Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂത്താട്ടുക്കുളം-മൂവാറ്റുപുഴ റോഡിലെ ഹോട്ടൽ ആര്യാസ് കണ്ടെത്താനാവാത്തത് വെല്ലുവിളി; കാറിലും ബൈക്കിലുമായി ചെങ്ങളത്തെ ദമ്പതികൾ സഞ്ചരിച്ചത് കിലോമീറ്ററുകൾ; റാന്നിയിലെ മാർത്തോമാ ആശുപത്രിയിലും പത്തനംതിട്ടയിലെ ജോസ്‌കോ ജ്യൂലറിയിലും റാന്നി ഗോൾഡൺ ഹൈപ്പർമാർട്ടിലും ഇവരെത്തിയത് ആശങ്ക കൂട്ടുന്നു; രോഗബാധിതരായ ചെങ്ങളം സ്വദേശികളുടെ സഞ്ചാരപാത പുറത്തുവിട്ടതോടെ ഭയപ്പാടിൽ കൂടുതൽ പേർ; കോവിഡിൽ റാന്നിയും ചെങ്ങളവും ഭയന്ന് വിറയ്ക്കുമ്പോൾ

കൂത്താട്ടുക്കുളം-മൂവാറ്റുപുഴ റോഡിലെ ഹോട്ടൽ ആര്യാസ് കണ്ടെത്താനാവാത്തത് വെല്ലുവിളി; കാറിലും ബൈക്കിലുമായി ചെങ്ങളത്തെ ദമ്പതികൾ സഞ്ചരിച്ചത് കിലോമീറ്ററുകൾ; റാന്നിയിലെ മാർത്തോമാ ആശുപത്രിയിലും പത്തനംതിട്ടയിലെ ജോസ്‌കോ ജ്യൂലറിയിലും റാന്നി ഗോൾഡൺ ഹൈപ്പർമാർട്ടിലും ഇവരെത്തിയത് ആശങ്ക കൂട്ടുന്നു; രോഗബാധിതരായ ചെങ്ങളം സ്വദേശികളുടെ സഞ്ചാരപാത പുറത്തുവിട്ടതോടെ ഭയപ്പാടിൽ കൂടുതൽ പേർ; കോവിഡിൽ റാന്നിയും ചെങ്ങളവും ഭയന്ന് വിറയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോവിഡ് 19 രോഗബാധിതരായ ചെങ്ങളം സ്വദേശികൾ 14 ഇടങ്ങളിൽ സഞ്ചരിച്ചുവെന്ന് റൂട്ട് മാപ്പ്. ഫെബ്രുവരി 29 മുതൽ ഈ മാസം 8 വരെയാണ് ഇവർ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യാത്ര ചെയ്തത്. ഈ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു. സംസ്ഥാന ആരോഗ്യവകുപ്പാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്. ഈ സ്ഥലങ്ങളിൽ രോഗികൾ സഞ്ചരിച്ച സമയങ്ങളിൽ ഉണ്ടായിരുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണം. 0481 258 3200, 70346 68777

രോഗബാധിതരായ ചെങ്ങളം സ്വദേശികളുടെ സഞ്ചാരപാത പുറത്തുവിട്ടതോടെ മുപ്പത്തിയഞ്ച് പേർ ബന്ധപ്പെട്ടു. ഇതിൽ മൂന്ന് പേർ അടുത്തിടപഴകിയെന്ന് കണ്ടെത്തൽ. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുംബത്തിൽ നിന്ന് കൊവിഡ്-19 പകർന്ന ചെങ്ങളത്തെ ദമ്പതിമാർ സഞ്ചരിച്ച റൂട്ട് മാപ്പ് അറിഞ്ഞ് കോടുതൽ പേർ ബന്ധപ്പെടുന്നുണ്ട്. ഇവരുടെ കോട്ടയത്തെ സഞ്ചാരപാത പുറത്തു വന്നതോടെ മുപ്പത്തിയഞ്ച് പേരാണ് ബന്ധപ്പെട്ടതെന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു വ്യക്തമാക്കി. ഇതിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടാത്ത മൂന്ന് പേരുണ്ട്. ഇരുപത് പേർ പരോക്ഷ സമ്പർക്കത്തിൽ വന്നെന്നും കണ്ടെത്തി.

ഇതോടെ അടുത്ത സമ്പർക്കം പുലർത്തിയവരുടെ എണ്ണം നൂറ്റിയൊന്നായും പരോക്ഷ സമ്പർക്കത്തിൽ വന്നവരുടെ എണ്ണം 376 ആയും ഉയർന്നു. 465 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കോട്ടയത്ത് ഫലം നെഗറ്റീവായതിനെ തുടർന്ന് ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന 13 പേരിൽ പേർ ആശുപത്രി വിട്ടു. വൃദ്ധ ദമ്പതിമാർ ഉൾപ്പെടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ നില തൃപ്തികരമാണ്. റാന്നിയിലും ചെങ്ങളത്തും കൂടുതൽ പേരിൽ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗ ലക്ഷണമുള്ളവർ എത്രയും വേഗം ആശുപത്രിയിൽ എത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ചെങ്ങളം സ്വദേശി പുരുഷൻ:

ഫെബ്രുവരി 29, രാവിലെ 10.30, സ്ഥലം - ഹോട്ടൽ ആര്യാസ്, കൂത്താട്ടുകുളം - മൂവാറ്റുപുഴ റോഡ് (സ്വന്തം കാർ) (ഹോട്ടലിന്റെ പേരു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു. ഹോട്ടൽ കണ്ടെത്താനായിട്ടില്ല )
മാർച്ച് 1, രാവിലെ 10 -10.30, സ്ഥലം-പെട്രോൾ പമ്പ്, ഉസ്മാൻ കവല -ചെങ്ങളം വായനശാലയുടെ അടുത്ത് (ബൈക്ക്)
മാർച്ച് 2, രാവിലെ 10.30 , സ്ഥലം- ബന്ധുവിന്റെ വീട്, പുനലൂർ (സ്വന്തം കാർ)
മാർച്ച് 2, രാത്രി 8-9.00, സ്ഥലം - ഹോട്ടൽ റാന്നി ഗേറ്റ് എക്‌സിക്യൂട്ടീവ് ബാർ, റാന്നി,
മാർച്ച് 3 രാവിലെ 10-10.30,സ്ഥലം - റൂബിയുടെ ജ്യുവൽ ഷോപ്പ് ചെങ്ങളം, ഡോ. വിനോദ് മാണിയുടെ ക്ലിനിക് തിരുവാതുക്കൽ, നാലിന് ഉച്ചയോടെ , സ്ഥലം - ജോമിയുടെ വർക്ഷോപ്, ചിങ്ങവനം (സ്വന്തം കാർ)
നാലിന് ഉച്ചയ്ക്ക് 2നു ശേഷം, സ്ഥലം - രാജേഷിന്റെ കട കോടിമത (സ്വന്തം കാർ) നാലിന് രാത്രി 8.30ന്, സ്ഥലം - മാർത്തോമ്മാ ആശുപത്രി റാന്നി (സ്വന്തം കാർ)
5ന് ഉച്ചയ്ക്ക് 12-3.00, സ്ഥലം - ജോസ്‌കോ ജൂവലറി പത്തനംതിട്ട (സ്വന്തം കാർ)
5ന് ഉച്ചയ്ക്ക് മൂന്നു മണിക്കു ശേഷം, സ്ഥലം -ഹോട്ടൽ റാന്നി ഗേറ്റ്, റാന്നി
5ന് രാത്രി 8.30 - 9.00, സ്ഥലം - സിഎംഎസ് കോളജിനു സമീപം എഎം ബേക്കേഴ്‌സ്, കോട്ടയം (സ്വന്തം കാർ)
6ന് രാവിലെ 10.30, സ്ഥലം - ഡോ. വിനോദ് മാണിയുടെ ക്ലിനിക് തിരുവാതുക്കൽ (സ്വന്തം കാർ) 7ന് ഉച്ചയ്ക്ക്, സ്ഥലം - സുഹൃത്തിന്റെ ചെങ്ങളത്തെ വീട് (ബൈക്ക്)
7ന് ഉച്ചതിരിഞ്ഞ് 3 -4.00, സ്ഥലം -മത്സ്യവ്യാപാരശാല, ഇല്ലിക്കൽ (ബൈക്ക്)
7ന് രാത്രി 9.30 - 10.00, സ്ഥലം - ആമ്പക്കുഴി തട്ടുകട, ചെങ്ങളം (ബൈക്ക്)
മാർച്ച് 8, സ്ഥലം - മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം

ചെങ്ങളം സ്വദേശി വനിത:

ഫെബ്രുവരി 29, രാവിലെ 10.30, സ്ഥലം - ഹോട്ടൽ ആര്യാസ് കൂത്താട്ടുകുളം - മൂവാറ്റുപുഴ റോഡ് (ഹോട്ടലിന്റെ പേരു സംബന്ധിച്ച് ആശയക്കുഴപ്പം നില നിൽക്കുന്നു. ഹോട്ടൽ കണ്ടെത്താനായിട്ടില്ല )
മാർച്ച് 2, രാവിലെ 10.30, സ്ഥലം- പുനലൂരിലെ ബന്ധുവിന്റെ വീട്
3ന് രാവിലെ 11-12 പിഎം, സ്ഥലം - റാന്നി ഗോൾഡൻ ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നു.
4ന് വൈകുന്നേരം, സ്ഥലം- റാന്നിയിലെ മാർത്തോമ്മാ ആശുപത്രി.
5ന് ഉച്ചയ്ക്ക് 12-3.00, സ്ഥലം - ജോസ്‌കോ ജൂവലറി പത്തനംതിട്ട
5ന് ഉച്ചതിരിഞ്ഞു 3 മണിക്കു ശേഷം സ്ഥലം -ഹോട്ടൽ റാന്നി ഗേറ്റ് റാന്നി
5ന് രാത്രി 8.30 - 9.00, സ്ഥലം - എഎം ബേക്കേഴ്‌സ്, കോട്ടയം സിഎംഎസ് കോളജിനു സമീപം
6ന് രാവിലെ 10.30, സ്ഥലം - ഡോ. വിനോദ് മാണിയുടെ ക്ലിനിക് തിരുവാതുക്കൽ
മാർച്ച് 8, സ്ഥലം - മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP