Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ കാത്തിരിക്കണം; രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം എല്ലാവരെയും തിരിച്ചെത്തിക്കും; ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരുന്നു; സാമ്പിളിങ്ങിനും ടെസ്റ്റിങ്ങിനും ഇറാനിൽ സൗകര്യമൊരുക്കാൻ ആറംഗ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; ഓരോ ദിവസവും വൈറസ് ബാധിതരുടെ വിവരം പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഐഎംഎയുടെ അഭ്യർത്ഥന

ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ കാത്തിരിക്കണം; രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം എല്ലാവരെയും തിരിച്ചെത്തിക്കും; ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരുന്നു; സാമ്പിളിങ്ങിനും ടെസ്റ്റിങ്ങിനും ഇറാനിൽ സൗകര്യമൊരുക്കാൻ ആറംഗ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; ഓരോ ദിവസവും വൈറസ് ബാധിതരുടെ വിവരം പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഐഎംഎയുടെ അഭ്യർത്ഥന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ വേഗം തിരിച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇറാനിൽ സാംപിളിങ് ടെസ്റ്റിങ് സൗകര്യങ്ങൾ ഒരുക്കാൻ 6 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ് കേന്ദ്രസർക്കാർ. രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു ജയശങ്കർ. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൽ കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ കാത്തിരിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. ഇവർക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചെത്തിക്കും. ഇറ്റലിയിലെ സാഹചര്യം ആശങ്കയുണർത്തുന്നതാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.

മെഡിക്കൽ സംഘം പ്രവാസികൾക്ക് സഹായമെത്തിക്കാനുമുള്ള ശ്രമത്തിലാണ്. യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യം എല്ലാവരും മനസിലാക്കണം. ഇറാനിലേക്ക് വിമാനസർവീസ് നടത്താൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കോവിഡ്-19 ടെസ്റ്റ് പോസിറ്റീവാകുന്നവരുടെ കണക്കുകൾ എല്ലാ ദിവസവും പുറത്തുവിടുന്നത് രാജ്യത്ത് ജനങ്ങൾക്കിടയിൽ പരിഭ്രാന്ത്രി പരത്തിയിട്ടുണ്ടെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. പകർച്ച വ്യാധിയുണ്ടായവരുടെ കണക്കുകൾ വേർതിരിച്ച് കൃത്യതയോടെ അറിയിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭ്യർത്ഥിച്ചു.

രാജ്യത്തുകൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചത് 60 പേരിലാണ്. ഇതിൽ മൂന്ന് പേരുടെ രോഗം ഭേദമായി. ഡൽഹിയിലും രാജസ്ഥാനിലും ഓരോ കേസുകൾ വീതം ബുധനാഴ്ച റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിച്ച 60 കേസുകളിൽ 16 ഇറ്റലിക്കാരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറ്റലിയിൽ മലയാളികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ നേരത്തെ അറിയിച്ചിരുന്നു, നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ മെഡിക്കൽ പരിശോധന നടത്താനാണ് സംഘം പോകുന്നത്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗമുള്ളവർക്ക് അവിടെതന്നെ ചികിത്സ നൽകാൻ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഗണനയിലാണ്. രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതിനിടെ, കർണാടകയിൽ കോവിഡ്19 ബാധയെന്ന സംശയത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൽബുർഗി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന 76കാരനാണ് മരിച്ചത്.കോവിഡ്19 രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങൾ ബംഗളൂരുവിലെ ലാബിൽ പരിശോധനക്കായി അയച്ചിരുന്നു. ഇയാൾ അടുത്തിടെ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.

കൽബുർഗിയിൽ ഐസൊലേഷനിലുള്ള രണ്ട് പേരിൽ ഒരാളായിരുന്നു മുഹമ്മദ് ഹുസൈൻ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട് ബന്ധംപുലർത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്.ചികിത്സയിലുള്ള മെറ്റാരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയുെട പരിശോധഫലങ്ങൾ വന്നതിനു ശേഷമേ കോവിഡ് ബാധ മൂലമുള്ള മരണമാണോയെന്ന് സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP