Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനത്താവളത്തിൽ എത്തിയ പലരും നേരത്തെ ഇറ്റലിയിൽ താമസ സ്ഥലം ഒഴിഞ്ഞു; യാത്ര മുടങ്ങിയതു പലരും ബോർഡിങ് പാസ് എടുത്ത ശേഷം; ഇന്ത്യാക്കാരെ മാത്രം തെരഞ്ഞ് നിർത്തിയ ശേഷം മറ്റ് രാജ്യക്കാരെ കടത്തി വിടുന്നു; കഴിക്കാൻ ഭക്ഷണം പോലും ഇല്ലാതെ വലഞ്ഞ് അനേകം മലയാളികൾ; ഇന്ത്യാക്കാരായതു കൊണ്ട് മാത്രം റോം വിമാനത്താളത്തിൽ കുടുങ്ങിയ ഗർഭിണി അടങ്ങിയ സംഘത്തിന് പറയാനുള്ളത് കടുത്ത അവഗണനയുടെ കഥകൾ മാത്രം

വിമാനത്താവളത്തിൽ എത്തിയ പലരും നേരത്തെ ഇറ്റലിയിൽ താമസ സ്ഥലം ഒഴിഞ്ഞു; യാത്ര മുടങ്ങിയതു പലരും ബോർഡിങ് പാസ് എടുത്ത ശേഷം; ഇന്ത്യാക്കാരെ മാത്രം തെരഞ്ഞ് നിർത്തിയ ശേഷം മറ്റ് രാജ്യക്കാരെ കടത്തി വിടുന്നു; കഴിക്കാൻ ഭക്ഷണം പോലും ഇല്ലാതെ വലഞ്ഞ് അനേകം മലയാളികൾ; ഇന്ത്യാക്കാരായതു കൊണ്ട് മാത്രം റോം വിമാനത്താളത്തിൽ കുടുങ്ങിയ ഗർഭിണി അടങ്ങിയ സംഘത്തിന് പറയാനുള്ളത് കടുത്ത അവഗണനയുടെ കഥകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

റോം: ഇറ്റലിയിലെ റോം വിമാനത്താളവത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ദുരിതത്തിലാണ്. 40 പേർ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. വിളിക്കുന്നവരിൽ മിക്കവരും സഹായിക്കാമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടിലെത്താൻ യാതൊരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന് യാത്രക്കാരിലൊരാളായ മാളാ സ്വദേശി ഷിജോ പറയുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം അഭ്യർത്ഥിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. രണ്ട് ദിവസത്തോളമായി കാത്തിരിപ്പ്.

ഇറ്റലിയിൽ ഉള്ളവർക്ക് ഇന്ത്യയിൽ വരാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതു സംബന്ധിച്ച് മാർച്ച് ആറിന് തന്നെ കേന്ദ്ര സർക്കാർ ഉത്തരവും ഉറക്കി. പത്ത് മുതൽ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. ഇത് മനസ്സിലാക്കാതെ വിമാനത്താവളത്തിൽ എത്തിയവരാണ് കുടുങ്ങിയത്. ഇവർ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാതെ വിമാനത്താവളത്തിൽ എത്തി. ഇതോടെ പാസ്‌പോർട്ട് ഉണ്ടെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടു പോകാനാകില്ലെന്ന് റോമിലെ വിമാനത്താവള അധികൃതർ അറിയിച്ചു. തിരിച്ചു പോയി മെഡിക്കൽ റിപ്പോർട്ട് എടുക്കാനും കഴിയില്ല. റോമിലെ നിയമങ്ങൾ കടുകട്ടിയാണ്. ഇതോടെയാണ് അവരുടെ ജീവിതം അനിശ്ചിതത്വത്തിലായാത്.

കേന്ദ്രസർക്കാർ മെഡിക്കൽ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ ഇറ്റലിയിലേക്കയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഒരു അറിയിപ്പും ആർക്കും ലഭിച്ചിട്ടില്ല. അധികാരികളൊന്നും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഇനിയും എത്ര ദിവസം ഭീതിയോടെ ഞങ്ങൾ ഇവിടെ കഴിയേണ്ടി വരുമെന്ന് അറിയില്ല. എന്തു പ്രതിസന്ധി സഹിച്ചും നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിക്കുന്നത് വരെ ഞങ്ങൾ വിമാനത്താവളത്തിൽ തന്നെ തുടരുമെന്നും ഷിജോ വ്യക്തമാക്കി.

മൂന്ന് ചെറിയ കുട്ടികളും ഒരു ഗർഭിണിയും സംഘത്തിലുണ്ട്. ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല. ഇതുവരെ ആർക്കും യാതൊരുവിധ ആസുഖവുമില്ല. നാട്ടിലുള്ളവർ ഇറ്റലിക്കാരെ ഭീതിയോടെ കാണുകയും അവരെ ട്രോളി കളിയാക്കുന്ന കാര്യവുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ കാണുന്നുണ്ട്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം മാത്രമാണ് ഞങ്ങൾക്കുള്ളത്. തിരിച്ചെത്തിയ ശേഷം സർക്കാർ നിർദ്ദേശപ്രകാരം എല്ലാ പരിശോധനകൾക്കും തയ്യാറാണെന്നും യാത്രക്കാർ പറയുന്നു.

കഴിഞ്ഞ ദിവസം ആറ്, ഏഴ് പേർ ബോർഡിങ് പാസ് എടുത്ത ശേഷമാണ് യാത്ര വിലക്കുള്ള കാര്യം എമിറേറ്റ്സ് അധികൃതർ ഞങ്ങളെ അറിയിക്കുന്നത്. കൊറോണ ബാധയില്ലെന്ന സാക്ഷ്യപത്രം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാൽ അതിനുള്ള സംവിധാനങ്ങളൊന്നും ഇവിടെ ലഭ്യമല്ല. പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ല സാക്ഷ്യപത്രം. സഹായത്തിനായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വരെ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും രക്ഷപ്പെടാനുള്ള മാർഗമില്ല. ഇന്ത്യക്കാർക്ക് മാത്രമാണ് യാത്ര വിലക്ക്. ഇത് ദൗർഭാഗ്യകരമാണ്. മറ്റു രാജ്യങ്ങളിലെ യാത്രക്കാരെല്ലാം ഞങ്ങളുടെ മുന്നിലൂടെ യാത്ര ചെയ്യുകയാണ്.

നാട്ടിലേക്ക് വിമാനം കയറുകയല്ലാതെ തിരിച്ചുപോകാൻ ആർക്കും നിവർത്തിയില്ല. ഇറ്റലിയിലെ താമസസ്ഥലം ഒഴിഞ്ഞാണ് മിക്കവരും വിമാനത്താവളത്തിലെത്തിയത്. അതിനാൽതന്നെ തിരിച്ചുപോയി താമസിക്കാൻ ഇടമില്ല. കൊറോണ ഭീതിയിൽ വിമാനത്താവളത്തിന് സമീപത്തെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ല. എല്ലാം സഹിച്ച് നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെല്ലാവരും. ഇതിനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് ഞങ്ങൾ 40 പേരും അഭ്യർത്ഥിക്കുകയാണെന്നും ഷിജോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP