Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിബാലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന വാർത്തകൾ തള്ളി യുവന്റസ്: ക്രിസ്റ്റ്യാനോയടക്കം യുവന്റസിന്റെ 121 പേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്; വൈറസ് ബാധിച്ച അർട്ടേറ്റയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളേയും നിരീക്ഷണത്തിലേക്ക് മാറ്റി ആഴ്സണൽ; കരുതൽ നടപടിയുമായി ചെൽസിയും

ഡിബാലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന വാർത്തകൾ തള്ളി യുവന്റസ്: ക്രിസ്റ്റ്യാനോയടക്കം യുവന്റസിന്റെ 121 പേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്; വൈറസ് ബാധിച്ച അർട്ടേറ്റയുമായി  സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളേയും നിരീക്ഷണത്തിലേക്ക് മാറ്റി ആഴ്സണൽ; കരുതൽ നടപടിയുമായി ചെൽസിയും

മറുനാടൻ മലയാളി ബ്യൂറോ

 

ലണ്ടൻ: അർജന്റീന താരം പൗളോ ഡിബാലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ ക്ലബ്ബായ യുവന്റസ്. ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും താൻ സ്വയം നിരീക്ഷണത്തിലാണെന്നും ഡിബാലയും ട്വീറ്റ് ചെയ്തു. യുവന്റസ് താരങ്ങളും പരിശീലകരും ഉൾപ്പെടെ ടീമുമായി ബന്ധപ്പെട്ട 121 പേരാണ് നിരീക്ഷണത്തിലുള്ളത്. നേരത്തെ ഇറ്റാലിയൻ മാധ്യമമായ എൽ നാസിയോണൽ ഡിബാലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ടു ചെയ്തിരുന്നു. ഡിബാലയുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് തള്ളി ഡിബാലയും യുവന്റസും രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം യുവന്റസിന്റെ പ്രതിരോധ താരം ഡാനിയൽ റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യുവന്റസ് എല്ലാ മത്സരങ്ങളും നിർത്തിവെയ്ക്കുകയും ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സീരി എയിലെ മത്സരങ്ങളെല്ലാം റദ്ദാക്കിയതിനാൽ യുവന്റസിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ ജന്മനാടായ പോർച്ചുഗലിലേക്ക് മടങ്ങിയിരുന്നു. നിലവിൽ വീട്ടിൽ സ്വയംനിരീക്ഷണത്തിലാണ് ക്രിസ്റ്റിയാനോ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന്റെ പരിശീലകൻ മൈക്കൽ അർട്ടേറ്റ, ചെൽസിയുടെ കൗമാരതാരം കല്ലം ഹസ്ഡൻ-ഒഡോയ് എന്നിവർക്കും കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. അർട്ടേറ്റയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളേയും നിരീക്ഷണത്തിലേക്ക് മാറ്റിയ ആഴ്സണൽ പരിശീലന കേന്ദ്രം താൽക്കാലികമായി അടക്കുകയും ചെയ്തു. ഒഡോയി പോസ്റ്റീവായ സാഹചര്യത്തിൽ ചെൽസിയും കരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP