Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രീമിയർ ലീഗ് ഷെഡ്യൂൾ ചെയ്ത പോലെ പോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഴ്സനൽ ടീം മാനേജർക്ക് കൊറോണാ ബാധ സ്ഥിരീകരിച്ചു; മുഴുവൻ ഫുട്ബോൾ താരങ്ങളെയും ക്വാറന്റൈൻ ചെയ്തു സർക്കാർ: കൊറോണാ ബ്രിട്ടീഷ് ഫുട്ബോൾ ഭ്രാന്തിനു വിരാമം കുറിക്കുമ്പോൾ

പ്രീമിയർ ലീഗ് ഷെഡ്യൂൾ ചെയ്ത പോലെ പോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഴ്സനൽ ടീം മാനേജർക്ക് കൊറോണാ ബാധ സ്ഥിരീകരിച്ചു; മുഴുവൻ ഫുട്ബോൾ താരങ്ങളെയും ക്വാറന്റൈൻ ചെയ്തു സർക്കാർ: കൊറോണാ ബ്രിട്ടീഷ് ഫുട്ബോൾ ഭ്രാന്തിനു വിരാമം കുറിക്കുമ്പോൾ

സ്വന്തം ലേഖകൻ

ഴ്സനൽ മാനേജർ മൈക്കൽ അർട്ടെറ്റയ്ക്കും ചെൽസി പ്ലെയർ കല്ലം ഹഡ്സൺ-ഓഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ ആഴ്ചയിലെ മത്സരങ്ങൾ മുടക്കമില്ലാതെ തന്നെ മുന്നോട്ടു പോകുമെന്ന് പ്രീമിയർ ലീഗ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് കൊവിഡ് 19 സ്ഥിരീകരണമുണ്ടായത്. 37 വയസുള്ള അർട്ടെറ്റ പ്രീമിയർ ലീഗിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യത്തെ സ്റ്റാഫാണ്. ഇത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സ്ഥിരീകരിക്കുകയും ചെയ്തു.

കൊവിഡ് 19 സ്ഥിരീകരണമുണ്ടായതോടെ സർക്കാറിന്റെ ഏറ്റവും പുതിയ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച്, അർട്ടെറ്റയും ഫസ്റ്റ് ടീം സ്‌ക്വാഡും കോച്ചിങ് സ്റ്റാഫുകളും ഒറ്റപ്പെട്ട നിരീക്ഷണങ്ങളിലാണ് ഇപ്പോൾ കഴിയുന്നത്. യൂറോപ്പ് ലീഗ് മത്സരത്തിനിടെ കൊവഡ് 19 സ്ഥിരീകരിച്ച ഒളിമ്പിയാക്കോസ് ഉടമ ഇവാഞ്ചലോസ് മരിനാക്കിസുമായി അർട്ടെറ്റ ബന്ധപ്പെട്ടിട്ടില്ലെന്നും വിവരം ലഭിച്ചിട്ടുണ്ട്.

അർദ്ധ രാത്രിയോടെയാണ് 19കാരനായ തെൽസി താരം ഹഡ്സൺ - ഓഡോയ്ക്ക് രൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് താരം പരിശീലനം നടത്തിയിരുന്ന സറേയിലെ കോബാമിലെ പരിശീലന കേന്ദ്രങ്ങൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല, താരം അടുത്ത ബന്ധം പുലർത്തിയിരുന്ന ചെൽസി സ്റ്റാഫുകളെയും ഒറ്റപ്പെട്ട നിരീക്ഷണത്തിലേക്ക് മാറ്റിയതായി ക്ലബ്ബ് അറിയിച്ചു.

സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുമായി എങ്ങനെ മുന്നോട്ടു പോകാമെന്ന് തീരുമാനിക്കുന്നതിന് പ്രീമിയർ ലീഗ് ഇന്ന് രാവിലെ 10.30ന് കോൺഫറൻസ് കോൾ വഴി അടിയന്തര യോഗം ചേരും. ഇന്നലെ ചേർന്ന കോബ്ര എമർജൻസി കമ്മിറ്റി യോഗത്തിനു ശേഷം ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ നിരോധിക്കാനോ സ്‌കൂളുകൾ അടച്ചുപൂട്ടാനോ അദ്ദേഹം വിസമ്മതിച്ചു. നാളെ ബ്രൈറ്റണിൽ നടക്കാനിരുന്ന ആഴ്സനൽ മത്സരം മാറ്റിവച്ചതായി സൗത്ത് കോസ്റ്റ് ക്ലബ്ബ് അറിയിച്ചു.

590ലധികം പേർക്കാണ് യുകെയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ മരണത്തിനു കീഴടങ്ങി. ലോകത്താകമാനം അയ്യായിരത്തോളം പേരാണ് മരിച്ചത്. ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അധ്യക്ഷനായ കോബ്രാ മീറ്റിംഗിൽ കൊവിഡ് 19നെ 'ഈ തലമുറയിലെ ഏറ്റവും മോശമായ പൊതുജനാരോഗ്യ പ്രതിസന്ധി' എന്ന് മുദ്രകുത്തുകയും 'ഇനിയും നിരവധി ആളുകൾ' മരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എങ്കിങ്കിലും കടുത്ത നടപടികൾ സ്വീകരിക്കുന്നത് നിർത്തിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP