Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയായിരിക്കെ പിതാവ് കൊണ്ടുവന്ന നിയമം വിനയായതു മകന്: പൊതുസുരക്ഷാ നിയമപ്രകാരം ഏഴ് മാസത്തെ വീട്ടുതടങ്കൽ; ഒടുവിൽ ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം; തടങ്കിലാക്കിയ നടപടി പിൻവലിച്ചുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി; ഉമർ അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കൽ ഇനിയും നീളുമെന്ന് സൂചന

മുഖ്യമന്ത്രിയായിരിക്കെ പിതാവ് കൊണ്ടുവന്ന നിയമം വിനയായതു മകന്: പൊതുസുരക്ഷാ നിയമപ്രകാരം ഏഴ് മാസത്തെ വീട്ടുതടങ്കൽ; ഒടുവിൽ ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം; തടങ്കിലാക്കിയ നടപടി പിൻവലിച്ചുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി; ഉമർ അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കൽ ഇനിയും നീളുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിൻവലിച്ചുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിതനാക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കൽ ഇനിയും നീളും. ഇരുവരും ഓഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിലാണ്.

പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട്ടു തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വർഷം വരെ തടങ്കലിൽ വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് പൊതുസുരക്ഷാ നിയമം. ഫാറൂഖ് അബ്ദുല്ലയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരിൽ നടപ്പാക്കിയത്. അതേസമയം വീട്ടുതടങ്കലിൽ തുടരുന്ന അദ്ദേഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നില്ല.

മുന്നു തവണ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം. വീട്ടുതടങ്കലിൽ കഴിയവെ തന്നെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തുവന്നിരുന്നു.

2019 ഓഗസ്റ്റ് 5 നായിരുന്നു 83 വയസുകാരനായ ഫാറൂഖ് അബ്ദുള്ളയേയും മറ്റ് നേതാക്കളേയും തടങ്കലിൽ പാർപ്പിച്ചത്. അതേ സമയം തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല. മുന്മുഖ്യമന്ത്രിമാർ ഉൾപ്പടെ കശ്മീർ തടവിൽ കഴിയുന്ന എല്ലാ രാഷ്ട്രീയ നേതാക്കളേയും മോചിപ്പിക്കണമെന്ന് പ്രതിപക്ഷപാർട്ടികൾ സംയുക്ത പ്രമേയത്തിലൂടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. അനിശ്ചിതകാലത്തേക്ക് നേതാക്കളെ വീട്ടുതടങ്കലിലാക്കുന്ന അവരുടെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

ഭരണഘടനാ പദവി എടുത്ത് കളഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നേതാക്കളെ തടങ്കലിൽ നിന്നും മോചിപ്പിക്കാത്ത നടപടി സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാണെന്ന സർക്കാറിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്നും പ്രതിപക്ഷത്തിന്റെ പ്രമേയത്തിലുണ്ടായിരുന്നു. കോൺഗ്രസിന് പുറമെ എൻസിപി, തൃണമൂൽ കോൺഗ്രസ്, ജെഡിഎസ്, സിപിഎം, സിപിഐ, ആർജെഡി എന്നീ കക്ഷികളും മുൻ ബിജെപി സർക്കാറുകളിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂറി തുടങ്ങിയവരും പ്രമേയത്തിൽ ഒപ്പു വെച്ചിരുന്നു.

മൂന്നുതവണ ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയായ ഫാറുഖ് അബ്ദുള്ള നിലവിൽ ലോക്‌സഭാംഗമാണ്. സ്വകാര്യ വസതി സബ് ജയിലായി പ്രഖ്യാപിച്ചായിരുന്നു ഫാറുഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ പാർപ്പിച്ചു വന്നിരുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നുല്ലെന്ന് ആരോപിച്ചുള്ള ഫാറൂഖ് അബ്ദുള്ളയുടെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. കോൺഗ്രസ് എംപി ശശി തരൂരായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP