Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പടിപൂജയും ഉദയാസ്മന പൂജയുമില്ല; തീർത്ഥാടകർക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാൻ മുറിയുമില്ല; അന്നദാനവും ഹോട്ടലുകളും ഉണ്ടാകില്ല; ഈ മാസം 13ന് മീനമാസ പൂജക്ക് നടതുറക്കുമ്പോൾ ശബരിമലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതുകൊറോണയുടെ പശ്ചാത്തലത്തിൽ

പടിപൂജയും ഉദയാസ്മന പൂജയുമില്ല; തീർത്ഥാടകർക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാൻ മുറിയുമില്ല; അന്നദാനവും ഹോട്ടലുകളും ഉണ്ടാകില്ല; ഈ മാസം 13ന് മീനമാസ പൂജക്ക് നടതുറക്കുമ്പോൾ ശബരിമലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതുകൊറോണയുടെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മീനമാസ പൂജക്കായി പതിമൂന്നിന് ശബരിമല നട തുറക്കുമ്പോൾ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണങ്ങൾ. വിശേഷാൽ പൂജകളായ പടിപൂജയും ഉദയാസ്മന പൂജയും ഒഴിവാക്കിയിട്ടുണ്ട്. തീർത്ഥാടകർക്കും നിയന്ത്രണം ഏർപ്പെടുത്തി.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി 13ന് വൈകിട്ട് 5ന് നട തുറന്ന് ദീപങ്ങൾ തെളിക്കും. 14 മുതൽ 18 വരെ പൂജകൾ ഉണ്ടാകും. 18ന് രാത്രി 10ന് ക്ഷേത്രം അടയ്ക്കും.ക്ഷേത്രത്തിലെ ചടങ്ങുകളായ മഹാഗണപതിഹോമം, നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴ പൂജ എന്നിവ മാത്രമേ ഉണ്ടാകൂ. ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, സഹസ്രകലശം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ഇല്ല.

തീർത്ഥാടകർക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താമസിക്കാൻ മുറി നൽകില്ല. അപ്പം, അരവണ വഴിപാട് കൗണ്ടറുകൾ തുറക്കില്ല. ജീവനക്കാർക്കും നിയന്ത്രണങ്ങൾ ഏർ്‌പ്പെടുത്തിയിട്ടുണ്ട്. ദേവസ്വത്തിന്റെ സ്ഥിരം ജിവനക്കാർ അല്ലാതെ സ്‌പെഷൽ ഡ്യൂട്ടിക്ക് ആരെയും നിയോഗിക്കില്ല. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികൾ തുറക്കില്ല.

ദേവസ്വം ബോർഡ്, അയ്യപ്പ സേവാസംഘം എന്നിവരുടെ അന്നദാനം ഉണ്ടാകില്ല. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഹോട്ടലുകളും മറ്റു കടകളും തുറക്കില്ല. അടിയന്തര സാഹചര്യം ഉണ്ടായാൽ ആശുപത്രിയിൽ എത്തിക്കാൻ അയ്യപ്പ സേവാസംഘത്തിന്റെ ആംബുലൻസും അഞ്ച് സന്നദ്ധ പ്രവർത്തകരേയും പമ്പയിൽ സജ്ജമാക്കി നിർത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP