Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും നിരീക്ഷണത്തിൽ

കൊറോണ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും നിരീക്ഷണത്തിൽ

പി പി ചെറിയാൻ

കാനഡ: കൊറോണ താണ്ഡവം ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയിൽ കൊറോണ (COVID19) രാഗബാധ ലക്ഷണങ്ങൾ കണ്ടതിനാൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിലാണ്.

ബുധനാഴ്ചയാണ് ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിക്ക് കൊറോണ ലക്ഷണം കണ്ടത്. ഈ സാഹചര്യത്തിൽ പരിശോധനാഫലം വരുന്നതുവരെ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.

യുകെയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സോഫി പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് സോഫിയിൽ കൊറോണ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. എന്നാൽ ജസ്റ്റിൻ ട്രൂഡോയിൽ ഇതുവരെയായി കൊറോണയുടെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല.

ഡോക്ടറുടെ നിർദ്ദേശപ്രകാരം ജസ്റ്റിൻ ട്രൂഡോ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നും വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഫോൺ കോളുകൾ വഴിയും വിർച്വൽ മീറ്റിങ്ങിലൂടെയും അദ്ദേഹം ഭരണം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഓഫീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതുവരെയായി 103 കേസുകളാണ് കാനഡയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയിൽ പ്രവിശ്യ പ്രീമിയർമാരുമായും ഫസ്റ്റ്‌നേഷൻസ് നേതാക്കളുമായി ജസ്റ്റിൻ ട്രൂഡോ നടത്താനിരുന്ന എല്ലാ മീറ്റിംഗുകളും മാറ്റിവച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP