Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19: പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സർക്കാറുകൾ ഇടപെടണം: ഐ സി എഫ്

കോവിഡ് 19: പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സർക്കാറുകൾ ഇടപെടണം: ഐ സി എഫ്

സ്വന്തം ലേഖകൻ

ദുബൈ: കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ഗൾഫ് രാജ്യങ്ങൾ യാത്രാവിലക്കും വിമാനസർവീസുകൾ റദ്ദാക്കലും മറ്റു നിയന്ത്രണങ്ങളും നടത്തിയത് കാരണം ആശങ്കയിലായ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ ഇടപെടണമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും അയച്ച കത്തിൽ ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ കുടുങ്ങിപ്പോയവരുടെ ഇഖാമ (താമസാനുമതി) കാലഹരണപ്പെടുന്നത്, മറ്റു നിയമകാര്യങ്ങൾ അടക്കം വിവിധ വിഷയങ്ങളിൽ പ്രവാസികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

അതോടൊപ്പം പല രാജ്യങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുമുണ്ട്. രോഗമില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥ മൂലം ഇറ്റലിയിലെ റോമിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ഗർഭിണികളും കുട്ടികളും വരെയുണ്ട്. ഇറാനിൽ മത്സ്യത്തൊഴിലാളികളായ നിരവധി പേർ വിഷമാവസ്ഥയിലാണ്. നമ്മുടെ പൗരന്മാർ ഇന്ത്യയിൽ വരാൻ രോഗബാധ ഇല്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്രസർക്കാർ സർക്കുലർ പിൻവലിക്കണമെന്നും യാത്രാവിലക്കുകൾ കാരണം പ്രവാസികളുടെ ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാൻ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ അതീവഗൗരവത്തോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരിഗണിക്കണം. നയതന്ത്ര ഇടപെടലിലൂടെ പരിഹാരം കാണേണ്ട വിഷയങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ചെയ്യണം. ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നിയമങ്ങളിലും നിബന്ധനകളിലും ഇളവുകൾ വരുത്തി എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ നിർവഹിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP