Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മീന മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും; തീർത്ഥാടകർക്ക് നിയന്ത്രണം

മീന മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും; തീർത്ഥാടകർക്ക് നിയന്ത്രണം

സ്വന്തം ലേഖകൻ

പത്തനംതിട്ട: മീനമാസപൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുന്നത്. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. 18-ന് രാത്രി 10-ന് നടയടയ്ക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ, ഉദയാസ്തമയപൂജ, പടിപൂജ, സഹസ്രകലശം, കളഭാഭിഷേകം എന്നിവ ഒഴിവാക്കി. ക്ഷേത്രച്ചടങ്ങുകളായ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ മാത്രം നടത്തും.

തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സന്നിധാനത്തും പമ്പയിലും അവർക്ക് മുറി നൽകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. സന്നിധാനത്തും പമ്പയിലുമുള്ള അപ്പം, അരവണ കൗണ്ടറുകളും, പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറക്കില്ല. അന്നദാനവും ഇത്തവണ ഇല്ല.

സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, എന്നിവിടങ്ങളിലെ ആശുപത്രികളും തുറക്കില്ല. അടിയന്തര സാഹചര്യം നേരിടാൻ, സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഡോക്ടർമാരെ നിയോഗിക്കും. നിലയ്ക്കലിൽ ആംബുലൻസ് സംവിധാനം ഉണ്ട്. കെ.എസ്.ആർ.ടി.സി. പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്ക് ഷെഡ്യൂൾപ്രകാരം ഏഴ് ബസുകളേ അയയ്ക്കൂ. നിലയ്ക്കലിൽനിന്ന് കെ.എസ്.ആർ.ടി.സി. സർവീസുകൾ ഉണ്ടാകില്ല. പമ്പയിൽനിന്ന് സാധാരണ ഷെഡ്യൂളുകൾ വന്നുപോകുന്നതല്ലാതെ മറ്റ് ബസുകളുണ്ടാകില്ല.

ദർശനത്തിലെ നിയന്ത്രണങ്ങൾ പറഞ്ഞിരുന്നെങ്കിലും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയിൽതന്നെയാണ് അധികൃതർ. വരുന്നവരെ പമ്പയിൽ വെച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനാണ് പൊലീസിന്റെ തീരുമാനം.സന്നിധാനത്തും മറ്റുമുള്ള നിയന്ത്രണങ്ങളും ബോധ്യപ്പെടുത്തും. പമ്പയിൽ എത്തുന്ന ആരേയും നദിയിൽ കുളിക്കാൻ അനുവദിക്കില്ല. നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP