് രക്ഷിച്ചുകൊണ്ട് പോയത് അർദ്ധരാത്രി എത്തിയ മരുമകനും; ആരോപണങ്ങൾ നിഷേധിച്ച് തൊടുപുഴ പൊലീസും; ശാസ്താംപാറയിലെ ഗൃഹനാഥന്റെ ക്രൂരത ചർച്ചയാകുമ്പോൾ

മദ്യപിച്ച് കലഹം തുടങ്ങിയപ്പോൾ അർദ്ധരാത്രി ഭാര്യയേയും രണ്ടു പെൺ മക്കളെയും പുറത്താക്കി വാതിലടച്ച് ഗൃഹനാഥൻ; നിങ്ങൾ എങ്ങോട്ടെങ്കിലും പോയ്ക്കോ.. തങ്കച്ചന്റെ പേരിൽ നടപടി എടുക്കാൻ കഴിയില്ല.. രാവിലെ എത്തൂ എന്ന് പൊലീസിന്റെ മറുപടിയും; വീട്ടമ്മയെയും പെൺകുട്ടികളെയും മൂവാറ്റുപുഴയിലെ വീട്ടിലേക്ക് രക്ഷിച്ചുകൊണ്ട് പോയത് അർദ്ധരാത്രി എത്തിയ മരുമകനും; ആരോപണങ്ങൾ നിഷേധിച്ച് തൊടുപുഴ പൊലീസും; ശാസ്താംപാറയിലെ ഗൃഹനാഥന്റെ ക്രൂരത ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മദ്യപിച്ച് എത്തിയ ഗൃഹനാഥൻ ഭാര്യയെയും രണ്ടു പെണ്മക്കളെയും അർദ്ധരാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം തൊടുപുഴയിൽ പുകയുന്നു. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ തുടരുന്ന ഭാര്യയെയും സഹായത്തിനു വീട്ടിൽ നിന്ന് രണ്ടു പെൺകുട്ടികളെയുമാണ് ഗൃഹനാഥനായ തങ്കച്ചൻ ശാസ്താംപാറയിലെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. എങ്ങോട്ടും പോകാൻ നിവൃത്തിയില്ലാതെ രാത്രി പുറത്ത് നിന്ന വീട്ടമ്മയ്ക്കും പെണ്മക്കൾക്കും പൊലീസും തുണയായില്ലെന്ന് ബന്ധുക്കളുടെ ആക്ഷേപവും.

വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി ആത്മഹത്യാ ശ്രമവും നടത്തിയതായി സൂചനയുണ്ട്. ഇതിനെ തുടർന്ന് കുടുംബം രാത്രി ആശുപത്രിയിൽ ചികിത്സ തേടി എത്തുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങളെ തുടർന്ന് രാത്രിയിൽ പൊലീസ് സഹായം തേടിയെങ്കിലും രാവിലെ എത്താനാണ് പൊലീസ് സ്റ്റേഷനിൽ നിന്നും നിർദ്ദേശിച്ചത് എന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്. ഗൃഹനാഥന് എതിരെ നൽകിയ പരാതിയും സ്വീകരിച്ചില്ല. അർദ്ധരാതി സഹായത്തിനു എത്തിയപ്പോൾ രാവിലെ പരാതിയുമായി എത്താനാണ് പൊലീസ് നിർദ്ദേശിച്ചത്. തങ്കച്ചന്റെ സ്വാധീനം കാരണം അയൽക്കാരും ഈ കുടുംബത്തെ സഹായിക്കാൻ എത്തിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ രാവിലെ എത്താനാണ് ആവശ്യപ്പെട്ടത് എന്നാണ് ബന്ധുക്കൾ പറയുന്നത്.

വീട്ടമ്മയ്ക്ക് അടുത്തിടെയാണ് ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് വീട്ടമ്മ. ഈ ഘട്ടത്തിൽ തന്നെയാണ് ഭർത്താവായ തങ്കച്ചൻ വീട്ടമ്മയെയും പെണ്മക്കളെയും പുറത്തിറക്കി വിട്ടത്. ആരോരും തുണയില്ലാത്ത ഇവർക്ക് പൊലീസ് സഹായവും നിഷേധിക്കപ്പെട്ടു. നിങ്ങൾ എങ്ങോട്ടെങ്കിലും പോയ്ക്കോ..തങ്കച്ചന്റെ പേരിൽ നടപടി എടുക്കാൻ കഴിയില്ല...നിങ്ങൾ രാവിലെ പത്തുമണിക്ക് പരാതിയുമായി വരൂ... പൊലീസ് പ്രതികരണം ഇങ്ങനെയായിരുന്നു എന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്.

തുടർന്ന് മൂത്തമകളുടെ ഭർത്താവ് രാത്രി എത്തി വീട്ടമ്മയെയും പെൺകുട്ടികളെയും മൂവാറ്റുപുഴയിലുള്ള തന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. രാത്രി സമീപിച്ചപ്പോൾ വീട്ടമ്മയ്ക്കും പെണ്മക്കൾക്കും പൊലീസ് സഹായം നിഷേധിച്ചെന്ന ആരോപണം പക്ഷെ തൊടുപുഴ പൊലീസ് നിഷേധിട്ടുണ്ട്. പ്രശ്‌നം അറിഞ്ഞ നിമിഷം മുതൽ പൊലീസ് ഇടപെട്ടു തുടങ്ങിയെന്നും പൊലീസാണ് വീട്ടമ്മയെയും പെൺകുട്ടികളെയും വീട്ടിലേക്ക് പ്രവേശിപ്പിച്ചത് എന്നുമാണ് തൊടുപുഴ പൊലീസ് പറയുന്നത്. പക്ഷെ ബന്ധുക്കൾ പൊലീസ് സഹായം ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ ഉറച്ചു നിൽക്കുകയാണ്. കുറച്ചു കാലമായി ഈ വീട്ടിൽ കുടുംബകലഹം നിലനിൽക്കുന്നുണ്ട്. തങ്കച്ചന്റെ മദ്യപാനമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

ഇതിനു മുൻപും തങ്കച്ചൻ ഭാര്യയെയും കുട്ടികളെയും പുറത്ത് ഇറക്കി വിട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. തങ്കച്ചൻ സജീവ സിപിഎം പ്രവർത്തകനാണ് എന്നാണ് അറിയാൻ കഴിയുന്നത്. സിപിഎമ്മിന്റെ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് പൊലീസ് അനങ്ങാതിരുന്നത് എന്നാണ് മകളുടെ ഭർത്താവ് മറുനാടനോട് പറഞ്ഞത്.

മകളുടെ ഭർത്താവ് സനിലിന്റെ പ്രതികരണം:

ഭാര്യയും പെൺകുട്ടികളും വീട്ടിൽ കഴിയുന്നത് തങ്കച്ചന് ഇഷ്ടമല്ല. മദ്യപിച്ച് വരുമ്പോൾ പ്രശ്‌നങ്ങൾ തുടങ്ങുകയും ചെയ്യും. തങ്കച്ചൻ ഇടയ്ക്കിടെ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇന്നലെ തങ്കച്ചൻ രാത്രി സർജറി കഴിഞ്ഞു വിശ്രമത്തിൽ തുടരുന്ന ഭാര്യയെ പുറത്തിറക്കി വിട്ടു. ഇറങ്ങിപ്പോകാനാണ് തങ്കച്ചൻ പറഞ്ഞത്. ഇതിനു മുൻപും ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അമ്മയെ സഹായിക്കാനാണ് പെൺകുട്ടികൾ വീട്ടിൽ കഴിയുന്നത്. തങ്കച്ചൻ എല്ലാവരെയും പുറത്താക്കി വാതിലടച്ചു.

പൊലീസ് സഹായം തേടിയപ്പോൾ നിങ്ങൾ എങ്ങോട്ടെങ്കിലും പോകൂ. പരാതി നാളെ കാലത്ത് നൽകൂ എന്നാണ് പറഞ്ഞത്. മദ്യപിച്ച് എത്തിയ ഗൃഹനാഥൻ അകത്ത്. ഭാര്യയും പെണ്മക്കളും രാത്രി വീടിനു പുറത്തും. വിചിത്രമായ അവസ്ഥയാണ്. പൊലീസ് സഹായിച്ചിട്ടില്ല. എന്ത് ന്യായമാണ് ഇത്. പൊലീസിന്റെ ഭാഗത്ത് നിന്നും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. തങ്കച്ചന്റെ മൂത്തമകൾ ആണ് എന്റെ ഭാര്യ. ഞാൻ സംഭവം അറിഞ്ഞു പാലക്കാട് നിന്ന് രാത്രി ഞാൻ തൊടുപുഴ എത്തുകയായിരുന്നു. വീട്ടിലെത്തി രാത്രി തന്നെ മൂവാറ്റുപുഴയുള്ള എന്റെ വീട്ടിലേക്ക് ഇവരെ മാറ്റി. ഇന്നു രാവിലെ തന്നെ ഇടുക്കി എസ്‌പിക്ക് അടക്കം പരാതി നൽകും- സനിൽ പറയുന്നു.

തൊടുപുഴ പൊലീസിന്റെ പ്രതികരണം:

പ്രശ്‌നം അറിഞ്ഞപ്പോൾ മുതൽ തൊടുപുഴ പൊലീസ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പ്രശ്‌നം നടക്കുന്നത്. ഞങ്ങൾ ഈ പ്രശ്‌നത്തിൽ രാത്രി തന്നെ ഇടപെട്ടിട്ടുണ്ട്-തൊടുപുഴ പൊലീസ് മറുനാടനോടു പറഞ്ഞു. പൊലീസ് സംഭവം അറിഞ്ഞപ്പോൾ തന്നെ എത്തിയിട്ടുണ്ട്. ആ കുടുംബത്തിൽ കുടുംബകലഹമാണ്. രണ്ടു പെണ്മക്കളെയും വിവാഹം കഴിച്ച് അയച്ചതാണ്. പക്ഷെ രണ്ടാമത്തെ പെൺകുട്ടി ഭർത്താവുമായി അകന്നു വീട്ടിലാണ് ഉള്ളത്. കുടുംബ പ്രശ്‌നം അവിടെ രൂക്ഷമാണ്. ഇളയ പെൺകുട്ടിയുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. പൊലീസ് ആശുപത്രിയിൽ എത്തിയിരുന്നു. പിന്നെ അവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആക്കി.

യൂത്ത് കോൺഗ്രസ് നേതാവ് പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. എതിൽ രാഷ്ട്രീയമില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പത്ത് മിനിറ്റിൽ പൊലീസ് എത്തിയിട്ടുണ്ട്. പിറ്റേന്ന് രാവിലെ വരാൻ ഇവരോട് പറഞ്ഞിട്ടില്ല. ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്‌ഐയാണ് അവരെ വീട്ടിൽ കൊണ്ട് വിട്ടത്. പൊലീസ് അവരുടെ വാഹനത്തിനു അകമ്പടി നൽകിയിരുന്നു. വീട്ടിൽ ഇവരെ എത്തിക്കുമ്പോൾ തങ്കച്ചൻ എതിർത്തിരുന്നില്ല. അവർ വീട്ടിൽ കയറ്റിയില്ല എന്ന് പറയുന്നത് കളവ്. ഞങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്ത കാര്യമാണ് ഇത്. രാവിലെ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് എത്തണം എന്ന് നിർദ്ദേശം നൽകിയിരുന്നു. അത് താത്കാലികമായി പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമാണ് പറഞ്ഞത്-തൊടുപുഴ പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP