Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് വീണ്ടും കോവിഡ്-19 മരണം; ഡൽഹിയിൽ ജീവൻ വെടിഞ്ഞത് 69 കാരി; അന്ത്യം ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വൈറസ് ബാധ ഉണ്ടായത് മകനിൽ നിന്ന്; 46 കാരനായ മകൻ രോഗബാധിതനായത് ജപ്പാൻ ജനീവ ഇറ്റലി സന്ദർശനങ്ങൾക്ക് ശേഷം; ഡൽഹിയിൽ ആദ്യ കൊറോണ മരണം ഉണ്ടായതോടെ രാജ്യത്തെ മരണസംഖ്യ രണ്ടായി; ആദ്യമരണം കർണാടകയിലെ കലബുൽഗിയിൽ; രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 84 പേർക്ക്

രാജ്യത്ത് വീണ്ടും കോവിഡ്-19 മരണം; ഡൽഹിയിൽ ജീവൻ വെടിഞ്ഞത് 69 കാരി; അന്ത്യം ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വൈറസ് ബാധ ഉണ്ടായത് മകനിൽ നിന്ന്;  46 കാരനായ മകൻ രോഗബാധിതനായത് ജപ്പാൻ ജനീവ ഇറ്റലി സന്ദർശനങ്ങൾക്ക് ശേഷം; ഡൽഹിയിൽ ആദ്യ കൊറോണ മരണം ഉണ്ടായതോടെ രാജ്യത്തെ മരണസംഖ്യ രണ്ടായി; ആദ്യമരണം കർണാടകയിലെ കലബുൽഗിയിൽ; രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 84 പേർക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് രണ്ടാമത്തെ കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തു. 69 കാരി ഡൽഹിയിൽ മരിച്ചു. ആർഎംഎൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഡൽഹിയിലെ ആദ്യ കോവിഡ്-19 മരണമാണിത്. ജനക്പുരി സ്വദേശിയാണ് മരണമടഞ്ഞ സ്ത്രീ. ഇവരുടെ 46 കാരനായ മകനാണ് ആദ്യം കൊറോണ ടെസ്റ്റ് പോസിറ്റീവായത്. ഡൽഹിയിൽ അഡ്‌മിറ്റായ ആറാമത്തെ കൊറോണ രോഗിയായിരുന്നു ഇവർ. മകൻ ജപ്പാൻ, ജനീവ, ഇറ്റലി എന്നിവിടങ്ങളിൽ അടുത്തിടെ സന്ദർശനം നടത്തിയിരുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരി സ്വദേശികളാണ്. ഇവരുടെ കുടുംബത്തിലെ മറ്റ് എട്ട് അംഗങ്ങൾക്കും രോഗ ലക്ഷണങ്ങളൊന്നുമില്ല. മകൻ ഡൽഹിയിലെ അഞ്ചാമത്തെ രോഗിയായിരുന്നു.

രാജ്യത്തെ ആദ്യമരണം കർണാടക കൽബുർഗിയിൽ ഇന്നലെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൽബുർഗി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന 76കാരൻ മരിച്ചതുകൊറോണ വൈറസ് ബാധയെ തുടർന്നാണ് എന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരിച്ചത്. കോവിഡ19 രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങൾ ബംഗളൂരുവിലെ ലാബിൽ പരിശോധനക്കായി അയച്ചിരുന്നു. ഇയാൾ അടുത്തിടെ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക യാത്ര ചെയതിരുന്നു.

കൽബുർഗിയിൽ ഐസൊലേഷനിലുള്ള രണ്ട് പേരിൽ ഒരാളായിരുന്നു മുഹമ്മദ ഹുസൈൻ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട ബന്ധംപുലർത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്. ചികിത്സയിലുള്ള മെറ്റാരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയുെട പരിശോധഫലങ്ങൾ വന്നതിനു ശേഷമേ കോവിഡ ബാധ മൂലമുള്ള മരണമാണോയെന്ന സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരിശോധനാ ഫലം വന്നതോടെയാണ് സിദ്ദിഖി കൊറോണ വൈറസ് ബാധയെ തുടർന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി(76) തീർത്ഥാടനത്തിനു ശേഷം സൗദിയിൽ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണ് മടങ്ങിയെത്തിയത്.രാജ്യത്ത് ഇതുവരെ 84 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കർണാടകയിൽ ഒരാൾ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. കേരളം- 22, ഡൽഹി- ആറ്, ഹരിയാന-14, രാജസ്ഥാൻ മൂന്ന്, ഉത്തർപ്രദേശ് 11, തെലുങ്കാന- ഒന്ന്, ജമ്മുകശ്മീർ- ഒന്ന്, ലഡാക്ക്- മൂന്ന്, തമിഴ്‌നാട്- ഒന്ന്, മഹാരാഷ്ട്ര-14, കർണാടക- ആറ്, പഞ്ചാബ്-ഒന്ന്, ആന്ധ്രാപ്രദേശ്- ഒന്ന് എന്നിങ്ങനെയാണ് രാജ്യത്തെ കൊറോണ ബാധിതരുടെ കണക്ക്.

എയർ ഇന്ത്യ സർവീസ് നിർത്തി

കൊവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തി. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത്. ഏപ്രിൽ 30വരെ എയർ ഇന്ത്യ വിമാനങ്ങൾ ഈ രാജ്യങ്ങളിലേക്ക് സർവീസ് നടത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP