Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശരണ്യയും നിഷയും ഷാരുവും കടൽ തീരത്തേക്ക് പോയത് ഉച്ചയ്ക്ക് മൂന്ന് മണിയോടെ; രാത്രിയായിട്ടും കാണാതായതോടെ പൊലീസിൽ പരാതി; അന്വേഷണത്തിനിടെ കണ്ടത് കടലിലൂടെ ഒഴുകുന്ന പെൺകുട്ടിയുടെ മൃതദേഹം; മറ്റ് രണ്ട് പേരും തിരയിൽ പെട്ടതാകാമെന്ന് സംശയിച്ച് പൊലീസ്; മൂവരും അടുത്ത സുഹൃത്തുക്കൾ; ദുരൂഹത ആരോപിച്ച് നാട്ടുകാർ; വഴിഞ്ഞത്ത് രക്ഷാ പ്രവർത്തനം തുടരുന്നു

ശരണ്യയും നിഷയും ഷാരുവും കടൽ തീരത്തേക്ക് പോയത് ഉച്ചയ്ക്ക് മൂന്ന് മണിയോടെ; രാത്രിയായിട്ടും കാണാതായതോടെ പൊലീസിൽ പരാതി; അന്വേഷണത്തിനിടെ കണ്ടത് കടലിലൂടെ ഒഴുകുന്ന പെൺകുട്ടിയുടെ മൃതദേഹം; മറ്റ് രണ്ട് പേരും തിരയിൽ പെട്ടതാകാമെന്ന് സംശയിച്ച് പൊലീസ്; മൂവരും അടുത്ത സുഹൃത്തുക്കൾ; ദുരൂഹത ആരോപിച്ച് നാട്ടുകാർ; വഴിഞ്ഞത്ത് രക്ഷാ പ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോവളം: തിരുവനന്തപുരത്ത് കോവളത്തിന് അടുത്ത് കടലിൽ മൂന്നുവിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടതിൽ ദുരൂഹതകൾ ഏറെ. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ വെള്ളിയാഴ്ച രാത്രി 9.45 ഓടെ ലീവേർഡ് വാർഫിലെത്തിച്ച നിഷയുടെ മൃതദേഹം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വിഴിഞ്ഞം കിടാരക്കുഴിയിൽ കിടങ്ങിൽ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജയുടെയും മകൾ നിഷ (20), കോട്ടുകാൽ പുന്നവിളയിൽ വിജയഭവനിൽ ശരണ്യ(20), കോട്ടുകാൽ പുന്നവിളയിൽ എസ്.എം. ഹൗസിൽ ഷാരു ഷമ്മി(17) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡിഗ്രി വിദ്യാർത്ഥിനികളാണ് ശരണ്യയും നിഷയും. കോട്ടുകാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഷാരു ഷമ്മി.

നിഷയുടെ സ്‌കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും തീരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ഇവ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാർത്ഥിനികൾ സ്‌കൂട്ടറിൽ അടിമലത്തുറ കടൽത്തീരത്തേക്ക് പോയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് നിഷയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേ തുടർന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.

പിന്നീട് കടലിലൂടെ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി ആഴിമല കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി ലൈഫ് ഗാർഡിനെ അറിയിച്ചു. ഇതേ തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ എസ്. ഐ. ഇ.ഷാനിബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ് ബോട്ടിലെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞു.

വർഷയാണ് മരിച്ച നിഷയുടെ സഹോദരി. മറ്റ് രണ്ട് പേരും തിരയിൽപ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം എസ്‌ഐ. എസ്.എസ്.സജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP