Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യ നൽകിയ പരാതിയിൽ ജയിലിലായ ഗൃഹനാഥൻ എടിഎം കാർഡും രേഖകളും എൽപ്പിച്ചത് ബന്ധുക്കളെ; പക്ഷേ ബന്ധുക്കൾ സ്വകാര്യ ആവശ്യങ്ങൾക്കായി പിൻവലിച്ചത് നാലുലക്ഷത്തോളം രൂപ; വസ്തു വാങ്ങുന്നതിനായി പരാതിക്കാരൻ ഏൽപ്പിച്ചിരുന്ന 5 ലക്ഷം രൂപ അടക്കം ഒമ്പത്ലക്ഷം രൂപ വിശ്വാസ വഞ്ചനയും ചതിയും ചെയ്ത് തട്ടി എടുത്തതായും പരാതി; സിപിഎം പ്രദേശിക നേതാവിനും ബന്ധുക്കൾക്കുമെതിരെ കേസ്; കോട്ടയത്തു നിന്ന് വിചിത്രമായ ഒരു തട്ടിപ്പുകേസ് ഇങ്ങനെ

ഭാര്യ നൽകിയ പരാതിയിൽ ജയിലിലായ ഗൃഹനാഥൻ എടിഎം കാർഡും രേഖകളും എൽപ്പിച്ചത് ബന്ധുക്കളെ; പക്ഷേ ബന്ധുക്കൾ സ്വകാര്യ ആവശ്യങ്ങൾക്കായി പിൻവലിച്ചത് നാലുലക്ഷത്തോളം രൂപ; വസ്തു വാങ്ങുന്നതിനായി പരാതിക്കാരൻ ഏൽപ്പിച്ചിരുന്ന 5 ലക്ഷം രൂപ അടക്കം ഒമ്പത്ലക്ഷം രൂപ വിശ്വാസ വഞ്ചനയും ചതിയും ചെയ്ത് തട്ടി എടുത്തതായും പരാതി; സിപിഎം പ്രദേശിക നേതാവിനും ബന്ധുക്കൾക്കുമെതിരെ കേസ്; കോട്ടയത്തു നിന്ന് വിചിത്രമായ ഒരു തട്ടിപ്പുകേസ് ഇങ്ങനെ

പ്രമോദ് ഒറ്റക്കണ്ടം

കോട്ടയം: ഭാര്യ നൽകിയ ക്രിമിനൽ കേസിൽ പെട്ട് ജയിലിലായ ബന്ധുവിന്റെ അക്കൗണ്ടിൽനിന്ന് അന്യായമായി പണം പിൻവലിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊതു പ്രവർത്തകയ്ക്കും ഭർത്താവിനും മക്കൾക്കുമെതിരെ അയർക്കുന്നം പൊലീസ് 406,420,34 വകുപ്പുകൾ പ്രകാരം കേസെടുത്തു. നീറിക്കാട് കോയിപ്പുറത്ത് സി എ കുര്യാക്കോസ് ആണ് പരാതിക്കാരൻ .മുൻ പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സിപിഎം അമയന്നൂർ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന കോയിപ്പുറത്ത് സുജാ തോമസ് ഇവരുടെ ഭർത്താവ് കെഎസ്ആർടിസി റിട്ടയേഡ് ഡ്രൈവർ തോമസ് കെ തോമസ് ( അനിയൻ ) മക്കളായ ജിതിൻ കെ തോമസ് ,നിഥിൻ കെ തോമസ് എന്നിവരാണ് ഒന്നു മുതൽ നാലുവരെ പ്രതികൾ .

ശ്രീലങ്കൻ സ്വദേശിനിയായ ഭാര്യ ദയാനന്ദി നൽകിയ നിരവധി ക്രിമിനൽ കേസുകളിൽ പെട്ട് 2012 നവംബർ 14 മുതൽ 2013 ഒക്ടോബർ 5 വരെ കുര്യാക്കോസ് കോട്ടയം സബ്ബ് ജയിലിലായിരുന്നു . ഈ സമയത്ത് കേസ്സിന്റെ ആവശ്യത്തിന് പണം എടുക്കുന്നതിനാണ് ഇയാൾ ആക്സിസ് ബാങ്ക് കോട്ടയം ശാഖയിലെ അക്കൗണ്ടിന്റെ എടിഎം കാർഡും പിൻ നമ്പരും അടുത്ത ബന്ധുവായ സുജാ തോമസ്സിനെ ഏൽപ്പിച്ചത്.

എന്നാൽ ഈ കാലയളവിൽ 372137 രൂപ പ്രതികൾ പല ദിവസങ്ങളിലായി സ്വകാര്യ ആവശ്യങ്ങൾക്കായി പിൻവലിക്കുകയും കൂടാതെ വസ്തു വാങ്ങുന്നതിനായി പരാതിക്കാരൻ ഒന്നാം പ്രതിയെ ഏൽപ്പിച്ചിരുന്ന 5 ലക്ഷം രൂപ അടക്കം 872137 രൂപ വിശ്വാസ വഞ്ചനയും ചതിയും ചെയ്ത് തട്ടി എടുത്തു എന്നതുമാണ് ഒരു കേസ്സിനാധാരം .

കുര്യാക്കോസിനെതിരേ ഭാര്യ നിരവധി ക്രിമിനൽ , ഫാമിലി കേസ്സുകൾ കൊടുത്തിരുന്നതിനാൽ ഈ കേസ്സുകളിൽ ഇയാൾക്ക് ജാമ്യക്കാരെ സംഘടിപ്പിക്കുന്ന ആവശ്യത്തിനായി പരാതിക്കാരന്റെ കോട്ടയം ആക്സിസ് ബാങ്കിലെ 051010100043184 അക്കൗണ്ടിലെ ചെക്ക് ഉപയോഗിച്ച് അയർക്കുന്നം വില്ലേജിൽ ബ്ലോക്ക് 30 ൽ 360,360/71,360/711,360/7/1 എന്നീ സർവ്വേ നമ്പരുകളിലായി 28 സെന്റ് സ്ഥലം ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളുടെ പേരിലും വാദിയുടെ പേരിലും വാങ്ങിയിരുന്നു .

ഒരേ ദിവസം തന്നെയാണ് 16 ലക്ഷം രൂപയുടെ രജിസ്ട്രേഷൻ നടപടികൾ കിടങ്ങൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയത് .ഇതിൽ മൂന്നാം പ്രതിയുടെ പേരിലുണ്ടായിരുന്ന മൂന്നു സെന്റ് സ്ഥലം, പിന്നിട് കുര്യാക്കോസിന്റെ നിർദ്ദേശ പ്രകാരം, ഭൂ രഹിതയായ ഒരു വിധവയ്ക്ക് സൗജന്യമായി കൈമാറിയിരുന്നു. എന്നാൽ ഒന്നാം പ്രതിയുടെയും രണ്ടാം പ്രതിയുടേയും പേരിലുണ്ടായിരുന്ന വസ്തു തിരുവഞ്ചൂർ സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്കിൽ താനറിയാതെ പണയപ്പെടുത്തി പ്രതികൾ വലിയ തുക ലോണെടുത്തതായും 2019 നവംബറിനുള്ളിൽ തിരിമറി നടത്തിയ തുകയും തന്റെ പേർക്ക് വസ്തു തിരികെ എഴുതി നൽകാമെന്നുമുള്ള പ്രതികളുടെ വാക്കാലുള്ള കരാർ ലംഘനം മൂലമാണ് ഇവർക്കെതിരേ ഇപ്പോൾ കേസുകൾ നൽകേണ്ടി വന്നതെന്നും കുര്യാക്കോസ് പറയുന്നു .

ഈ വസ്തു ഇടപാടിലും വഞ്ചന നടത്തിയെന്നു കാട്ടി കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ 6994/2019 നമ്പരായി ഇവർക്കെതിരേ കുര്യാക്കോസ് കേസ് ഫയൽ ചെയ്തിട്ടുണ്ട് .നിലവിൽ തിരുവഞ്ചൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗമാണ് സിപിഎം അംഗമായ സുജാ തോമസ് .

എന്നാൽ തങ്ങളെ മനപ്പൂർവ്വം മോശക്കാരാക്കാൻ വാദി നടത്തുന്ന നീക്കമാണിതെന്നും വസ്തു ഇടപാട് തങ്ങളടെ തന്നെ പണം ഉപയോഗിച്ച് നടത്തിയതാണെന്നും പണാപഹരണമോ വിശ്വാസ വഞ്ചനയോ തങ്ങൾ നടത്തിയിട്ടില്ലാ എന്നും കുര്യാക്കോസിന്റെ പുരയിടത്തിൽ നിന്നും അനധികൃതമായി മണ്ണെടുത്ത ലോറി പൊലീസ് പിടിച്ചതിനു പിന്നിൽ തങ്ങളാണെന്ന വിരോധമാണ് പൊതു പ്രവർത്തകയായ തനിക്കും കുടുംബത്തിനുമെതിരായ കേസുകളെന്നും സുജാ തോമസ്സ് മറുനാടനോടു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP