Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർധിച്ചു വരുന്ന ഇന്റർനെറ്റ് ട്രാഫിക് ആവശ്യം നേരിടുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തയാർ; കൊവിഡ് 19നെ നിയന്ത്രണവിധേയമാക്കാൻ സർക്കാരുമായി കൈകോർത്ത് റിലയൻസ് ജിയോ

വർധിച്ചു വരുന്ന ഇന്റർനെറ്റ് ട്രാഫിക് ആവശ്യം നേരിടുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തയാർ; കൊവിഡ് 19നെ നിയന്ത്രണവിധേയമാക്കാൻ സർക്കാരുമായി കൈകോർത്ത് റിലയൻസ് ജിയോ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വർധിച്ചു വരുന്ന ഇന്റർനെറ്റ് ട്രാഫിക് നേരിടാൻ ആവശ്യമായ ഇന്റർനെറ്റ് സംവിധാനങ്ങൾ ഏർപെടുത്തുവാൻ സന്നദ്ധമാണെന്ന് റിലയൻസ് ജിയോ. ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ മീറ്റിംഗിലാണ് കോവിഡ്-19 നിയന്ത്രണ വിധേയം ആക്കുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കാൻ സന്നദ്ധമാണെന്ന് റിലയൻസ് ജിയോ അറിയിച്ചത്.

ഇന്റർനെറ്റ് ട്രാഫിക് വർധിക്കുവാൻ സാധ്യതയുള്ളത് ജീവനക്കാരും, വിദ്യാർത്ഥികളും വീട്ടിലിരുന്നു അവരുടെ ജോലികൾ ഇന്റർനെറ്റ് വഴി നടത്തുന്നതുകൊണ്ടുണ്ടാകുന്ന അധിക ഇന്റർനെറ്റ് ട്രാഫിക് നേരിടേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും ഇന്റർനെറ്റിന്റെ സാങ്കേതിക സംവിധാനം വർധിപ്പിക്കുവാൻ ജിയോ പ്രാപ്തമണ്ണെന്നും കമ്പനി പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു.

ഇന്റർനെറ്റ് ഉപയോഗത്തിൽ ഇപ്പോഴത്തെ സന്ദർഭത്തിൽ ഉണ്ടാകാവുന്ന വർദ്ധിത ആവശ്യം 40% വരെ കൂടുതൽ കൈകാര്യം ചെയ്യുവാൻ ജിയോക്ക് സാധിക്കുമെന്നും അറിയിച്ചു. എല്ല ദിവസവും അതാതു ദിവസത്തെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഏറ്റക്കുറച്ചിൽ കമ്പനി സംസ്ഥാന ഐ ടി മിഷന് അറിയിക്കുന്നതും, എന്തെങ്കിലും പരിഹാര മാർഗ്ഗം വേണ്ടതുണ്ടെങ്കിൽ നിർവഹിക്കുന്നതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP