Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയുടെ പേരിൽ അവിടെയും ഇവിടെയും കേൾക്കുന്ന സന്ദേശങ്ങൾ ഷെയർ ചെയ്യരുത്; ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പറയാതെ കൊറോണ വാർത്ത പ്രഖ്യാപിക്കരുത്; വ്യാജ വാർത്തയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ മിക്കവരും പേര് വാട്‌സ്അപ്പ് സന്ദേശങ്ങളിൽ ഷെയർ ചെയ്തവർ; ഒടുവിൽ പിടിവീണത് മീനടത്തുകൊറോണ കണ്ടെത്തിയ മധ്യവയസ്‌ക്കന്

കൊറോണയുടെ പേരിൽ അവിടെയും ഇവിടെയും കേൾക്കുന്ന സന്ദേശങ്ങൾ ഷെയർ ചെയ്യരുത്; ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പറയാതെ കൊറോണ വാർത്ത പ്രഖ്യാപിക്കരുത്; വ്യാജ വാർത്തയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ മിക്കവരും പേര് വാട്‌സ്അപ്പ് സന്ദേശങ്ങളിൽ ഷെയർ ചെയ്തവർ; ഒടുവിൽ പിടിവീണത് മീനടത്തുകൊറോണ കണ്ടെത്തിയ മധ്യവയസ്‌ക്കന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൊറോണയുടെ പേരിൽ അവിടെയും ഇവിടെയും കേൾക്കുന്ന സന്ദേശങ്ങൾ വാട്‌സ് ആപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയകൾ വഴിയോ ഷെയർ ചെയ്യരുത്. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പറയാതെ കൊറോണ വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴി പ്രഖ്യാപിക്കാൻ പാടില്ല. ഇങ്ങനെ വ്യാജ വാർത്തയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ മിക്കവരും പേര് വാട്‌സ് അപ്പ് സന്ദേശങ്ങളിൽ ഷെയർ ചെയ്തവരാണ്. അതിനാൽ വാട്‌സ് ആപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ ഷെയർ ചെയ്യും മുന്നേ ആലോചിക്കുക. ആരോഗ്യ വകുപ്പിന്റേ അറയിപ്പ് ആണെങ്കിൽ മാത്രമേ ഷെയർ ചെയ്യാവു. ഇല്ലെങ്കിൽ പൊലീസിന്റെ പിടിവീഴും.

ഇന്നലെ വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിന്റെ പേരിൽ പിടിവീണത് കോട്ടയം മീനടത്തുകൊറോണ കണ്ടെത്തിയ മധ്യവയസ്‌ക്കനാണ്. ഇ മേഖലയിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന വ്യാജസന്ദേശം വാട്‌സാപ്പിൽ പോസ്റ്റുചെയ്തയാളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പാമ്പാടി വട്ടമലപ്പടി കുളത്തുംകുഴിയിൽ നിസാറി(46)നെയാണ് കളക്ടറുടെ നിർദ്ദേശപ്രകാരം അറസ്റ്റുചെയ്തത്. വ്യാജസന്ദേശത്തിലൂടെ പൊതുജനങ്ങൾക്കിടയിൽ ഭീതിപരത്താൻ ശ്രമിച്ചതിനാണു നടപടി. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു.

ആരോഗ്യവകുപ്പിൽനിന്നു ലഭിച്ച വിവരം എന്ന രീതിയിലാണ് വാട്‌സാപ്പിൽ വോയ്‌സ് മെസേജ് പോസ്റ്റുചെയ്തത്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരുടെപേരിൽ കർശന നടപടി തുടരുമെന്ന് കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. ചിലരുടെ പേരെടുത്ത് പറഞ്ഞ് 'ഇവരെ സൂക്ഷിക്കണം' എന്ന തരത്തിൽ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നുണ പ്രചാരണമുണ്ട്. വിദേശത്തു നിന്ന് എത്തിയവരുടെ വിവരങ്ങൾ നാട്ടുകാർ ആരോഗ്യ വകുപ്പിനെ അറിയിക്കുന്നുണ്ട്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനാൽ വാട്‌സ് ആപ്പിൽ ലഭിക്കുന്ന സന്ദേശം ഷെ.ർ ചെയ്യുന്തിന് മുന്നേ ആലോചിക്കുക. അത് ആരോഗ്യ വകുപ്പിന്റെതാണെന്ന് ഉറപ്പ് വരുത്തുക. വ്യാജ വാർത്തയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ മിക്കവരും പേര് വാട്‌സ്അപ്പ് സന്ദേശങ്ങളിൽ ഷെയർ ചെയ്തവരാണ്. അതിനാൽ നാട്ടുകാർക്ക് പരിഭ്രാന്തിയുണ്ടാക്കും വിധമുള്ള വാർത്തകൾ ഷെയർ ചെയ്യാതിരിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP