Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐത്തലയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനുണ്ടായിരുന്നത് മൂന്ന് പേർ; രണ്ടു പേരെ സ്‌കൂട്ടറിൽ കൊണ്ടാക്കുമെന്ന് പറഞ്ഞപ്പോൾ കാറിൽ വേണമെന്ന് നിർബന്ധം പിടിച്ച് ആരോഗ്യ വകുപ്പ്; ഒടുവിൽ കുട്ടികൾക്ക് തുണയായത് പഞ്ചായത്ത് മെമ്പർ ബോബിയുടെ ധൈര്യം; മൂന്നാമൻ ബഥനി സ്‌കൂളിലെത്തിയത് നടന്നും; സാനിറ്റൈസറും മാസ്‌കുകളും ആരോഗ്യവകുപ്പ് വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും പരീക്ഷ തീരും വരെ ഒന്നുമെത്തിയില്ല; കൊറോണക്കാലത്തെ പരീക്ഷയിൽ സർക്കാർ പറഞ്ഞത് വീമ്പു മാത്രം

ഐത്തലയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനുണ്ടായിരുന്നത് മൂന്ന് പേർ; രണ്ടു പേരെ സ്‌കൂട്ടറിൽ കൊണ്ടാക്കുമെന്ന് പറഞ്ഞപ്പോൾ കാറിൽ വേണമെന്ന് നിർബന്ധം പിടിച്ച് ആരോഗ്യ വകുപ്പ്; ഒടുവിൽ കുട്ടികൾക്ക് തുണയായത് പഞ്ചായത്ത് മെമ്പർ ബോബിയുടെ ധൈര്യം; മൂന്നാമൻ ബഥനി സ്‌കൂളിലെത്തിയത് നടന്നും; സാനിറ്റൈസറും മാസ്‌കുകളും ആരോഗ്യവകുപ്പ് വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും പരീക്ഷ തീരും വരെ ഒന്നുമെത്തിയില്ല; കൊറോണക്കാലത്തെ പരീക്ഷയിൽ സർക്കാർ പറഞ്ഞത് വീമ്പു മാത്രം

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: അതിവേഗം പടർന്നു പിടിക്കുന്ന വൈറസാണ് കോവിഡ് 19. അതുകൊണ്ട് തന്നെ സർക്കാർ വലിയ കരുതലുകളിലും. പത്തനംതിട്ടയിലെ ഐത്തലയെന്ന കൊച്ചു ഗ്രാമത്തെയാണ് കേരളത്തിൽ ഈ വൈറസ് ഭീതിയിൽ നിർത്തുന്നത്. ഇവിടെ 9 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം അടച്ചു. പരീക്ഷയ്ക്ക് വേണ്ടി മാത്രം തുറക്കുമെന്നും പ്രഖ്യാപിച്ചു. പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾ ആർക്കും ഒഴിവാക്കാനാവാത്തതു കൊണ്ടായിരുന്നു ഇത്. ഈ പരീക്ഷകൾ ഒരുക്കുമ്പോൾ ഐത്തലക്കാർക്ക് വേണ്ടതെല്ലാം നൽകുമെന്നും പറഞ്ഞു. എന്നാൽ ഇതൊന്നും നടപ്പായില്ല. വാഹന സൗകര്യം പോലും സർക്കാർ ഒരുക്കിയില്ല.

കോവിഡ് 19 നിരീക്ഷണ മേഖലയിലെ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന സർക്കാർ വാഗ്ദാനം പാഴായത് ഏറെ ചർച്ചയാകുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലത്തെ സ്‌കൂളിൽ മാസ്‌കും സാനിറ്റൈസറും എത്തിക്കാൻ ആരോഗ്യ വകുപ്പിനു കഴിഞ്ഞില്ല. പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപിക കരുതിയിരുന്ന സാനിറ്റൈസറാണ് അത്യാവശ്യത്തിന് ഉപയോഗിച്ചത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെല്ലാം സ്വന്തമായി കൊണ്ടുവന്ന മാസ്‌ക്കാണ് ധരിച്ചത്. അങ്ങനെ ഭീതിയുടെ നിഴലിൽ അവിടെ പരീക്ഷ എഴുതി. അമ്മയ്ക്കും മകൾക്കും കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലത്താണ് ബഥനി സ്‌കൂൾ. ഈ സ്‌കൂളിലെ പരീക്ഷാ എഴുത്ത് പലരേയും ആശങ്കയിലാക്കി.

9 പേർക്കു കോവിഡ് സ്ഥിരീകരിച്ച ഐത്തല വാർഡിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ട കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ പഞ്ചായത്ത് അംഗം ബോബി ഏബ്രഹാമിന് സ്വന്തം വാഹനം ഉപയോഗിക്കേണ്ടിവന്നു. സർക്കാർ കണ്ണടച്ചതാണ് ഇതിന് കാരണം. പരീക്ഷ എഴുതാൻ ഇവിടെയുള്ള കുട്ടികളുടെ യാത്ര പോലും ഇന്നലെ അനിശ്ചിതത്വത്തിലായിരുന്നു. അമ്മയ്ക്കും മകൾക്കും കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലത്താണ് ബഥനി സ്‌കൂൾ. രോഗ ബാധിത പ്രദേശത്ത് നിന്ന് 3 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.

2 കുട്ടികളെ അവരുടെ അമ്മമാർ സ്‌കൂട്ടറിൽ സ്‌കൂളിൽ എത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, കാറിൽ മാത്രമേ കൊണ്ടു പോകാവൂ എന്ന് ആരോഗ്യ വകുപ്പ് നിർബന്ധം പറഞ്ഞു. എന്നാൽ വാഹന സൗകര്യം സർക്കാർ ഒരുക്കിയില്ല. ഇതേത്തുടർന്ന്, വീട്ടുകാർ ടാക്‌സി ഏർപ്പാടാക്കിയെങ്കിലും രാവിലെ ഡ്രൈവർ അസൗകര്യം പറഞ്ഞു. ഇതോടെ കുടുംബം ആശങ്കയിലായി. ഇവർ പഞ്ചായത്ത് അംഗത്തെ ബന്ധപ്പെട്ടു. അദ്ദേഹം ആരോഗ്യവകുപ്പിലും പഞ്ചായത്തിലും അറിയിച്ചു. എന്നാൽ, വാഹനം ലഭ്യമല്ലെന്ന മറുപടിയാണ് രണ്ട് സർക്കാർ സംവിധാനങ്ങളും നൽകിയത്. വാഹന സൗകര്യം പഞ്ചായത്ത് അംഗം തന്നെ ഒരുക്കണമെന്നും പറഞ്ഞു.

എസ്എസ്എൽസി എഴുതുന്ന മകളെ രാവിലെ സ്‌കൂളിൽ വിടാൻ ഒരുങ്ങുമ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ എത്തിച്ചപ്പോൾ ഉടൻ പരിഹാരം ഉണ്ടാക്കുമെന്നു പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ബോബിയുടെ മകളെ സഹോദരന്റെ വാഹനത്തിൽ സ്‌കൂളിലേക്ക് അയച്ചിട്ട് കോവിഡ് ബാധിത സ്ഥലത്തെ കുട്ടികളെ സ്വന്തം വാഹനത്തിൽ ചെറുകുളഞ്ഞി സ്‌കൂളിൽ എത്തിക്കുകയായിരുന്നു. അങ്ങനെ ഈ മെമ്പർ മാതൃകയായി. ഇദ്ദേഹത്തിന്റെ കാറിൽ തന്നെയാണ് പരീക്ഷ കഴിഞ്ഞ കുട്ടികളെ തിരികെ കൊണ്ടുവന്നതും. പരീക്ഷ എഴുതുന്ന മൂന്നാമത്തെ കുട്ടി തനിയെ നടന്നാണ് സ്‌കൂളിലെത്തിയതും മടങ്ങിയതും.

കുട്ടികൾക്കായി സ്‌കൂളിൽ പ്രത്യേക മുറി ഒരുക്കിയിരുന്നു. പരീക്ഷാ സൂപ്രണ്ട് അനു മാത്യുവിനും പ്രധാനാധ്യാപിക കല വി.പണിക്കർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലതയ്ക്കും കുട്ടികളുടെ ചുമതല നൽകിയിരുന്നു. അവർ മുറിയിൽ കടക്കാതെ പുറത്തു നിന്നാണ് ക്രമീകരണങ്ങൾ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP