Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ അതിക്രമിച്ച് കയറി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി കോടതി

വീട്ടിൽ അതിക്രമിച്ച് കയറി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: കൂട്ടുകാരിയുടെ ബന്ധുകൂടിയായ യുവാവ് വീട്ടിൽ അതിക്രമിച്ചു 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് ഇന്ന് തള്ളിയത്. മഞ്ചേരി എളങ്കൂർ സ്രാംബിക്കൽ വീട്ടിൽ മുഹമ്മദ് മുബാറക്ക് (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഡിസംബറിൽ ഒരു ദിവസം കൂട്ടുകാരിയുടെ ബന്ധുകൂടിയായ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 2020 ജനുവരി 31ന് മലപ്പുറം സ്നേഹിതയിൽ വച്ചാണ് പെൺകുട്ടി പരാതി നൽകിയത്. കൂട്ടുകാരിയുടെ ബന്ധുവായതിനാൽ തന്നെ പ്രതിയെ പെൺകുട്ടിക്ക് അറിയാമായിരുന്നു. കൂട്ടുകാരിയുമായുള്ള ബന്ധം മുതലെടുത്ത് പ്രതി യുവതിയുമായി പരിചയത്തിലാകാനും അടുപ്പമുണ്ടാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

അതേ സമയം അയൽവാസിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന സഹോദരങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. പെരിന്തൽമണ്ണ താഴെക്കോട് മേലേകളത്തിൽ ഷിജുമോൻ (30), സഹോദരൻ ഷിബുമോൻ (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് രാത്രി എട്ടു മണിയോടെയാണ് കേസിന്നാസ്പദമായ സംഭവം. ചെർപ്പുളശ്ശേരി പുത്തനളിക്കൽ കാവിൽ നടന്ന ചവിട്ടുകളിൽ പങ്കെടുക്കാൻ പരാതിക്കാരിയുടെ പിതാവിനെ പ്രതികൾ ക്ഷണിച്ചിരുന്നു. എന്നാൽ ക്ഷണം നിരസിക്കുക മാത്രമല്ല എതിർടീമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.

അതേ സമയം കഴിഞ്ഞ ദിവസം വീടിന്റെ അടുക്കള മുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന ഒമ്പതു വയസ്സുകാരിയെ 51 വയസ്സുകാരൻ അതിക്രഗമിച്ചുകയറി പീഡിപ്പിച്ച കേസിലും കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. നാട്ടുകാരൻതന്നെയായിരുന്നു പ്രതി. ഒമ്പതുവയസ്സു മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന അയൽവാസിയുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. മലപ്പുറം പോത്തുകൽ കുറുമ്പലങ്ങോട് കാവുംപാടം മുണ്ടോടൻ ബീരാൻകുട്ടി (51)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഡിസംബർ 28ന് രാവിലെ 10 മണിക്കാണ് കേസിന്നാസ്പദമായ സംഭവം.

അടുക്കള മുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന ബാലികയെ അതിക്രമിച്ചു കയറിയ പ്രതി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് പോത്തുകൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്നു വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതിക്കെതിരെ പോക്‌സോകേസ് ചുമത്തിയത്. അറസ്റ്റിലായ പ്രതിക്കെതിരെ പെൺകുട്ടി മൊഴി നൽകുകയും ചെയ്തു. പ്രതി പോത്തുകൽ കുറുമ്പലങ്ങോട് കാവുംപാടം മുണ്ടോടൻ ബീരാൻകുട്ടി നാട്ടുകാരന്റെ വീട്ടിലെ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP