Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഴൽക്കിണറിനുള്ളിൽനിന്നു കത്തുന്ന വാതകം; വാതകം ഉയർന്നത് പത്ത് മീറ്റർ കുഴിച്ചപ്പോൾ

കുഴൽക്കിണറിനുള്ളിൽനിന്നു കത്തുന്ന വാതകം; വാതകം ഉയർന്നത് പത്ത് മീറ്റർ കുഴിച്ചപ്പോൾ

സ്വന്തം ലേഖകൻ

ആലപ്പുഴ: കുഴൽക്കിണറിനുള്ളിൽനിന്നു കത്തുന്ന വാതകം ഉയർന്നു. വടക്കനാര്യാട് കൃഷ്ണപിള്ള ജംക്ഷന് സമീപം തെക്കേപറമ്പിൽ ജിജിമോന്റെ വീടിനു സമീപം താഴ്‌ത്തിയ കുഴൽക്കിണർ നിർമ്മാണത്തിനിടയിലാണു വാതകം ഉയർന്നത്്. 10 മീറ്റർ കുഴിച്ചപ്പോൾ തന്നെ വാതകമുണ്ടായതിനാൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം അകലെ കലവൂർ വോൾഗ ജംക്ഷനു കിഴക്ക് മനോഹര വിലാസത്തിൽ എം.എം.രാജുവിന്റെ വീട്ടിൽ 3 മാസം മുൻപ് ഇത്തരത്തിൽ വാതകം കണ്ടെത്തിയിരുന്നു.

അതേസമയം ഇത്തരത്തിൽ കുഴൽക്കിണറിൽ നിന്നും വാതകം ഉയരുന്നത് അസാധാരണമല്ലെന്നു വിദഗ്ദ്ധർ പറയുന്നു. ചതുപ്പ് പ്രദേശങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. മുൻപും ജില്ലയിൽ ചിലയിടങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഏതാനും ആഴ്ചയ്ക്കുള്ളിൽ ഈ പ്രതിഭാസം അവസാനിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഭൂമിക്കടിയിൽ ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപു രൂപപ്പെട്ട വാതകങ്ങൾ ഇത്തരത്തിൽ പുറത്തു വരാറുണ്ട്.

2011ൽ ആലപ്പുഴ ആറാട്ടുവഴിയിലെ വീട്ടിൽ ഇത്തരത്തിൽ സംഭവിച്ചിരുന്നു. കുഴൽക്കിണറിനെ സ്റ്റൗവുമായി ബന്ധിപ്പിച്ചു കുറച്ചു ദിവസം വീട്ടുകാർ വാതകം പാചകത്തിന് ഉപയോഗിച്ചതു വാർത്തയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP