Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ ഭീതിയിൽ കുഴഞ്ഞ് വീണ യുവാവിന് ചികിത്സ നിഷേധിച്ച് മുംബൈയിലെ ആശുപത്രികൾ; അബോധാവസ്ഥയിലായ യുവാവിന് ചികിത്സ തേടി ഓട്ടോയിൽ അലഞ്ഞതു മൂന്നര മണിക്കൂർ: സ്വകാര്യ ആശുപത്രിയും സർക്കാർ ആശുപത്രിയും ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുംബൈയിൽ മലയാളി യുവാവിന് ദാരുണ മരണം: കൊറോണയെ ജാഗ്രതയോടെ നേരിടുന്ന കേരളം എല്ലാവരെയും തിരഞ്ഞ് പിടിച്ച് ചികിത്സിക്കുമ്പോൾ സാധാരണ രോഗികൾക്കും ചികിത്സ നിഷേധിച്ച് മുംബൈ

കൊറോണ ഭീതിയിൽ കുഴഞ്ഞ് വീണ യുവാവിന് ചികിത്സ നിഷേധിച്ച് മുംബൈയിലെ ആശുപത്രികൾ; അബോധാവസ്ഥയിലായ യുവാവിന് ചികിത്സ തേടി ഓട്ടോയിൽ അലഞ്ഞതു മൂന്നര മണിക്കൂർ: സ്വകാര്യ ആശുപത്രിയും സർക്കാർ ആശുപത്രിയും ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുംബൈയിൽ മലയാളി യുവാവിന് ദാരുണ മരണം: കൊറോണയെ ജാഗ്രതയോടെ നേരിടുന്ന കേരളം എല്ലാവരെയും തിരഞ്ഞ് പിടിച്ച് ചികിത്സിക്കുമ്പോൾ സാധാരണ രോഗികൾക്കും ചികിത്സ നിഷേധിച്ച് മുംബൈ

സ്വന്തം ലേഖകൻ

മുംബൈ: കൊറോണ ഭീതിയിൽ സർക്കാർ ആശുപത്രിയും സ്വകാര്യ ആശുപത്രിയും ചികിത്സ നിഷേധിച്ചതോടെ കുഴഞ്ഞ് വീണ മലയാളി യുവാവിന് ദാരുണ മരണം. കൊറോണയെ ജാഗ്രതയോടെ നേരിടുന്ന കേരളം എല്ലാവരെയും തിരഞ്ഞ് പിടിച്ച് ചികിത്സിക്കുമ്പോളാണ് മുംബൈയിൽ സാധാരണ രോഗികൾക്കും ചികിത്സ നിഷേധിക്കുന്നത്. നയ്ഗാവ് ഈസ്റ്റിൽ കെട്ടിട നിർമ്മാണ ഉപകരാർ ജോലി ചെയ്തിരുന്ന കാസർകോട് സ്വദേശി സുജിത് കുമാർ (35) ആണ് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്.

കുഴഞ്ഞ് വീണതിനെ തുടർന്ന് അബോധാവസ്ഥയിലായ സുജിത്തുമായി സുഹൃത്തും ബന്ധുവും മൂന്നര മണിക്കൂറാണ് ഓട്ടോയിൽ അലഞ്ഞതത്. പല ആശുപത്രികളിൽ ചെന്നെങ്കിലും കൊറോണ ഭീതിയെ തുടർന്ന് എല്ലാവരും ചികിത്സ നിഷേധിക്കുക ആയിരുന്നു. ഇതിനിടെ, മരണം സംഭവിക്കുകയും ചെയ്തു. കോവിഡ് -19 ഭീതി മൂലമാണ് ചികിത്സ നിഷേധിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. രാവിലെ സുഹൃത്തും സുജിതിത്തിന്റെ ഭാര്യ സഹോദരൻ സുനിൽകുമാറിനും ഒപ്പം ജോലിക്ക് പോകാൻ ഒരുങ്ങവെ സുജിത്ത് പെട്ടന്നു കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ ഡോക്ടറെ കാണിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിൽ എത്രയും വേഗം എത്തിക്കാനാണ് നിർദ്ദേശിച്ചത്. ഓട്ടോയിൽ ആശുപത്രിക്കു മുന്നിൽ എത്തിച്ചെങ്കിലും പ്രവേശനം അനുവദിക്കാതിരുന്നതിനെ തുടർന്നു കാമൺഗാവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെയും ചികിത്സ ലഭിച്ചില്ലെന്നു യുവാക്കൾ പറഞ്ഞു. നയ്ഗാവ് ഈസ്റ്റ് സമാജം പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് കാമൺഗാവിൽ ജില്ല കോൺഗ്രസ് വൈസ് പ്രസിഡന്റും മലയാളിയുമായ മുഹമ്മദ് അഷറഫ് എത്തിയപ്പോൾ ഓട്ടോയിൽ രണ്ട് യുവാക്കളുടെ മടിയിൽ തണുത്ത് മരവിച്ച നിലയിലായിരുന്നു മൃതദേഹം.

അഷറഫാണ് പൊലീസിനെ അറിയിച്ച് അനന്തരനടപടികൾക്ക് സഹായിച്ചത്. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് പോസ്റ്റ് മോർട്ടം നടത്തി. അപകടമരണത്തിനു പൊലീസ് കേസെടുത്തു. സംസ്‌കാരം നാട്ടിൽ. കുമ്പള കോയിപ്പടി കൃഷ്ണ നഗർ സായി നിവാസിൽ ശ്രീധര കൊറകയുടെ മകനാണ്. ഭാര്യ: സുമിത്ര. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP