Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവസരം വന്നാൽ ജാർഖണ്ഡ് മുക്തിമോർച്ചയുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ ബിജെപി. മടിക്കില്ലെന്ന് പ്രഖ്യാപനം; ബാബുലാൽ മറൻഡിയെ കൂടെ കൂട്ടിയത് ഭരണം അട്ടിമറിക്കാനോ? ഇനി ഇനി ഓപ്പറേഷൻ ലോട്ടസ് ഝാർഖണ്ഡിൽ

അവസരം വന്നാൽ ജാർഖണ്ഡ് മുക്തിമോർച്ചയുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ ബിജെപി. മടിക്കില്ലെന്ന് പ്രഖ്യാപനം; ബാബുലാൽ മറൻഡിയെ കൂടെ കൂട്ടിയത് ഭരണം അട്ടിമറിക്കാനോ? ഇനി ഇനി ഓപ്പറേഷൻ ലോട്ടസ് ഝാർഖണ്ഡിൽ

സ്വന്തം ലേഖകൻ

റാഞ്ചി: ഇനി ഓപ്പറേഷൻ ലോട്ടസ് ഝാർഖണ്ഡിലോ? മധ്യപ്രദേശ് സർക്കാരിനെ അസ്ഥിരപ്പെടുത്തിയതിനുപിന്നാലെ ബിജെപി. നോട്ടമിടുന്നത് ജാർഖണ്ഡെന്ന് വിലയിരുത്തൽ. കോൺഗ്രസുമായി സഖ്യമുണ്ടാക്കി കഴിഞ്ഞവർഷം അധികാരത്തിലേറിയ ജെ.എം.എം. മുഖ്യമന്ത്രി ഹേമന്ത് സോറനെ കൂടെ കൂട്ടാൻ ബിജെപി. ശ്രമം തുടങ്ങിയതായാണു സൂചന.

ബാബുലാൽ മറൻഡിയെ അടുത്തിടെ ബിജെപി. തിരിച്ചുകൊണ്ടുവന്നിരുന്നു. ഇത് സോറനെ പാർട്ടിയിലേക്കു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണെന്നാണു വിലയിരുത്തൽ. ''ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുംമുമ്പ് മറൻഡിയുടെ വീട്ടിലെത്തി കാൽതൊട്ടുവന്ദിച്ചു. മറൻഡിയെ അദ്ദേഹം അച്ഛനെപ്പോലെയാണു കാണുന്നത്. കോൺഗ്രസ് വിടാൻ സോറൻ തീരുമാനിച്ചാൽ അദ്ഭുതപ്പെടേണ്ടതില്ല'' -മറൻഡിയുമായി അടുപ്പമുള്ളയാൾ അറിയിച്ചു.

മറൻഡിയെ ബിജെപി.യിലെത്തിച്ചത് ബിജെപി.യുടെ വലിയ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ''അവസരം വന്നാൽ, ജാർഖണ്ഡ് മുക്തിമോർച്ചയുടെ (ജെ.എം.എം.) പിന്തുണയോടെ സർക്കാരുണ്ടാക്കാൻ ബിജെപി. മടിക്കില്ല'' -അദ്ദേഹം പറഞ്ഞു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ഡിയുടെ രാഷ്ട്രീയ പാർട്ടി ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) ബിജെപിയിൽ ലയിച്ചിരുന്നു. ഝാർഖണ്ഡിന്റെ പ്രഥമ മുഖ്യമന്ത്രിയായ ബാബുലാൽ മറാണ്ഡിയെയും പ്രവർത്തകരെയും കേന്ദ്രമന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് അടുപ്പിച്ചത്.

ബാബുലാൽ മറൻഡി ബിജെപിയിലേക്ക് മടങ്ങി എത്തിയതിൽ സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. താൻ പാർട്ടി അധ്യക്ഷനായ 2014 മുതൽ ബാബുലാൽ മറൻഡിയെ മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു. മറൻഡിക്ക് പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപിയുമായുള്ള ലയനത്തെ എതിർത്ത എംഎ‍ൽഎമാരായ ബന്ധു തിർകെ, പ്രദീപ് യാദവ് എന്നിവരെ പുറത്താക്കിക്കൊണ്ടാണ് ലയനത്തിനുള്ള തടസ്സങ്ങൾ നീക്കിയത്. ബാബുലാൽ മറൻഡി ഉൾപ്പെടെ മൂന്ന് എംഎ‍ൽഎമാരാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. ബിജെപി ലയനത്തെ എതിർത്ത രണ്ട് എംഎ‍ൽഎമാരെ പുറത്താക്കിയതോടെ ഇനി ബാബുലാൽ മറൻഡി മാത്രമാണ് ജെ.വി എം. എംഎ‍ൽഎ.

ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ച് കഴിഞ്ഞ ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിലേക്ക് നയിച്ച നേതാവാണ് ബാബുലാൽ മറാണ്ഡി. 2000 മുതൽ 2003 വരെ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ മറാണ്ഡി 2006ൽ ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. ഹേമന്ത് സോറനുമായി മറൻഡിക്ക് അടുത്ത ബന്ധമുണ്ട്. ഇതാണ് ബിജെപി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP