Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴക്കൂട്ടത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ; ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം പ്രവാസിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്ന് സൂചന; മൂന്ന് വർഷമായി ഗൾഫിലായിരുന്ന സുരേഷ് വീട്ടിലെത്തിയത് രണ്ടാഴ്‌ച്ച മുമ്പ്; മരണ വിവരം പുറത്തായത് വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ രണ്ടു ദിവസമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സുരേഷിന്റെ അമ്മ കുളത്തൂരിലെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ; മരണ കാരണം തേടി വിശദമായ അന്വേഷണത്തിന് പൊലീസ്

കഴക്കൂട്ടത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ; ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം പ്രവാസിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്ന് സൂചന; മൂന്ന് വർഷമായി ഗൾഫിലായിരുന്ന സുരേഷ് വീട്ടിലെത്തിയത് രണ്ടാഴ്‌ച്ച മുമ്പ്; മരണ വിവരം പുറത്തായത് വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ രണ്ടു ദിവസമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സുരേഷിന്റെ അമ്മ കുളത്തൂരിലെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ; മരണ കാരണം തേടി വിശദമായ അന്വേഷണത്തിന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ ഒരു കുടുബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തത്. കൊലപാതകം ആണെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം.

വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ രണ്ടു ദിവസമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സുരേഷിന്റെ അമ്മ കുളത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുരേഷ് തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവർ മുറിയിൽ മരിച്ച നിലയിലുമായിരുന്നു. കുടുംബ പ്രശ്‌നങ്ങളോ സാമ്പത്തി പ്രയാസമോ ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

സുരേഷ് മൂന്നു വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയതാണ്. മുമ്പ് കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായും സുരേഷ് ജോലി നോക്കിയിരുന്നു. ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കൂവെന്ന് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴക്കൂട്ടം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ചെയ്ത മൃതദേഹങ്ങൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോർട്ടം നടപടി നാളെ നടക്കും. സംഭവത്തിലെ ദൂരഹൂത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒമ്പത് വർഷം മുമ്പാണ് സിന്ധുവും സുരേഷും തമ്മിലുള്ള വിവാഹം നടന്നത്. നല്ല ദാമ്പത്യമായിരുന്നു തുടക്കത്തിൽ ഇവർക്കുണ്ടായിരുന്നത്. പിന്നിട് ചില അസ്വാരസ്യങ്ങൾ ഉണ്ടായതായും ബന്ധുക്കൾ പറയുന്നു.

ഇതിനിടെ കൊലപാതകതത്തിലേക്ക നയിച്ച കാര്യങ്ങൾ എന്തെന്നതിൽ നാട്ടുകാർക്കും സംശയമുണ്ട്. ഇവർ തമ്മിൽ പ്രശ്‌നം നിലനിൽക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. മൺവിള സ്വദേശിനിയാണ് സിന്ധു. വീട്ടുകാരുമായി അടുത്ത ബന്ധം ഇവർക്കുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ സ്ഥാപനത്തിൽ സിന്ധു ജോലിക്കു പോയിരുന്നു. കൂടുതൽ വിവരങ്ങൾ ബന്ധുക്കൾക്കും അറിവില്ല. അറിയുന്ന കാര്യങ്ങൾ പൊലീസ്ിന് കൈമാറിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP