Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടുകാണിക്കാനെന്ന പേരിൽ അസം സ്വദേശികൾ ബന്ധുവായ പെൺകുട്ടിയെ അയൽവാസിയായ ക്വർട്ടേഴ്‌സ് ഉടമയ്ക്ക് കാഴ്ചവച്ചത് 2000 രൂപയ്ക്ക്; പല തവണ പലർക്കും കാഴ്ചവച്ചിരുന്നതായി പെൺകുട്ടിയുടെ മൊഴിയും; മഞ്ചേരിയിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ഇന്നലെ അറസ്റ്റിലായത് മൂന്ന് പേർ; അസം സ്വദേശിയായ മറ്റൊരു ബാലികയും പീഡനത്തിന് ഇരയായതോടെ വഴിതെളിയുന്നത് കേരളത്തിലെ സെക്‌സ് റാക്കറ്റ് ബന്ധങ്ങൾ

നാടുകാണിക്കാനെന്ന പേരിൽ അസം സ്വദേശികൾ ബന്ധുവായ പെൺകുട്ടിയെ അയൽവാസിയായ ക്വർട്ടേഴ്‌സ് ഉടമയ്ക്ക് കാഴ്ചവച്ചത് 2000 രൂപയ്ക്ക്; പല തവണ പലർക്കും കാഴ്ചവച്ചിരുന്നതായി പെൺകുട്ടിയുടെ മൊഴിയും; മഞ്ചേരിയിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ഇന്നലെ അറസ്റ്റിലായത് മൂന്ന് പേർ; അസം സ്വദേശിയായ മറ്റൊരു ബാലികയും പീഡനത്തിന് ഇരയായതോടെ വഴിതെളിയുന്നത് കേരളത്തിലെ സെക്‌സ് റാക്കറ്റ് ബന്ധങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: അസം സ്വദേശിയായ മറ്റൊരു ബാലികയ്ക്ക് കൂടി പീഡനം. ബാലികയെ ബന്ധുക്കളുൾപ്പടെയുള്ളവരുടെ സഹായത്തിൽ പീഡിപ്പിച്ചതായിട്ടാണ് പരാതി. ചൈൽഡ്ലൈന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ബാലക്ഷേമ കമ്മിറ്റി 13-കാരിയായ പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി.സംഭവത്തിൽ മലപ്പുറം വനിതാ പൊലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു.

അസം സ്വദേശിനായ മറ്റൊരു ബാലികയെ പീഡിപ്പിച്ചതിന് മൂന്നുപേരെ കോട്ടയ്ക്കൽ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. അതിൽ ഉൾപ്പെട്ട പ്രതികൾക്ക് ഈ കേസിലും പങ്കുണ്ട്.പെരിന്തൽമണ്ണയിൽ ക്വാർട്ടേഴ്സിലാണ് കുട്ടിയെ പീഡിപ്പിച്ചത്. ഉപദ്രവിച്ച നിരവധിപേരെ സംബന്ധിച്ച് പെൺകുട്ടി മൊഴിനല്കിയിട്ടുണ്ട്.

ഇന്നലെയാണ് അസം സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ നാടുകാണിക്കാൻ എന്ന വ്യാജേന കടത്തിക്കൊണ്ച് വന്ന് പീഡനത്ചതിന് ഇരയാക്കിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസം റുബായ് കാവൻ സ്വദേശികളായ ബദ്‌റുൽ അമീൻ(36), ഭാര്യ മജീദ ഖാത്തൂൻ(36), കുട്ടിയെ പീഡിപ്പിച്ച ക്വാർട്ടേഴ്‌സ് ഉടമ എടരിക്കോട് കഴുങ്ങിൽ മുഹമ്മദ് അലി (56) എന്നിവരേയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതികളിൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

പീഡിപ്പിച്ച അഞ്ച് പേർക്കെതിരെ കുട്ടി മൊഴി നൽകിയിരുന്നു. അതിൽ ഒരാളാണ് ക്വാർട്ടേഴ്‌സ് ഉടമ മുഹമ്മദ് അലി. മറ്റുള്ളവർ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ദിവസം മുമ്പാണ് കുട്ടിയെ നാടുകാണിക്കാനെന്ന പേരിൽ അയൽവാസികളായ അസം ദമ്പതികൾ കൊണ്ട് വന്നത്. പിന്നീട് പലർക്കായി കാഴ്‌ച്ച വെക്കുകയായിരുന്നു. കോട്ടക്കൽ എസ് ഐ റിയാസ് ചാക്കീരി, എസ് ഐ സന്ധ്യാദേവി, എ എസ് ഐമാരായ ഹരിദാസൻ, രജീശ്, സജി അലക്‌സാണ്ടർ എന്നിവരാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിൽ ഹാജരാക്കി.

പെൺകുട്ടിയെ താമസിപ്പിച്ച ക്വാർട്ടേഴ്‌സിൽ നിരവധി പേർ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. അസം സ്വദേശികളായ പുരുഷനും സ്ത്രീയും ചേർന്നാണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. ഇവർ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്നാണ് പ്രാഥമിക വിവരം. ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രമായി പെൺകുട്ടിയെ അസമിൽ നിന്നെത്തിക്കുകയായിരുന്നുവെന്ന് സിഡബ്ല്യൂസി ചെയർമാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP