Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 ബാധിച്ചുള്ള മരണസംഖ്യ 5000 കടന്നു; വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ മരിച്ചത് 3,176 പേർ; ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം ആയിരം കടന്നു; ഇറ്റലിയുടെ വടക്കൻ പ്രവിശ്യയിലെ മെഡിക്കൽ അസോസിയേഷൻ ചീഫും കൊറോണ ബാധിച്ചു മരിച്ചു; ഇന്ത്യയിലും അതിവേഗം വൈറസ് പടരുന്നു

കോവിഡ് 19 ബാധിച്ചുള്ള മരണസംഖ്യ 5000 കടന്നു; വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ മരിച്ചത് 3,176 പേർ; ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം ആയിരം കടന്നു; ഇറ്റലിയുടെ വടക്കൻ പ്രവിശ്യയിലെ മെഡിക്കൽ അസോസിയേഷൻ ചീഫും കൊറോണ ബാധിച്ചു മരിച്ചു; ഇന്ത്യയിലും അതിവേഗം വൈറസ് പടരുന്നു

മറുനാടൻ ഡെസ്‌ക്‌

റോം: മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 5000 കടന്നു. രോഗ ബാധയെ തുടർന്നു ലോകത്താകെ ഇതുവരെ 5043 പേർ മരിച്ചെന്നു വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 3,176 പേരാണ് മരിച്ചത്. ഇറ്റലിയിൽ 1106 പേരും ഇറാനിൽ 514 പേരും മരിച്ചു. 126 രാജ്യങ്ങളിലായി 1,34,300 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 17നു ചൈനയിലെ ഹ്യുബെ പ്രവിശ്യയിലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ചതെന്നു ഇന്നു റിപ്പോർട്ടു പുറത്തുവന്നിരുന്നു.

ഇറ്റലിയുടെ വടക്കൻ പ്രവിശ്യയിലെ മെഡിക്കൽ അസോസിയേഷൻ ചീഫ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. 67കാരനായ റോബർട്ടോ സ്‌റ്റെല്ലയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ജീവനെടുത്തത് ന്യൂമോണിയ വഷളായതു കൊണ്ടാണ്. ചൈനയിൽ വെള്ളിയാഴ്ച പുതുതായി എട്ട് പേർക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർ മരിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്രൂഡോയ്ക്കു രോഗലക്ഷണമില്ല. എന്നാൽ വീട്ടിൽ നിരീക്ഷണത്തിലാണ്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര മന്ത്രിക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് മന്ത്രി തിരികെയെത്തിയത്.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് ആദ്യം മരണം വ്യാഴാഴ്ച റിപ്പോർട്ടു ചെയ്തു. കർണാടകയിലെ കലബുറഗിയിൽ ചൊവ്വാഴ്ച മരിച്ചയാൾക്കാണ് കോവിഡ് എന്നു സ്ഥിരീകരിച്ചത്. തീർത്ഥാടന വീസയിൽ സൗദി സന്ദർശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ ഉൾപ്പെടെ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ആയി. ഇതിൽ 16 പേർ ഇറ്റാലിയൻ പൗരന്മാരാണ്. രാജ്യത്താകെ 42,000 പേർ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ കൊറോണ കായിക ലോകത്തെ താരങ്ങളിലേക്കും പടർന്ന് പിടിച്ചിരിക്കുകയാണ്. ഇറ്റലിയിൽ രോഗം പടർന്നതോടെ ഇറ്റാലിയൻ സീരി എ അടക്കമുള്ള ഫുട്‌ബോൾ പോരാട്ടങ്ങളെ അത് കാര്യമായി ബാധിച്ചു. യുവന്റസിന്റെ സെന്റർ ബാക്കായ ഡാനിയെലെ റുഗാനിക്ക് കൊറൊണ സ്ഥിരീകരിച്ചതായുള്ള വർത്തകളാണ് പുറത്ത് വരുന്നത്. താരത്തെ കൊറോണ ടെസ്റ്റിന് വിധേമാക്കിയ ശേഷം കൊറൊണ പോസിറ്റീവ് എന്നാണ് ഫലം കാണിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്ബോൾ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പ് നടന്ന ഇന്റർ മിലാൻ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്സ് ടീമിൽ ഇനിയും കൊറൊണ ടെസ്റ്റുകൾ പോസിറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള മുഴുവൻ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയണം എന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഫുട്ബോൾ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരുപാടികളും ഇപ്പോൾ ഇറ്റലിയിൽ നിരോധിച്ചിരിക്കുകയാണ്. യുവന്റസിനെ കൂടാതെ ഇന്റർ മിലാൻ താരങ്ങളും നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP