Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ ജാഗ്രത; ആർ.എസ്.എസിന്റെ വാർഷിക യോഗം മാറ്റി; സർക്കാർ നിർദേശങ്ങളെ തുടർന്നാണ് മാറ്റമെന്ന് അഖില ഭാരതീയ പ്രതിനിധിസഭ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഞായറാഴ്ച ആരംഭിക്കാനിരുന്ന ആർഎസ്എസിന്റെ വാർഷിക യോഗം അഖില ഭാരതീയ പ്രതിനിധിസഭ റദ്ദാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങളെ തുടർന്നാണ് യോഗം റദ്ദാക്കിയത്. ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

മാർച്ച് 15 മുതൽ 17 വരെ ബെംഗളൂരുവിലാണ് യോഗം സംഘടിപ്പിച്ചിരുന്നത്. ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി ബിജെപിയടക്കം ആർ.എസ്.എസിന്റെ എല്ലാ പോഷക സംഘടനകളേയും ഉൾപ്പെടുത്തിയുള്ളതാണ് അഖില ഭാരതീയ പ്രതിനിധിസഭ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP