Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജാമ്യം; ശിക്ഷാ കാലയളവ് റദ്ദാക്കി മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സിപിഎം നേതാവിന് പുറത്തിറങ്ങാൻ എല്ലാ ഒത്താശയും ചെയ്തത് സംസ്ഥാന സർക്കാർ; ജാമ്യത്തിന് വഴിയൊരുങ്ങിയത് കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കാനും കോടതി വിധിച്ച കുഞ്ഞനന്തന് പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം അനുവദിച്ചത് ഇഷ്ടം പോലെ പരോൾ

ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജാമ്യം; ശിക്ഷാ കാലയളവ് റദ്ദാക്കി മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സിപിഎം നേതാവിന് പുറത്തിറങ്ങാൻ എല്ലാ ഒത്താശയും ചെയ്തത് സംസ്ഥാന സർക്കാർ; ജാമ്യത്തിന് വഴിയൊരുങ്ങിയത് കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കാനും കോടതി വിധിച്ച കുഞ്ഞനന്തന് പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം അനുവദിച്ചത് ഇഷ്ടം പോലെ പരോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടി പി ചന്ദ്രശേഖൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പി കെ കുഞ്ഞനന്തന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നുമായിരുന്നു കുഞ്ഞനന്തന് ഹർജിയിൽ പറഞ്ഞത്

ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ടിപി കേസിലെ പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ അനുവദിച്ച വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിൽ ഏറ്റവും അധികം പരോൾ ദിവസങ്ങൾ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്.

കുഞ്ഞനന്തന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ചികിത്സ ആവശ്യമെന്നുമുള്ള റിപ്പോർട്ടു നൽകിയ ജയിൽവകുപ്പാണ് നേതാവിന് പുറത്തിറങ്ങാൻ അവസരം ഒരുക്കി നൽകിയത്. ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് മാത്രം ആധാരമാക്കി നടപടി പാടില്ലെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പരിഗണിക്കണമെന്ന് ടി പി ചന്ദ്രശേഖരൻ വധ കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതായി സർക്കാറും അറിയിച്ചു. തുടർന്ന് ബോർഡ് റിപ്പോർട്ട് തേടിയ കോടതി ഹരജി ഈ മാസം 13ന് പരിഗണിക്കാൻ മാറ്റി.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്ദൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കുഞ്ഞനന്റെ യഥാർത്ഥ അസുഖമെന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

കഴിഞ്ഞവർഷം പത്ത് മാസത്തിനിടെ മാത്രം 214 തവണയാണ് കുഞ്ഞനന്ദന് പരോൾ ലഭിച്ചത്. സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തൻ 2014 ജനുവരിയിലാണ് ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാൽ നാല് വർഷം തടവ് പൂർത്തിയാകുമ്പോൾ കുഞ്ഞനന്തൻ 389 ദിവസം പരോളിലാണെന്ന് ജയിൽ രേഖകൾ തന്നെ പറയുന്നുണ്ട്. എന്നാൽ നിയമപ്രകാരമുള്ള പരോൾ മാത്രമാണ് കുഞ്ഞനന്തന് നൽകിയിട്ടുള്ളത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP