Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യാ കുറിപ്പിലുള്ളത് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരും മാനസികമായി പീഡിപ്പിച്ചെന്ന്; ബന്ധുക്കൾ ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറിയതോടെ പിടിമുറുകിയത് പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ പൊള്ളവാദങ്ങൾ; പ്രളയഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം പത്തിലധികം പേരിലേക്ക് നിളുമ്പോൾ സിയാദിന്റ അപ്രതീക്ഷിത ആത്മഹത്യയും; അയ്യനാട് സഹകരണബാങ്ക് ഡറക്ടറുടെ ആത്മഹത്യയിൽ പാർട്ടി പ്രതിക്കൂട്ടിൽ  

ആത്മഹത്യാ കുറിപ്പിലുള്ളത് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരും മാനസികമായി പീഡിപ്പിച്ചെന്ന്; ബന്ധുക്കൾ ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറിയതോടെ പിടിമുറുകിയത് പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ പൊള്ളവാദങ്ങൾ; പ്രളയഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം പത്തിലധികം പേരിലേക്ക് നിളുമ്പോൾ സിയാദിന്റ അപ്രതീക്ഷിത ആത്മഹത്യയും; അയ്യനാട് സഹകരണബാങ്ക് ഡറക്ടറുടെ ആത്മഹത്യയിൽ പാർട്ടി പ്രതിക്കൂട്ടിൽ   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ വി.എ. സിയാദിന്റെ ആത്മഹത്യയിൽ പാർട്ടി നേതാക്കൾ പ്രതിക്കൂട്ടിൽ. സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കമുള്ളവരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന സിയാദിന്റെ കുറിപ്പ് ബന്ധുക്കൾ കണ്ടെടുത്തു. ഇത് പൊലീസിന് കൈമാറി. മരിച്ച സിയാദിന്റെ വാഹനത്തിനുള്ളിൽനിന്നാണ് ബന്ധുക്കൾക്ക് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ഉടൻതന്നെ ഇവർ കുറിപ്പ് പൊലീസിന് കൈമാറുകയും പരാതി നൽകുകയും ചെയ്തു.

സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈന് പുറമേ, സെൻട്രൽ ലോക്കൽ കമ്മിറ്റി നേതാവ് ജയചന്ദ്രൻ, മറ്റൊരു ബ്രാഞ്ച് കമ്മിറ്റി നേതാവ് തുടങ്ങിയവർ മാനസികമായി പീഡിപ്പിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്. ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും തൃക്കാക്കര പൊലീസ് അറിയിച്ചു. സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പ്രളയ ഫണ്ട് തട്ടിപ്പിൽ വിവാദത്തിലായ ബാങ്കാണ് അയ്യനാട് സഹകരണ ബാങ്ക്. ഈ ബാങ്കിലെ ഡയറക്ടർ കൗലത്ത്, ഭർത്താവും സിപിഎം പ്രാദേശിക നേതാവുമായ അൻവർ തുടങ്ങിയവർ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളാണ്.

പ്രളയഫണ്ട് തട്ടിപ്പ് ഏറെ വിവാദമായതിനിടെയായിരുന്നു സിയാദിന്റെ ആത്മഹത്യ. മാർച്ച് ഒമ്പതിനാണ് സിയാദിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ സിയാദിന് പ്രളയ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് സി പി എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ. പത്തര ലക്ഷത്തോളം രൂപയാണ് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹമായി അൻവറിന് ലഭിച്ചിരുന്നത്. തട്ടിപ്പ് പുറത്തറിഞ്ഞതിനു പിന്നാലെ ഒളിവിൽ പോയ അൻവറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടെങ്കിലും ജില്ലയിലെ പ്രമുഖരായ സി പി എം നേതാക്കളുടെ സംരക്ഷണയിലാണ് അൻവറെന്ന ആക്ഷേപവും ശക്തമാണ്.

അതേ സമയം കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റൊരു ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിഥിൻ, ഭാര്യ ഷിന്റു എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രളയം ബാധിക്കാത്ത നിഥിന് രണ്ടര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടിയത്. കേസിലെ രണ്ടാം പ്രതി ബി.മഹേഷും കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു.

ഒന്നാം പ്രതിയായ കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദിന്റെ ബിനാമിയാണ് മഹേഷ്. പ്രളയ ഫണ്ട് തട്ടിപ്പിലൂടെ കിട്ടിയ പണമുപയോഗിച്ച് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ കോഴിഫാം നടത്തിവരികയായിരുന്നു മഹേഷ്. തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരനും മഹേഷായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം എം.എം.അൻവർ, എൻ.എൻ.നിധിൻ എന്നിവർക്ക് നൽകിയതുൾപ്പടെ നിലവിൽ പതിനഞ്ച് ലക്ഷത്തി എഴുപത്തിനാലായിരം രൂപയുടെ ക്രമക്കേടുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് പത്തിലധികംപേർക്കുകൂടി പണം കൈമാറിയതിന്റെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കാണ് കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദ് പണം കൈമാറിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയ പണത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. രണ്ട് ദിവസത്തിനുള്ളിൽ ഇവരെയും പ്രതിചേർക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. പ്രളയ ദുരിതാശ്വാസഫണ്ട് വിതരണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പരിശോധന പുരോഗമിക്കുകയാണ്. കൂടുതൽ ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് ഇതോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കേസിൽ കൂട്ടുപ്രതിയായ മഹേഷിന്റെ സ്വാധീനത്തിന് വഴങ്ങി ഒറ്റയ്ക്കാണ് ഫണ്ട് കൈമാറ്റം നടത്തിയതെന്ന വിഷ്ണുപ്രസാദിന്റെ മൊഴി അന്വേഷണസംഘം കണക്കിലെടുത്തിട്ടില്ല. കേസിൽ പ്രതികളായ സിപിഎം നേതാവ് അൻവർ, ഭാര്യയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ കൗലത്ത്, മഹേഷിന്റെ ഭാര്യ നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP