Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ടീച്ചറമ്മ ആയത്; ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പ്രതിരോധം തീർത്തു പ്രവർത്തിച്ചു: ടീച്ചറെ പ്രതിരോധിച്ച് കോന്നി എംഎൽഎ ജനീഷ് കുമാർ

പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ടീച്ചറമ്മ ആയത്; ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ പ്രതിരോധം തീർത്തു പ്രവർത്തിച്ചു: ടീച്ചറെ പ്രതിരോധിച്ച് കോന്നി എംഎൽഎ ജനീഷ് കുമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ടീച്ചറമ്മയായതെന്ന് ജനീഷ് കുമാർ എംഎൽഎ. കൊറോണ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

ജനുവരി 30-നാണ് കേരളത്തിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. അപ്പോൾതന്നെ ആരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീർത്തു, നമ്മൾ വിജയിച്ചു. പിന്നീട് പത്തനംതിട്ടയിൽ എത്തി- ജനീഷ് കുമാർ പറഞ്ഞു.

പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്തു പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ജനഹൃദയങ്ങളിൽ ഇടം നേടിയത്. അസൂയപ്പെട്ടിട്ടു കാര്യമില്ല. ലോകം മുഴുവൻ ഒരുമിച്ചുനിന്നു മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്നും ജനീഷ് കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP