Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോവിഡ് 19; പുതുതായി സ്ഥിരീകരിച്ചത് കണ്ണൂർ, തൃശൂർ സ്വദേശികൾക്ക്; തൃശൂർ സ്വദേശി എത്തിയത് ഖത്തറിൽ നിന്നും കണ്ണൂർ സ്വദേശി ദുബായിൽ നിന്നും; തിരുവനന്തപുരത്ത് ഒരാളുടെ അന്തിമഫലം കാത്തിരിക്കുന്നു; 4180 പേർ നിരീക്ഷണത്തിൽ; 3910 പേർ വീടുകളിലും 270 പേർ ആശുപത്രിയിലും; പുതുതായി രോഗസാധ്യതാ പട്ടികയിൽ വന്നത് 900 പേർ; ഭയപ്പാടല്ല മുൻകരുതലും പ്രതിരോധവുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുതുതായി സ്ഥിരീകരിച്ചത് കണ്ണൂർ, തൃശൂർ സ്വദേശികൾക്കാണ്. തൃശൂർ സ്വദേശി എത്തിയത് ഖത്തറിൽ നിന്നാണ്. കണ്ണൂർ സ്വദേശി ദുബായിൽ നിന്നാണ് വന്നത്. തിരുവനന്തപുരത്ത് ഒരാളുടെ അന്തിമഫലം കാത്തിരിക്കുന്നു. ഇയാളുടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്.

4180 പേർ നിരീക്ഷണത്തിലാണ്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രിയിലും ആണ് . തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലും പരിശോധന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്.
സംസ്ഥാനം പ്രത്യേക സ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്. കാര്യങ്ങൾ എല്ലാം ശുഭമാണെന്ന് പറയാൻ കഴിയില്ല. ഭയപ്പാടല്ല മുൻകരുതലും പ്രതിരോധവും തന്നെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസരം വീട് വ്യക്തി ശുചീകരണം എന്നിവയിൽ പ്രത്യേക ശ്രദ്ധവേണം . തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധചെലുത്തണം.

നിസ്സഹകരിക്കുന്നവരുടെ കാര്യത്തിൽ ഒറ്റപ്പെട്ട ദുരനുഭവങ്ങളുണ്ട്. അത്കർശനമായി നിയന്ത്രിക്കും. ചില കേന്ദ്രങ്ങളിൽ തെറ്റായ ഇടപെടലുകൾ ഉണ്ടാകുന്നു. ആലപ്പുഴയിലെ റിസോർട്ടിൽ താമസിക്കുന്നവരെ ഇറക്കിവിടാൻ ശ്രമിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഉണ്ടായി. അത്തരം കാര്യങ്ങൾ ആവർത്തിക്കരുത്.പൊതുവായി ആശങ്കയുടെ സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് മാർച്ച് 31 വരെ പൊതുജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾ ഉപേക്ഷിക്കണം. സുരക്ഷാ മുൻകരുതൽ നടപടികളോട് സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഏതെങ്കിലും വിദേശിയെ കണ്ടാൽ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. ഇത് നാടിന് ദുഷ്‌പേര് ഉണ്ടാക്കും. അത്തരം നിലപാടുകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായമായവരിൽ കൊവിഡ് വൈറസ് ബാധയേൽക്കാതിരിക്കാൻ പ്രത്യേക കരുതൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഞ്ചായത്തും കുടുംബശ്രീയും അടക്കം എല്ലാവരുടേയും പങ്കാളിത്തത്തോടെ വയോജന സംരക്ഷണം ഉറപ്പാക്കും.കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് ടോൾ ഫ്രീ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കൈവിട്ടുപോകാവുന്ന സ്ഥിതിയാണെന്നും എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടുപോകുമെന്ന ആശങ്ക നിലവിലുണ്ട്. നോർക്ക വഴി ബന്ധപ്പെട്ട എംബസികളെ അറിയിച്ച് സാമ്പത്തിക നഷ്ടം ഉണ്ടാക്കാതെ അവരുടെ തിരിച്ചുപോക്കിന് എങ്ങിനെ സമയം മാറ്റിക്കിട്ടുമെന്നത് വിമാനക്കമ്പനികളുമായെല്ലാം സംസാരിച്ച് തീരുമാനമുണ്ടാക്കും. ഇതിനായി നോർക്ക ടോൾ ഫ്രീ നമ്പർ തുറക്കും. കൃത്യമായ ജാഗ്രത പാലിച്ചാൽ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവും. അക്കാര്യത്തിൽ എല്ലാവരും ജാഗ്രതയും പൗരബോധത്തോടെയും പെരുമാറണം. എല്ലാവരുടെയും സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് ആവശ്യം. സർക്കാർ സംവിധാനങ്ങളെല്ലാം ഉണർന്ന് പ്രവർത്തിക്കണം. സർക്കാരിന്റെ നിർദ്ദേശങ്ങളോട് ജനങ്ങളെല്ലാം സഹകരിക്കണം.

പൊലീസ് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ വിശദമായ വിവരങ്ങൾ നേരിട്ട് ശേഖരിക്കും. ആരോഗ്യ വകുപ്പ് അധികൃതരുടെ കൂടെ ഇവരെ നേരിട്ട് കണ്ട് അവബോധം നൽകും. പോർട്ടുകളിലും റെയിൽവെ സ്റ്റേഷനുകളിലും നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തും. സംസ്ഥാന അതിർത്തികളിൽ നല്ല തരത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ടെക്സ്റ്റ് മെസേജ് രൂപത്തിൽ സാധാരണ ഫോണുകളിൽ ലഭിക്കും. ജിഒകെ ഡയറക്ട് എന്ന മൊബൈൽ ആപ്പ് വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ വേണ്ടിയാണ് ഉണ്ടാക്കിയത്. കൃത്യമായ വിവരങ്ങൾ ഈ ആപ്പിൽ നിന്ന് ലഭിക്കും. ഇത് ആൻഡ്രോയ്ഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാവും.സാധാരണ ഫോണുകളിൽ മിസ്ഡ് കോളിലൂടെ വിവരങ്ങൾ ലഭിക്കാൻ സൗകര്യമൊരുക്കും. കൺട്രോൾ റൂമുകൾ ഏകജാലക സംവിധാനം വഴി ബന്ധിപ്പിച്ചു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ടെലഫോൺ വഴിയടക്കം കൗൺസിലിങ് ലഭിക്കും.

നെടുമ്പാശേരിയിൽ ഇന്ന് പരിശോധിച്ച 3135 യാത്രക്കാരിൽ 18 പേർക്ക് കോവിഡ് 19 രോഗലക്ഷണം. ഇവരിൽ ആറു പേർ ഇറ്റലിയിൽ നിന്ന് വന്നവരാണ്. നാലു പേർ വന്നത് ദക്ഷിണ കൊറിയയിൽ നിന്നാണെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.ഇനി 99 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. 57 പേരുടെ സാമ്പിൾ വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചു. മാർച്ച് മൂന്ന് മുതൽ ഇതുവരെ 47,146 പേരെ അന്താരാഷ്ട്ര ടെർമിനലിൽ പരിശോധിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച മൂന്നു വയസുള്ള കുട്ടിയുടെ പിതാവുമായി സമ്പർക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞു. ഇവരെ നിരീക്ഷിച്ച് വരികയാണെന്നും എസ്. സുഹാസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP