Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ- ബംഗ്ലാദേശ് യാത്രാ ബസുകളും ട്രെയിൻ സർവ്വീസും ഏപ്രിൽ 15 വരെ നിർത്തിവെച്ചു: ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ നാല് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കും; സർവീസ് നിർത്തിയെങ്കിലും ചരക്ക് ട്രെയിൻ സർവ്വീസ് തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

ഇന്ത്യ- ബംഗ്ലാദേശ് യാത്രാ ബസുകളും ട്രെയിൻ സർവ്വീസും ഏപ്രിൽ 15 വരെ നിർത്തിവെച്ചു: ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ നാല് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കും; സർവീസ് നിർത്തിയെങ്കിലും ചരക്ക് ട്രെയിൻ സർവ്വീസ് തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ - ബംഗ്ലാദേശ് യാത്രാ ബസുകളും ട്രെയിൻ സർവ്വീസും ഏപ്രിൽ 15 വരെ നിർത്തിവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ നാല് ചെക്ക് പോസ്റ്റുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളു. നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് വിസാ ഫ്രീ പ്രവേശനം തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി അനിൽ മാലിക് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

യാത്രാ ബസ്, ട്രെയിൻ സർവീസ് നിർത്തിയെങ്കിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ചരക്ക് ട്രെയിൻ സർവ്വീസ് തുടരുമെന്നും ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കുമെന്നും അനിൽ മാലിക് അറിയിച്ചു. ഇത്തരത്തിൽ 37 ചെക്ക്പോസ്റ്റുകളാണ് രാജ്യത്തുള്ളത്. നാളെ അർധരാത്രി മുതൽ ഇതിൽ 19 ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ 81 പേർക്കാണ് രാജ്യത്തുകൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ഇറ്റലിയിൽ നിന്നെത്തിയവരും ഒരാൾ കനേഡിയനുമാണ്. രാജ്യത്തുടനീളം 42,000 പേർ നിരീക്ഷണത്തിലുണ്ട്. അതേസമയം കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിച്ചവരിൽ 14 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയ 890 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇവരെ നിരീക്ഷണ കേന്ദ്രങ്ങളിൽനിന്ന് വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP