Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ എസ് സി ഗൾഫ് തല സാഹിത്യോത്സവ് 13 ന് ; ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും

ആർ എസ് സി ഗൾഫ് തല സാഹിത്യോത്സവ് 13 ന് ; ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ പ്രവാസികളിലെ യുവതീയുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കഴിഞ്ഞ രണ്ടു മാസമായി നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഗൾഫ് ഫിനാലെ മാർച്ച് 13 ന് നടക്കും. ആർ എസ് സി സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി അതാത് രാജ്യങ്ങളിൽ സംവിധാനിക്കുന്ന പ്രത്യേക സ്റ്റുഡിയോകൾ വഴി അവതരിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന പരിപാടികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ കലാലയം ഗൾഫ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലും ഫേസ്‌ബുക്ക് പേജിലും തൽസമയം ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഗൾഫ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. സൗദി ഈസ്റ്റ്, സൗദി വെസ്റ്റ്, യുഎഇ, ഖത്വർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മത്സരിച്ച് ഒന്നാമതെത്തിയ പ്രതിഭകളാണ് ഗൾഫ് തലത്തിൽ മാറ്റുരക്കുന്നത്. 8 വിഭാഗങ്ങളിലായി 58 ഇനങ്ങളിൽ 408 പ്രതിഭകൾ മത്സരിക്കും. ഇതിനകം യൂനിറ്റ് മുതൽ 12,739 പ്രതിഭകൾ ഈ വർഷം സാഹിത്യോത്സവിന്റെ ഭാഗമായിട്ടുണ്ട്.

ഗൾഫിലെ സാഹിത്യോത്സവിന്റെ പതിനൊന്നാമത് പതിപ്പിൽ വെർച്വൽ റിയാലിറ്റിയെ ഉപയോഗപ്പെടുത്തി കലാസ്വാദനത്തിന് പുതിയ രൂപം പകരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആർ എസ് സി. വിപുലവും നൂതനവുമായ ഒരുക്കങ്ങളോടെ സംവിധാനിക്കുന്ന ഗൾഫ് സാഹിത്യോത്സവിൽ കഥ, കവിത, ഭാഷാ പ്രസംഗങ്ങൾ, മാപ്പിളപ്പാട്ട്, ചിത്ര രചനകൾ, പ്രബന്ധം, കൊളാഷ്, മാഗസിൻ ഡിസൈൻ, സോഷ്യൽ ട്വീറ്റ് തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ മറ്റു ലൈവ് ഷോകളും സാഹിത്യ ചർച്ചയും സാംസ്‌കാരിക പ്രഭാഷണങ്ങളും അരങ്ങേറും. സാഹിത്യോത്സവിൽ മത്സരിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകം സംവിധാനിച്ച ലൈവ് സ്റ്റുഡിയോകൾ വഴി തിരഞ്ഞെടുക്കപ്പെട്ട പരിപാടികൾ നേരിട്ടവതരിപ്പിക്കാനും പൊതുജനത്തിന് ബിഗ് സ്‌ക്രീനിൽ പരിപാടികൾ ആസ്വദിക്കാനും സൗകര്യമുണ്ടാകും. അബൂബക്കർ അസ്ഹരി, അലി അക്‌ബർ, ജാബിറലി പത്തനാപുരം, ശമീം കുറ്റൂർ വിവിധ ഘട്ടങ്ങളിൽ പരിപാടിയിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP