Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിസ്‌പ്ലേ എഞ്ചിനീയർമാർക്ക് ക്വാറന്റൈൻ; സാംസങ് സ്മാർട്ട് ഫോണുകൾ വൈകും

ഡിസ്‌പ്ലേ എഞ്ചിനീയർമാർക്ക് ക്വാറന്റൈൻ; സാംസങ് സ്മാർട്ട് ഫോണുകൾ വൈകും

സ്വന്തം ലേഖകൻ

സാസംസങിന്റെ ഡിസ്‌പ്ലേ എഞ്ചിനീയർമാർക്കു 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ അടുത്ത വർഷം വിവിധ കമ്പനികൾ വിപണിയിലിറക്കാനിരിക്കുന്ന ഫ്‌ളാഗ്ഷിപ് ഫോണുകൾ വൈകുമെന്ന് ആശങ്ക. വിയറ്റ്‌നാമിലെ ഫാക്ടറിയിലേക്കു സാംസങ് അയച്ച സ്മാർട്ട്‌ഫോൺ ഡിസ്‌പ്ലേ എഞ്ചിനീയർമാർക്കാണ് ക്വാറന്റൈൻ ഏർപ്പെടുത്തിയത്. സാംസങ് ഡിസ്‌പ്ലേയിലെ 700 എഞ്ചിനീയർമാർക്കാണു വിയറ്റ്‌നാം ക്വാറന്റീൻ വിധിച്ചിരിക്കുന്നത്.

ആപ്പിൾ ഐഫോൺ, വാവെയ് എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ പ്രീമിയം ഫോണുകൾക്കുള്ള ഡിസ്‌പ്ലേ നിർമ്മാതാക്കളായ സാംസങ് എല്ലാ വർഷവും ഈ സമയത്താണു ഡിസ്‌പ്ലേ എൻജിനീയർമാരെ വിയറ്റ്‌നാമിലെ ഫാക്ടറിയിലേക്ക് അയയ്ക്കുന്നത്. എന്നാൽ, കൊറോണ വൈറസ് വ്യാപന ഭീതി മൂലം കൊറിയയിൽ നിന്നെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ ഇവർ ജോലിയിൽ പ്രവേശിക്കുന്നത് വൈകും. ഇതു ഡിസ്‌പ്ലേ നിർമ്മാണത്തെയും ബാധിക്കുമെന്നാണ് ആശങ്ക.

എന്നാൽ, ആപ്പിൾ ഐഫോൺ ഉൾപ്പെടെയുള്ള ഫോണുകളുടെ അടുത്ത പതിപ്പിനുള്ള ഡിസ്‌പ്ലേ നിർമ്മാണത്തിനെത്തിയ ഇവരെ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് സാംസങ് വിയറ്റ്‌നാമിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അതേ സമയം, ആപ്പിൾ എൻജിനീയർമാർക്കു ചൈനയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള കമ്പനിയുടെ വിലക്കും ഐഫോൺ 12ന്റെ വരവ് വൈകിക്കും എന്നാണു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP