Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൻതോതിലുള്ള ആവശ്യകത മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ശ്രമം: ആവശ്യകത കണ്ടതോടെ അമിത വില ഈടാക്കുന്നവരും സജീവം; മാസ്‌കുകളും സാനിറ്റൈസറുകളും അവശ്യസാധനപ്പട്ടികയിൽ; പൂഴ്‌ത്തിവച്ചാൽ ശക്തമായ നടപടി; ഇടപെടലുമായി കേന്ദ്രസർക്കാർ

വൻതോതിലുള്ള ആവശ്യകത മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ശ്രമം: ആവശ്യകത കണ്ടതോടെ അമിത വില ഈടാക്കുന്നവരും സജീവം; മാസ്‌കുകളും സാനിറ്റൈസറുകളും അവശ്യസാധനപ്പട്ടികയിൽ; പൂഴ്‌ത്തിവച്ചാൽ ശക്തമായ നടപടി; ഇടപെടലുമായി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന മാസ്‌കുകളും സാനിറ്റൈസറുകളും അവശ്യസാധനപ്പട്ടികയിൽപ്പെടുത്തി കേന്ദ്രസർക്കാർ. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വർധിച്ച തോതിലുള്ള ആവശ്യകത മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നതായുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.

രാജ്യത്ത് ഇവയുടെ വർധിച്ച തോതിലുള്ള ആവശ്യം നിലനിൽക്കുകയാണ്. ഡിമാൻഡ് കണ്ട് അമിത വില ഈടാക്കുന്നതും കണ്ടുവരുന്നുണ്ട്. കൃത്രിമം ക്ഷാമം സൃഷ്ടിച്ച് ഭാവിയിൽ കൂടുതൽ വിലയ്ക്ക് വിൽക്കാമെന്ന വ്യാമോഹത്തിൽ പൂഴ്‌ത്തിവെയ്പ് നടക്കുന്നതായുള്ള റി്പ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിച്ചത്.

മാസ്‌കുകളെയും സാനിറ്റൈസറുകളെയും താത്കാലികമായി അവശ്യസാധനപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ വില, ഉൽപാദനം, വിതരണം എന്നിവയിൽ സംസ്ഥാന സർക്കാരുകൾക്ക് ശക്തമായി ഇടപെടാൻ സാധിക്കും. പൂഴ്‌ത്തിവെയ്പ് നടത്തുന്നവർക്കും അമിത വില ഈടാക്കുന്നവർക്കുമെതിരെ അധികാരം പ്രയോഗിക്കാനും അനുമതി നൽകുന്നതാണ് അവശ്യസാധനപ്പട്ടികയിലെ വ്യവസ്ഥകൾ. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ഏഴുവർഷം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് നിയമത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP