Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാസങ്ങളും വർഷങ്ങളുമായി നിരന്തരം ഊതുന്ന സിഎംഎസ് കുഴലിൽ നിന്നും വൈറസല്ല വ്യാളി വരെ പുറത്തുചാടാമെന്ന് ജീവനക്കാർ; മദ്യപിച്ചിട്ടുണ്ടോയെന്ന അറിയാൻ റെയിൽവെയിൽ ലോക്കോ പൈലറ്റുമാരുടെ ഊതിക്കൽ തുടരുന്നു; എല്ലായിടത്തും ബയോമെട്രിക് പഞ്ചിങ് നിർത്തി വച്ചിട്ടും വഴങ്ങാതെ റെയിൽവെ; കോവിഡ് 19 പേടിയിൽ മറ്റുമാർഗം നോക്കണേയെന്ന അഭ്യർത്ഥനയുമായി ജീവനക്കാർ

മാസങ്ങളും വർഷങ്ങളുമായി നിരന്തരം ഊതുന്ന സിഎംഎസ് കുഴലിൽ നിന്നും വൈറസല്ല വ്യാളി വരെ പുറത്തുചാടാമെന്ന് ജീവനക്കാർ; മദ്യപിച്ചിട്ടുണ്ടോയെന്ന അറിയാൻ റെയിൽവെയിൽ ലോക്കോ പൈലറ്റുമാരുടെ ഊതിക്കൽ തുടരുന്നു; എല്ലായിടത്തും ബയോമെട്രിക് പഞ്ചിങ് നിർത്തി വച്ചിട്ടും വഴങ്ങാതെ റെയിൽവെ; കോവിഡ് 19 പേടിയിൽ മറ്റുമാർഗം നോക്കണേയെന്ന അഭ്യർത്ഥനയുമായി ജീവനക്കാർ

കെ വി നിരഞ്ജൻ

 കോഴിക്കോട്: കോവിഡ് 19 ( കൊറോണ ) പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബയോ മെട്രിക് പഞ്ചിങ് ഉൾപ്പെടെ എല്ലായിത്തും നിർത്തിവെച്ചിരിക്കുകയാണ്. കെ എസ് ആർ ടി സിയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം ഇത് നടപ്പിലാക്കിക്കഴിഞ്ഞു. എന്നാൽ റെയിൽവേ മാത്രം ഇതൊന്നും ബാധകമല്ലാതെ മുന്നോട്ട് പോവുകയാണ്. ബയോ മെട്രിക് പഞ്ചിങിന് പുറമെ ലോക്കോ പൈലറ്റുമാർ ബയോമെട്രിക് പഞ്ചിങ് പാലിക്കുന്നതിന് പുറമെ ഇതേ യന്ത്രത്തിൽ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്കും വിധേയരാകണം.

ബയോമെട്രിക് സൈൻ ഓൺ ചെയ്യേണ്ട സി എം എസ് യന്ത്രത്തിൽ ചെറിയൊരു കുഴലിൽ ഊതുകയാണ് വേണ്ടത്. ദിവസം പത്തിരുന്നൂറ് പേരെങ്കിലും ഒരു ക്രൂ ബുക്കിങ് കേന്ദ്രത്തിൽ ഈ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്. മാസങ്ങളും വർഷങ്ങളുമായി നിരന്തരം ഊതുന്ന സി എം എസ് കുഴലിൽ നിന്നും വൈറസല്ല വ്യാളി വരെ പുറത്തുചാടാമെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിനെല്ലാം ഇത്തരമൊരു അവസരത്തിൽ മറ്റെന്തെങ്കിലും മാർഗം ഏർപ്പെടുത്തണമെന്നാണ് ജീവനക്കാരുടെ അഭ്യർത്ഥന.

രാജ്യത്തെ മുഴുവൻ ലോക്കോ പൈലറ്റുമാരും ഒരു രീതിയിൽ പരസ്പര ബന്ധിതരാണ്. എറണാകുളത്ത് നിന്നും ബയോ മെട്രിക് പഞ്ചിങും മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയും കഴിഞ്ഞ് ജോലിക്ക് കയറുന്ന ലോക്കോ പൈലറ്റ് ഡ്യൂട്ടി അവസാനിപ്പിക്കുന്ന സ്ഥലത്തും വെച്ചും വീണ്ടും ബയോ മെട്രിക്, ബ്രെത്ത ലൈസർ ടെസ്റ്റിന് വിധേയകനാകണം. ഈ ജീവനക്കാരൻ വൈറസ് ബാധിതനോ വാഹകനോ ആണെങ്കിൽ അവിടെ ടെസ്റ്റിന് വിധേയനാകുന്ന എല്ലാവരിലും പടരാമെന്ന സാഹചര്യമാണുള്ളത്.

ഇത്തരത്തിൽ വൈറസ് ബാധ പടർന്നുപിടിക്കാൻ വളരെ കുറഞ്ഞ സമയം മതി എന്നതാണ് അവസ്ഥ. മറ്റു സ്ഥാപനങ്ങൾ പോലെയല്ല. രാജ്യത്തെ മുഴുവൻ ലോക്കോ പൈലറ്റുമാർക്കും വൈറസ് ബാധയുണ്ടാവാൻ ഇന്നത്തെ സാഹചര്യത്തിൽ വളരെ എളുപ്പമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതർക്കെല്ലാം പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ലെന്ന് ലോക്കോ പൈലറ്റുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP