Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിയാദിൽ നമസ്‌കാരത്തിനെത്തിയ മലയാളി പള്ളിയിൽ മരിച്ചു; ഹൃദയാഘാതം മൂലം മരണം വിളിച്ചത് മലപ്പുറം സ്വദേശിയെ

റിയാദിൽ നമസ്‌കാരത്തിനെത്തിയ മലയാളി പള്ളിയിൽ മരിച്ചു; ഹൃദയാഘാതം മൂലം മരണം വിളിച്ചത് മലപ്പുറം സ്വദേശിയെ

സ്വന്തം ലേഖകൻ

റിയാദ്: റിയാദിൽ നമസ്‌കാരത്തിനെത്തിയ മലയാളി പള്ളിയിൽ മരിച്ചു.ബത്ഹ ശാര ദരക്തറിലെ പള്ളിയിൽ വച്ചായിരുന്നു മലപ്പുറം സ്വദേശിക്ക് ഹൃദയാഘാതം മൂലം മരിച്ചത്. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബൂബക്കർ പള്ളിത്തൊടി (55) ആണ് വ്യാഴാഴ്ച അസർ നമസ്‌കാരത്തിന് വേണ്ടി പള്ളിയിലെത്തിയ ഉടൻ അവശനായി മരിച്ചത്.

23 വർഷമായി ബത്ഹയിൽ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ. ഭാര്യ: സൈഫുന്നിസ. ജൗഹർ അലി, ജസ്ന, മർജാന എന്നിവർ മക്കളാണ്.

മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ മൊയ്തീൻ കുട്ടി, വി എം. അഷറഫ്, മുസ്തഫ കുളത്തൂർ, അലി മണ്ണാർക്കാട്, റഫീഖ് എന്നിവർ നേതൃത്വം നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP