Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ അവധി കുട്ടികൾക്ക് മാത്രം; അദ്ധ്യാപകർ സ്‌കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസമന്ത്രി; കുട്ടികൾക്ക് അവധി നൽകുന്നത് കറങ്ങി നടക്കാനല്ലെന്ന് പത്തനംതിട്ട കളക്ടർ

കൊറോണ അവധി കുട്ടികൾക്ക് മാത്രം; അദ്ധ്യാപകർ സ്‌കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസമന്ത്രി; കുട്ടികൾക്ക് അവധി നൽകുന്നത് കറങ്ങി നടക്കാനല്ലെന്ന് പത്തനംതിട്ട കളക്ടർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ അവധി നൽകിയത് വിദ്യാർത്ഥികൾക്ക് മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സ്‌കൂൾ അദ്ധ്യാപകർക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ധ്യാപകർ സ്‌കൂളിൽ വരണമെന്നും വിദ്യാഭ്യാസമന്ത്രി നിർദ്ദേശിച്ചു. അടുത്ത വർഷത്തെ അധ്യയന വർഷത്തേയ്ക്കുള്ള ഒരുക്കങ്ങൾ അദ്ധ്യാപകർ നടത്തണമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കൊറോണ വൈറസ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിലായിരുന്നു പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. ഏഴാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഉപേക്ഷിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 8, 9, 10 ക്ലാസുകളിലെ പരീക്ഷകൾ അതീവ ജാഗ്രതയോടെ നടത്തണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. അംഗനവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചില സ്വകാര്യ കോച്ചിങ് സെന്ററുകൾ സർക്കാർ നിർദ്ദേശം അവഗണിച്ച് ക്ലാസുകൾ നടത്തുന്നത് സംബന്ധിച്ച് കളക്ടറേറ്റുകളിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

നിലവിൽ സംസ്ഥാനത്ത് 17 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ മൂന്ന് പേർ നേരത്തെ സുഖം പ്രാപിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം തുടരുകയാണ്. 3313 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. എന്നാൽ ബുധനാഴ്ച സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ല. അതിനിടെ കുട്ടികൾക്ക് അവധി നൽകുന്നത് കറങ്ങി നടക്കാനല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP