Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡിനോടു ചേർന്നുള്ള വീടിനരികിൽ നിൽക്കുകയായിരുന്ന കുഞ്ഞിന്റെ കൈയിൽ യുവതി പിടിച്ചപ്പോൾ കൈതട്ടിമാറ്റി കുട്ടി വീടിന്റെ ഭാഗത്തേക്ക് ഓടിപ്പോയി; സമീപത്ത് കടയിൽ നിൽക്കുകയായിരുന്ന മുത്തച്ഛൻ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ച് റോഡിലൂടെ വേഗം നടന്നു പോയപ്പോൾ സംശയം ആളിക്കത്തി; സോഷ്യൽ മീഡിയ കരുതലുമായെത്തിയപ്പോൾ കുടുങ്ങിയത് തിരുനെൽവേലി സ്വദേശിനി ഷണമുഖത്തായി; തെന്മലയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് പൊളിച്ചത് നാട്ടുകാരുടെ ഇടപെടൽ

റോഡിനോടു ചേർന്നുള്ള വീടിനരികിൽ നിൽക്കുകയായിരുന്ന കുഞ്ഞിന്റെ കൈയിൽ യുവതി പിടിച്ചപ്പോൾ കൈതട്ടിമാറ്റി കുട്ടി വീടിന്റെ ഭാഗത്തേക്ക് ഓടിപ്പോയി; സമീപത്ത് കടയിൽ നിൽക്കുകയായിരുന്ന മുത്തച്ഛൻ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ച് റോഡിലൂടെ വേഗം നടന്നു പോയപ്പോൾ സംശയം ആളിക്കത്തി; സോഷ്യൽ മീഡിയ കരുതലുമായെത്തിയപ്പോൾ കുടുങ്ങിയത് തിരുനെൽവേലി സ്വദേശിനി ഷണമുഖത്തായി; തെന്മലയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് പൊളിച്ചത് നാട്ടുകാരുടെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: തെന്മലയിൽ മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമച്ചത് മാല മോഷ്ടാവ് എന്ന് സൂചന. തെന്മല ഉറുകുന്നിലുള്ള വീട്ടിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനിയായ അമ്പതുകാരിയെ തെന്മല പൊലിസ് പിടികൂടി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി ഷണമുഖത്തായി ആണ് അറസ്റ്റിലായത്. കൊല്ലത്തിന് അടുത്ത് ഇളവൂരിൽ ദേവനന്ദയെന്ന കുട്ടിയെ കാണാതായതും പിന്നീട് മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതും ഏറെ ചർച്ചയായ സംഭവമാണ്. ദേവനന്ദയെ കടത്തി കൊണ്ടു പോയി കൊന്നതാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ കൊല്ലത്തും സമീപ പ്രദേശത്തും സജീവമാണെന്ന് വ്യക്തമാകുന്ന സംഭവം നടക്കുന്നത്.

ഭക്ഷണം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീയാണ് മുറ്റത്തു കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന കുട്ടിയുമായി കടന്നുകളയാൻ ശ്രമിച്ചത്. ഇവർക്ക് ഭക്ഷണമെടുക്കാനായി മാതാവ് അകത്തേയ്ക്ക് പോയ അവസരംനോക്കിയാണ് ഇവർ കുട്ടിയുമായി റോഡിലേക്കിറങ്ങിയത്.അതു വഴി വന്ന അയൽക്കാരി കണ്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു. ഷണ്മുഖതായി എന്ന സ്ത്രീക്കെതിരെ തെന്മല പൊലീസ് തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനു കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടടുത്താണ് സംഭവം. അതെ സമയം റോഡിലൂടെ കടന്ന് വന്ന സമീപവാസിയായ സ്ത്രീ സംഭവം നേരിൽ കാണുകയും പാഞ്ഞു വന്ന് കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു.

കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീ ഉടനെ ഇവരുടെ കാൽക്കൽ വീണു ഭക്ഷണം എന്തെങ്കിലും കഴിക്കാൻ തരണം എന്ന് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ഇവിടത്തെ ഒരു വീട്ടിലെത്തിയ സ്ത്രീ കഴിക്കാൻ ചോറ് ആവശ്യപ്പെട്ടു. വീട്ടുകാർ ചോറ് എടുത്തു കൊണ്ടുവന്നപ്പോഴേക്കും ഇവർ ഇവിടെനിന്നു കടന്നു. അടുത്ത വീട്ടിലെത്തിയ അവർ അവിടെ മുറ്റത്തു നിൽക്കുകയായിരുന്ന കുട്ടിയുടെ കൈപിടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. അതെ സമയം റോഡിലൂടെ കടന്ന് വന്ന സമീപവാസിയായ സ്ത്രീ സംഭവം നേരിൽ കാണുകയും പാഞ്ഞു വന്ന് കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു. ഇതിനിടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട് ഒറ്റക്കെട്ടായി ഇവരെ പിടികൂടുകയായിരുന്നു.

ദിവസങ്ങൾക്കു മുൻപ് ഒറ്റക്കല്ലിൽ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ വെറുതെ വിട്ടയച്ച തെന്മല പൊലീസിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.അടുത്തടുത്ത സംഭവത്തോടെ നാട്ടുകാർ ആശങ്കയിൽ ആണ്. ഉറുകുന്ന് ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ കുരിശടിക്കുസമീപം താമസിക്കുന്ന ദമ്പതിമാരുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. റോഡിനോടുചേർന്നുള്ള വീടിനരികിൽ നിൽക്കുകയായിരുന്ന കുഞ്ഞിന്റെ കൈയിൽ യുവതി പിടിച്ചു. കൈതട്ടിമാറ്റി കുട്ടി വീടിന്റെ ഭാഗത്തേക്ക് ഓടിപ്പോയി. സമീപത്ത് കടയിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ മുത്തച്ഛൻ ഉൾപ്പെടെയുള്ളവർ ഇതു കണ്ടു. ചോദ്യംചെയ്തപ്പോൾ യുവതി പരസ്പരവിരുദ്ധമായി സംസാരിച്ച് റോഡിലൂടെ വേഗം നടന്നുപോയി. നാട്ടുകാർ യുവതിയെ പിന്തുടർന്നു.

ഈസമയത്തുതന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സമീപവാസികൾ സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിപ്പിച്ചു. ഇതുകണ്ട ഉറുകുന്ന് നിവാസികൾ യുവതിയെ തടഞ്ഞുനിർത്തി. കൊല്ലത്ത് ആശുപത്രിയിൽ പോകാൻ വന്നതാണെന്നും തമിഴനാടാണ് സ്ഥലമെന്നും വഴിതെറ്റിയതാണെന്നുമാണ് യുവതി ഇവരോട് പറഞ്ഞത്. പിന്തുടർന്നു വന്നവർ യുവതിയെ തിരിച്ചറിഞ്ഞു. തെന്മല പൊലീസിലും എസ്‌പി. ഓഫിസിലും വിവരമറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ 65,000 രൂപയും സ്വർണമാലകളും കണ്ടെടുത്തിട്ടുണ്ട്. വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ കൂടുതൽ ചോദ്യംചെയ്തുവരികയാണെന്ന് തെന്മല എസ്‌ഐ. പ്രവീൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP