Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചോ എന്ന് നമുക്ക് തന്നെ പരിശോധിക്കാം; ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതൽ 15വരെ എണ്ണുമ്പോൾ വിമ്മിഷ്ടമുണ്ടെങ്കിൽ ഡോക്ടറെ കാണുക; ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടീസ്പുൺ മഞ്ഞൾപൊടി വെള്ളത്തിൽ കലക്കികുടിക്കുക; മഞ്ഞൾ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാം'; വ്യാജ പ്രചാരണം വിവാദമായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി സ്വാമി സന്ദീപാനന്ദഗിരി

കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചോ എന്ന് നമുക്ക് തന്നെ പരിശോധിക്കാം; ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതൽ 15വരെ എണ്ണുമ്പോൾ വിമ്മിഷ്ടമുണ്ടെങ്കിൽ ഡോക്ടറെ കാണുക; ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടീസ്പുൺ മഞ്ഞൾപൊടി വെള്ളത്തിൽ കലക്കികുടിക്കുക; മഞ്ഞൾ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാം'; വ്യാജ പ്രചാരണം വിവാദമായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി സ്വാമി സന്ദീപാനന്ദഗിരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലടക്കം കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വ്യാജ പ്രചാരങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചുവരുന്ന കാലമാണിത്. കടുത്ത സംഘപരിവാർ വിമർശനം നടത്തി പുരോഗമനപക്ഷത്തുനിൽക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പലപ്പോഴും സാമൂഹിക ഇടപെടൽ നടത്തുന്ന വ്യക്തിയാണ്, സ്വാമി സന്ദീപാനന്ദഗിരി. പക്ഷേ ഇത്തവണ കൊറോണയെക്കുറിച്ച് സ്വാമി ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയിൽ വൻ വിമർശനത്തിനാണ് ഇടയാക്കിയത്. കൊറോണക്ക് മരുന്ന് മഞ്ഞളിൽ ഉണ്ട് എന്ന രീതിയിലുള്ള പോസ്റ്റ് കടുത്ത വിമർശനമാണ് ജനകീയാരോഗ്യപ്രവർത്തകരിൽനിന്ന് ഉണ്ടാക്കിയത്. ആദ്യം ചില ഞൊണ്ടിഞായങ്ങൾ പറഞ്ഞ് പ്ിടിച്ചുനിൽക്കാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും, പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണ് ഉണ്ടായത്.

'ഇപ്പോൾ ജർമ്മനിയിൽനന്ന് പ്രിയ സുഹൃത്ത് (tuba celikats) വിളിച്ചിരുന്നു. ഫലപ്രദമായി കൊറോണയെ പ്രതിരോധിക്കുന്ന കേരളത്തിന്റെ രീതിയെ അവർ പ്രശംസിച്ചു. അവരുടെ കേരളയാത്രയിൽ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ടീച്ചറമ്മയെ കണ്ടിരുന്നു. അവിടെ ഇപ്പോൾ സ്‌കൂളുകൾക്ക് സർക്കാർ അവധി നൽകിയിരിക്കുന്നു. കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തിൽ പരിശോധിച്ചോ എന്നറിയാൻ നമുക്ക് തന്നെ സ്വയം പരീക്ഷിക്കാനുള്ള, അവരിപ്പോൾ അവിടെ പരീക്ഷിക്കുന്ന ലളിതമായ മാർഗം പറഞ്ഞു തന്നു.ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തുവിടാതെ 10 മുതൽ 15വരെ എണ്ണാൻ സാധിക്കുമോ എന്ന് പരീക്ഷിക്കുക. ശ്വാസം ഉള്ളിൽ തടഞ്ഞുനിർത്തി എണ്ണാൻ ശ്രമിക്കുമ്പോൾ വിമ്മിഷ്ടം അനുഭവിക്കുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടീസ്പുൺ മഞ്ഞൾപൊടി വെള്ളത്തിൽ കലക്കികുടിക്കുക. മഞ്ഞൾ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇടയാക്കുന്നു.'- എന്നാണ് സന്ദീപാനന്ദഗിരി ഫേസ്‌ബുക്കിൽ കുറിച്ചത്.

പോസ്റ്റ് വന്ന ആദ്യം തന്നെ പലരും സംശയിച്ചത് ഇതൊരു ട്രോൾ ആണെന്നായിരുന്നു. എന്നാൽ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതായിരുന്നു സ്വാമിയുടെ കമന്റ്. 'പ്രിയ സുഹൃത്തുക്കളേ ഇവിടെ ഗോമൂത്രം ,ചാണകം, പൊങ്കാല പോലുള്ള ഒരുചികിത്സാ രീതിയും പറഞ്ഞിട്ടില്ല. മഞ്ഞളിന്റെ ഗുണം വിവരമുള്ളവരോട് ചോദിച്ചുറപ്പു വരുത്തുക.'- എന്ന് സന്ദീപാന്ദഗിരി കമന്റ് ചെയ്യുന്നു. എന്നാൽ ഇതെല്ലാം പുർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മഞ്ഞളിന് ചില ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും അതൊന്നും കൊറോണയെ പ്രതിരോധിക്കാൻ ആവില്ലെന്ന് ഡോക്ടർമാർ അടക്കം നിരവധിപേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല മഞ്ഞൾപൊടി വെള്ളത്തിൽ കലക്കികുടിക്കുന്നതുകൊണ്ട് വയറിളക്കം അടക്കം ഉണ്ടാകാനും ഇടയുണ്ട്. മഞ്ഞൾ അരച്ചു കലക്കുകയല്ല, മഞ്ഞളിലെ രോഗശമനിയായ രാസവസ്തുവിനെ കണ്ടെത്തി കൃത്രമായി നിർമ്മിച്ച് ഗുളികയാക്കി കൃത്യമായ ഇടവേളകളിൽ നൽകുകയാണ് ആധുനിക ശാസ്ത്രം ചെയ്യുന്നത്. അതുപോലെ കൊറോണ ശ്വാസം പടിച്ച് എണ്ണിനോക്കിയാലൊന്നും കണ്ടെത്താൻ കഴിയില്ല. ഈ രീതിയിൽ ജർമ്മനിയിൽ ആരും പരീക്ഷണങ്ങൾ നടത്തുന്നുമില്ല എന്നതാണ് വസ്തുക.

നിരവധി ജനകീയാരോഗ്യ പ്രവർത്തകരും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും സ്വാമിയുടെ പോസ്റ്റിന് താഴെ കമന്റുചെയ്യുന്നുണ്ട്.

ഡോ ജിനേഷ് പി എസിന്റെ കമന്റ് ഇങ്ങനെ: 'തികച്ചും അശാസ്ത്രീയമായ കാര്യമാണ്. ജനങ്ങളിൽ വളരെയധികം തെറ്റിദ്ധാരണ വളർത്തുന്ന പോസ്റ്റാണ്. ദയവുചെയ്ത് ഇത്തരം പോസ്റ്റുകൾ പിൻവലിക്കുക'.

ബഷീർ വള്ളിക്കുന്നിന്റെ കമന്റ ഇങ്ങനെ: '15 വരെ ശ്വാസം വിടാതെ എണ്ണാൻ സാധിച്ചാൽ കൊറോണയില്ല എന്നൊക്കെപ്പറയുന്നത് എത്രമാത്രം ശാസ്ത്രീയയമാണ്.. അശാസ്ത്രീയ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സംഘികൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന താങ്കളെപ്പോലുള്ളവരിൽ നിന്ന് ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു' .

സുദേവ് പുത്തൻചിറ ഇങ്ങനെ കമന്റ് ചെയ്യുന്നു. 'ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും തെറ്റാണ്

1 .ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തുവിടാതെ 10 മുതൽ 15 വരെ എണ്ണാൻ സാധിക്കുന്നുവോ എന്ന് പരീക്ഷിക്കുക. - പരീക്ഷണം ഒക്കെ നല്ലതു തന്നെയാണ്..നിങ്ങളുടെ ശ്വാസ പ്രക്രിയയുടെ ക്ഷമത ഒക്കെ അറിയാൻ കഴിയും...പക്ഷെ നിങ്ങൾക്ക് 15 വരെ കുഴപ്പം കൂടാതെ എണ്ണാൻ കഴിയുന്നു എന്ന് കരുതി നിങ്ങൾക്ക് കോവിഡ് 19 ഇല്ല എന്ന് പറയാൻ കഴിയില്ലെന്ന് മാത്രം.

2 .ദിവസവും രാവിലെ വെറും വയറ്റിൽ ഒരുടീസ്പൂൺ മഞ്ഞപ്പൊടി വെള്ളത്തിൽ കലക്കി കുടിക്കുക. -മഞ്ഞൾപ്പൊടി കലക്കി കുടിച്ചാൽ കൊറോണ വൈറസ് ആക്രമിക്കില്ല എന്നുള്ളത് ശുദ്ധ മണ്ടത്തരം ആണ്..മഞ്ഞൾ പൊടിക്ക് നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിച്ചേക്കാം എന്നതിനോട് തല്ക്കാലം തർക്കിക്കുന്നില്ല..പക്ഷെ വെറും വയറ്റിൽ മഞ്ഞൾപ്പൊടി കലക്കികുടിച്ചാൽ ഒന്നും കൊറോണ ബാധയെ തടയാൻ കഴിയില്ല.'- ഇത്രയേറെ വിമർശനം വന്നതോടെയാണ് സന്ദീപാനന്ദഗിരി പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

കൊറോണക്കാലത്ത് അശാസ്ത്രീയത പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കുംചേരി അടക്കം നിരവധി പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.ഇതൊന്നും സന്ദീപാനന്ദ ഗിരിക്ക് ബാധകമല്ലേ, അശാസ്ത്രീയത പ്രചരിപ്പിച്ച ഇയാളെ കമ്യൂണിസ്റ്റ് സ്വാമിയായതുകൊണ്ടാണോ വെറുതെ വിടുന്നത് എന്നും പലരും കമന്റ്ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP