Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് - 19: ആൽബനി മേഖലയിലെ മുസ്ലിം പള്ളികളിൽ ജുമുഅ നമസ്‌ക്കാരം അനിശ്ചിത കാലത്തേക്ക് നിർത്തി

കൊവിഡ് - 19: ആൽബനി മേഖലയിലെ മുസ്ലിം പള്ളികളിൽ ജുമുഅ നമസ്‌ക്കാരം അനിശ്ചിത കാലത്തേക്ക് നിർത്തി

മൊയ്തീൻ പുത്തൻചിറ

ആൽബനി (ന്യൂയോർക്ക്): കൊവിഡ് -19 വ്യാപനം തടയാനും പ്രതിരോധത്തിന്റെ ഭാഗമായും ന്യൂയോർക്ക് തലസ്ഥാന മേഖലയായ ആൽബനിയിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന (ജുമുഅ)യും സംഘം ചേർന്നുള്ള പ്രാർത്ഥന (ജമാഅത്ത്)യും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ചു.

ഇസ്ലാമിക കർമ്മശാസ്ത്രമനുസരിച്ചും, അമേരിക്കൻ മുസ്ലിം ജൂറിസ്റ്റ് അസംബ്ലി (എ.എം.ജെ.എ) യുടെ നിർദ്ദേശപ്രകാരവും, ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണ്ണറുടെ ഉപദേശമനുസരിച്ചും, സ്‌കെനക്റ്റഡിയിലുള്ള ഇസ്ലാമിക് സെന്റർ ഓഫ് ക്യാപിറ്റൽ ഡിസ്ട്രിക്റ്റ്, ലേഥമിലുള്ള അൽഹിദായ ഇസ്ലാമിക് സെന്റർ, ആൽബനിയിലെ മസ്ജിദ് അസ്സലാം, ട്രോയിയിലുള്ള അൽ-അർഖം സെന്റർ എന്നീ മുസ്ലിം പള്ളികൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വെള്ളിയാഴ്ച പ്രാർത്ഥന (ജുമുഅ) ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ച വിവരം പൊതുജനങ്ങളെ അറിയിച്ചത്. ഇന്ന് (മാർച്ച് 13) മുതൽ ഇത് പ്രാബല്യത്തിലായി.

ജുമുഅ മാത്രമല്ല ദിവസേനയുള്ള അഞ്ചു നേരത്തെ പ്രാർത്ഥനയ്ക്കും ഈ അറിയിപ്പ് ബാധകമാണെന്നും പറയുന്നു. എന്നിരുന്നാലും, മേല്പറഞ്ഞ പള്ളികൾ ദിവസേന തുറന്നിരിക്കുമെന്നും പറയുന്നു.

ആർക്കെങ്കിലും പനി, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസ തടസ്സം എന്നിവ ഉണ്ടെങ്കിൽ അവർ പള്ളിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും എത്രയും വേഗം ചികിത്സ തേടണമെന്നും ഹസ്തദാനം, ആലിംഗനം എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP