Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശക്കുന്നേ...അൽപം ചോറുതരണേ എന്ന് ദീനഭാവത്തിൽ അപേക്ഷിച്ചുകൊണ്ട് വരവ്; വീട്ടുകാരി കഴിക്കാൻ ചോറ് എടുക്കാൻ പോയ തക്കം നോക്കി അടുത്ത വീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയുടെ കൈപിടിച്ച് പൊക്കിയെടുത്ത് കടക്കാൻ ശ്രമം; തെന്മല ഉറുകുന്നിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച തിരുനൽവേലി സ്വദേശിനി പിടിയിൽ

വിശക്കുന്നേ...അൽപം ചോറുതരണേ എന്ന് ദീനഭാവത്തിൽ അപേക്ഷിച്ചുകൊണ്ട് വരവ്; വീട്ടുകാരി കഴിക്കാൻ ചോറ് എടുക്കാൻ പോയ തക്കം നോക്കി അടുത്ത വീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയുടെ കൈപിടിച്ച് പൊക്കിയെടുത്ത് കടക്കാൻ ശ്രമം; തെന്മല ഉറുകുന്നിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച തിരുനൽവേലി സ്വദേശിനി പിടിയിൽ

വിനോദ്.വി.നായർ

 കൊല്ലം: തെന്മലയിൽ മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തെന്മല ഉറുകുന്നിലുള്ള വീട്ടിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനിയായ അമ്പതുകാരിയെ തെന്മല പൊലിസ് പിടികൂടി.

ഭക്ഷണം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീയാണ് മുറ്റത്തു കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന കുട്ടിയുമായി കടന്നുകളയാൻ ശ്രമിച്ചത്. ഇവർക്ക് ഭക്ഷണമെടുക്കാനായി മാതാവ് അകത്തേയ്ക്ക് പോയ അവസരംനോക്കിയാണ് ഇവർ കുട്ടിയുമായി റോഡിലേക്കിറങ്ങിയത്.അതു വഴി വന്ന അയൽക്കാരി കണ്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു.

തിരുനെൽവേലി മേട്ടുപെട്ടി സ്വദേശിനി ഷണ്മുഖതായി എന്ന സ്ത്രീക്കെതിരെ തെന്മല പൊലീസ് തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനു കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടടുത്താണ് സംഭവം. അതെ സമയം റോഡിലൂടെ കടന്ന് വന്ന സമീപവാസിയായ സ്ത്രീ സംഭവം നേരിൽ കാണുകയും പാഞ്ഞു വന്ന് കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു.

കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീ ഉടനെ ഇവരുടെ കാൽക്കൽ വീണു ഭക്ഷണം എന്തെങ്കിലും കഴിക്കാൻ തരണം എന്ന് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ഇവിടത്തെ ഒരു വീട്ടിലെത്തിയ സ്ത്രീ കഴിക്കാൻ ചോറ് ആവശ്യപ്പെട്ടു. വീട്ടുകാർ ചോറ് എടുത്തു കൊണ്ടുവന്നപ്പോഴേക്കും ഇവർ ഇവിടെനിന്നു കടന്നു. അടുത്ത വീട്ടിലെത്തിയ അവർ അവിടെ മുറ്റത്തു നിൽക്കുകയായിരുന്ന കുട്ടിയുടെ കൈപിടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. അതെ സമയം റോഡിലൂടെ കടന്ന് വന്ന സമീപവാസിയായ സ്ത്രീ സംഭവം നേരിൽ കാണുകയും പാഞ്ഞു വന്ന് കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു.

കുട്ടിയെ വീട്ടുകാരുടെ പക്കൽ ഏല്പിക്കുമ്പോഴേക്കും ഇവർ അതിവേഗത്തിൽ നടന്നു നീങ്ങിയെങ്കിലും നാട്ടുകാർ ഇവരെ വളഞ്ഞു പിടിക്കുകയായിരുന്നു. തെന്മല പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. പൊലീസിന്റെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാതിരുന്ന ഇവരുടെ പക്കൽ അറുപതിനായിരത്തോളം രൂപയും, എട്ട് പവന്റെ സ്വർണവും ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനു കേസെടുത്ത പൊലീസ് ഇവരുടെ കൈ രേഖ ഉപയോഗിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ദിവസങ്ങൾക്കു മുൻപ് ഒറ്റക്കല്ലിൽ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ വെറുതെ വിട്ടയച്ച തെന്മല പൊലീസിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.അടുത്തടുത്ത സംഭവത്തോടെ നാട്ടുകാർ ആശങ്കയിൽ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP