Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാരിയുടുക്കുമ്പോൾ രസമില്ലന്നും മുടി നേരാംവണ്ണം കിടക്കാത്തതാണ് കാരണമെന്നും അൽപ്പം മുറിച്ചാൽ നന്നായിരിക്കുമെന്നും പറഞ്ഞത് പൊലീസുകാരികൾ; പെരുമ്പാവൂരില കടയിലേയ്ക്ക് കൊണ്ടു പോയി മുടിയുടെ തുമ്പ് വെട്ടിയത് അവർ; വൈറലായത് പ്രസവ ശ്രൂഷയ്ക്ക് പോയ വീട്ടിലെ സെറ്റ് സാരി ഉടുക്കൽ; നടിയായപ്പോൾ കൈയിൽ കാൽ കാശില്ലാതെയായി; ജിഷയുടെ അമ്മ വീണ്ടും ജോലിക്ക് പോകുന്നു; രാജേശ്വരി മറുനാടനോട് സീരിയലിൽ പണം മുടക്കിയ കഥ പറയുമ്പോൾ

സാരിയുടുക്കുമ്പോൾ രസമില്ലന്നും മുടി നേരാംവണ്ണം കിടക്കാത്തതാണ് കാരണമെന്നും അൽപ്പം മുറിച്ചാൽ നന്നായിരിക്കുമെന്നും പറഞ്ഞത് പൊലീസുകാരികൾ; പെരുമ്പാവൂരില കടയിലേയ്ക്ക് കൊണ്ടു പോയി മുടിയുടെ തുമ്പ് വെട്ടിയത് അവർ; വൈറലായത് പ്രസവ ശ്രൂഷയ്ക്ക് പോയ വീട്ടിലെ സെറ്റ് സാരി ഉടുക്കൽ; നടിയായപ്പോൾ കൈയിൽ കാൽ കാശില്ലാതെയായി; ജിഷയുടെ അമ്മ വീണ്ടും ജോലിക്ക് പോകുന്നു; രാജേശ്വരി മറുനാടനോട് സീരിയലിൽ പണം മുടക്കിയ കഥ പറയുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സീരിയൽ ചിത്രീകരണം പൂർത്തിയായിട്ട് ഒരു വർഷമായി. എല്ലാ ചാനലിലും വരുമെന്നാണ് അവർ പറഞ്ഞത്. ഇതുവരെ പുറത്തുവന്നിട്ടില്ല. പാവപ്പെട്ട പിള്ളേരായിരുന്നു. ഞങ്ങളെല്ലാവരും കൂടി കുറെശെ പൈസയെടുത്താണ് ചെലവ് നടത്തിയത്. സീരിയൽ പുറത്തുവരുമ്പോൾ പണം വരുമെന്നും അപ്പോൾ വീതിച്ചെടുക്കാമെന്നുമായിരുന്നു ധാരണ. ഇപ്പോൾ വലിയ ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് ജോലിക്ക് പോവുകയാണ് .ഹോസ്റ്റൽ വാടകയും ചികത്സാച്ചിലവുമെല്ലാം കഴിഞ്ഞാൽ കൈയിൽ കാൽ കാശില്ല. കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് മറുനാടനോട് മനസ്സ് തുറന്നത് ഇങ്ങിനെ.

മുടിക്കലിൽ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. സിനിമ പോലെയുള്ള സീരിയൽ ആയിരുന്നു. ചിത്രയുടെ ഒരു പാട്ട് സീരിയിലിൽ ഉണ്ട്. നല്ല പാട്ടാണ്. ഇത് ചാനലിൽ വരാത്തത് എന്തുകൊണ്ടാണെന്നറിയില്ല. പൈസ വെറുതെ കയ്യിൽ വച്ചിരുന്നിട്ട് കാര്യമില്ലല്ലോ.. പുറത്തിറങ്ങിയാൽ ലാഭം കിട്ടുമെന്നാണ് അവർ പറഞ്ഞത്. അതുകൊണ്ടാണ് കൈയിലുണ്ടായിരുന്ന കുറച്ച് രൂപ മുടക്കിയത്അവർ വ്യക്തമാക്കി.

തന്റെ ജീവിതം കോമാളിത്തരത്തിലൂടെ ചിത്രീകരിച്ച് പലരും ആനന്ദം കണ്ടെത്തുന്നുണ്ടെന്നും ഒരു കൊച്ച് മരിച്ച അമ്മയാണെന്ന പരിഗണന പോലൂം ആരും നൽകുന്നില്ലന്നും അവർ പരിതപിച്ചു. പുറത്തേയ്ക്കിറങ്ങിയാൽ ഓരോത്തർ മൊബൈലിൽ വീഡിയോ എടുക്കുകയും ഫോട്ടോ എടുക്കുകയും മറ്റും ചെയ്യുകയാണ്. എന്നിട്ട് അവർ ഇഷ്ടമുള്ള രീതിയിൽ ഇത് പ്രചരിപ്പിക്കുകയാണ്. ഞാൻ ബ്യൂട്ടിപാർലറിൽപ്പോയി എന്ന രീതിയിൽ വീഡിയോ സഹിതമുള്ള പ്രചാരണവും ഇത്തരത്തിപ്പെട്ടതാണ്. വീട്ടിൽ നിന്നും കുളിച്ചൊരുങ്ങിയാണ് ഇറങ്ങിയത്-രാജേശ്വരി പറയുന്നു.

നേരത്തെ പ്രസവരക്ഷയ്ക്കായി പെരുമ്പാവൂരിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്നവരുടെ വീട്ടിൽ ഞാൻ പോയിരുന്നു. ഇടയ്ക്ക് അവർ വിദേശത്ത് പോയിരുന്നു. തിരിച്ചെത്തിയ അവസരത്തിൽ നേരിൽക്കാണമല്ലോ എന്നുകരുതിയാണ് അവിടേയ്ക്ക് ചെന്നത്. അവിടെ സെറ്റ് സാരി ഇരിക്കുന്നത് കണ്ടപ്പോൾ ഉടുത്തുനോക്കി. ഈയവസരത്തിൽ അവർ ഇത് മൊബൈലിൽപ്പിടിച്ചു. പിടിക്കല്ലെ എന്ന് ഞാൻ പറഞ്ഞതാണ്. അവർ വകവച്ചില്ല. ഇവർ ആർക്കൊക്കെയോ ഈ വീഡിയോ അയച്ചുകൊടുത്തു. ഇതാണ് ഞാൻ ബ്യൂട്ടി പാലറിൽപ്പോയി എന്ന തരത്തിൽ ഇപ്പോഴും പ്രചരിക്കുന്നത്-അവർ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിൽ ഇവർ ബ്യൂട്ടിപാലറിൽപ്പോയതുസംബന്ധിച്ച് പ്രചരിച്ച വീഡിയോകളും ട്രോളുകളും വൈറലായിരുന്നു. മറുനാടൻ ടിവി കൊച്ചി റിപ്പോർട്ടർ ആർ പീയുഷ് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ പ്രതികരണമായി താൻ ബ്രൂട്ടീഷ്യൻ ചെയ്തിട്ടില്ല എന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇവരുടെ ഈ നാക്കുപിഴ മുഖ്യവിഷയമാക്കി സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ട്രോൾ വീഡിയോകളും വൈറലായിരുന്നു. വിഡിയോകളിൽ കാണുന്നപോലെ മുടി മുറിച്ച് തന്നെ ന്യൂജെൻലൂക്കിലാക്കിയതിന് പിന്നിൽ സംരക്ഷണത്തിനായി വീട്ടിൽ തങ്ങിയിരുന്ന വനിത പൊലീസുകാരികൾക്കാണ് മുഖ്യപങ്കെന്നും അവർ കൂട്ടിച്ചേർത്തു.

സാരിയുടുക്കുമ്പോൾ കാണാൻ രസമില്ലന്നും മുടി നേരാംവണ്ണം കിടക്കാത്തതാണ് ഇതിന് കാരണമെന്നും അൽപ്പം മുറിച്ചുകളഞ്ഞാൽ നന്നായിരിക്കുമെന്നും പറഞ്ഞാണ് അവർ എന്നെ പെരുമ്പാവൂരില കടയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. മുടിയുടെ തുമ്പ് വെട്ടുകയായിരിക്കും എന്നാണ് ഞാൻ കരുതിയിത്. എന്നാൽ അവർ ഒരുപാട് മുടി മുറിച്ചു കളഞ്ഞു. വലിയ സങ്കടമായി. അവർ ഈ ചതി ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല-അവർ വ്യക്തമാക്കി.

തന്റെ മകൾക്ക് നീതി കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. അമിറുൾ ഇസ്ലാം പ്രതിയായിരിക്കാം. പക്ഷേ അവൻ ഒറ്റയ്ക്കല്ല ഇത് ചെയ്തത്.ഇതിന്റെ പിന്നിലുള്ള മുഴുവൻ പേരെയും നിയമത്തിന് മുന്നിലെത്തിക്കാൻ അധികാരികൾ തയ്യാറാവണം-രാജേശ്വരി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP