Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ അംഗത്വമെടുത്തു; ജെ പി നദ്ദക്കൊപ്പം ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടത് മോദിക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ്; കോൺഗ്രസിന്റെ പ്രതാപം നഷ്ടമായെന്ന് സിന്ധ്യ; മധ്യപ്രദേശ് സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയമെന്നും വിമർശനം; ഒപ്പമുള്ള 12 എംഎൽഎമാർ ബിജെപിയിൽ ചേരുന്നതിൽ അനിശ്ചിതത്വം തുടരുന്നു; 'ഞങ്ങൾ മഹാരാജിനൊപ്പം വന്നത്.. ബിജെപിയിൽ ചേരാനല്ലെന്ന്' എംഎൽഎമാർ; സിന്ധ്യക്ക് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസിൽ നിന്നും 200 പേർ രാജിവെച്ചു

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ അംഗത്വമെടുത്തു; ജെ പി നദ്ദക്കൊപ്പം ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടത് മോദിക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ്; കോൺഗ്രസിന്റെ പ്രതാപം നഷ്ടമായെന്ന് സിന്ധ്യ; മധ്യപ്രദേശ് സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയമെന്നും വിമർശനം; ഒപ്പമുള്ള 12 എംഎൽഎമാർ ബിജെപിയിൽ ചേരുന്നതിൽ അനിശ്ചിതത്വം തുടരുന്നു; 'ഞങ്ങൾ മഹാരാജിനൊപ്പം വന്നത്.. ബിജെപിയിൽ ചേരാനല്ലെന്ന്' എംഎൽഎമാർ; സിന്ധ്യക്ക് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസിൽ നിന്നും 200 പേർ രാജിവെച്ചു

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കൊപ്പം അദ്ദേഹം പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടു. സിന്ധ്യക്ക് അർഹമായ സ്ഥാനം ബിജെപി നൽകുമെന്ന് നദ്ധ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനത്തിനെതിരെ പാർട്ടി വിട്ട് പുറത്തുവന്ന 12 എംഎ‍ൽഎമാർ രംഗത്തെത്തി. 'ഞങ്ങൾ മഹാരാജിനു (ജ്യോതിരാദിത്യ സിന്ധ്യ) വന്നത്... ബിജെപിയിൽ ചേരാനല്ല' - എംഎ‍ൽഎമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇവർ ബിജെപിയിൽ ചേരാൻ കൂട്ടാക്കിയില്ലെങ്കിൽ മധ്യപ്രദേശിലെ കമൽനാഥ് സർക്കാറിന് യാതൊരു കോട്ടവും ഉണ്ടായില്ല.

ഇപ്പോഴത്തെ നിലയിൽ സഹചര്യത്തിൽ ബിജെപി സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആറ് മന്ത്രിമാർ അടക്കം 19 എംഎ‍ൽഎമാരാണ് ജ്യോതിരാദിത്യയ്ക്കൊപ്പം എംഎ‍ൽഎ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നത്. ബിജെപി ഭരിക്കുന്ന കർണാടകയിലെ റിസോർട്ടിലാണ് ഇവർ ഇപ്പോഴുള്ളത്. ഭോപ്പാലിൽ നിന്ന് മൂന്ന് വിമാനത്തിലായാണ് ഇവർ ബംഗളൂരുവിലെത്തിയത്. 18 വർഷം നീണ്ട ബന്ധം ഉപേക്ഷിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കാറാനുള്ള തീരുമാനം എടുത്തത്. ഇതിനു പിന്നാലെ മൊത്തം 21 എംഎ‍ൽഎമാരാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായി. ജ്യോതിരാദിത്യയ്ക്ക് രാജ്യസഭാ പദവിയും മന്ത്രിസ്ഥാനവും നൽകുമെന്നാണ് റിപ്പോർട്ട്.

അതേസമയം മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 200 ലധികം ആളുകൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്വാളിയാർ, ചമ്പൽ മേഖലയിലെ 200 ലധികം പ്രവർത്തകർ രാജിവെച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവിൽ 88 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിലുള്ളത്. ഇവരെ ഇവരെ ജയ്പുരിലേക്ക് മാറ്റി. എന്നാൽ, നിലവിൽ 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

ചൊവ്വാഴ്ച ജ്യോതിരാദിത്യ രാജിവെച്ചതോടെ 22 എംഎൽഎമാർ നേരത്തെ രാജി സമർപ്പിച്ചിരുന്നു. അവരെ ബെംഗളൂരുവിലേക്കും മാറ്റിയിരിക്കുയയാണ്. രാജിവെച്ച കോൺഗ്രസ് അംഗങ്ങളെ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിനായി രണ്ട് മുതിർന്ന നേതാക്കളെ ബെംഗളൂരുവിലേക്ക് അയക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിമത എംഎൽഎമാരുമായി ചർച്ച നടത്തി തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, ബിജെപിയുടെ 107 എഎൽഎമാരെ ചൊവ്വാഴ്ച രാത്രിയിൽ ഗുരുഗ്രാമിലേക്ക് മാറ്റി. അവിടെ ശിവരാജ് സിങ്ങ് ചൗഹാൻ, കൈലാഷ് അടക്കമുള്ള നേതാക്കൾ എംഎൽഎമാർക്കൊപ്പമുണ്ട്.

കമൽനാഥ് സർക്കാറിന് ഭൂരിപക്ഷമില്ലെന്ന കാണിച്ച് ഗവർണർക്ക് കത്ത് കൈമാറാനിരിക്കുകയാണ് ബിജെപി. എന്നാൽ ഗവർണറുടെ അഭാവത്തിൽ ബിജെപിയുടെ ലക്ഷ്യം സാധിച്ചിട്ടില്ല. അതിനിടെ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ പ്രതികരണവുമായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയും രംഗത്തുവന്നു. സിന്ധ്യയിലൂടെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും സിന്ധ്യ ബിജെപി ഒരുക്കിയ കെണിയിൽ പെട്ടുപോയെന്നും നാരായണ സ്വാമി പറഞ്ഞു.''കർണാടകയിൽ പ്രയോഗിച്ച അതേ തന്ത്രമാണ് ബിജെപി മധ്യപ്രദേശിലും പ്രയോഗിക്കുന്നത്. ഇത് ജനാധിപത്യത്തെ കൊല ചെയ്യലാണ്. സിന്ധ്യ കെണിയിൽ പെട്ടുപോയി. ആന മണ്ടത്തരമാണ് ചെയ്തിരിക്കുന്നതെന്ന തിരിച്ചറിവ് വൈകാതെ അയാൾക്ക് വരും. ആവശ്യം കഴിഞ്ഞാൽ ബിജെപി സിന്ധ്യയെ വലിച്ചെറിയും. കമൽ നാഥ് ഭൂരിപക്ഷം തെളിയിക്കുമെന്ന് എനിക്ക് ഉറപ്പാണ്,'' നാരായണ സ്വാമി പറഞ്ഞു.

അതേസമയം സിന്ധ്യയുടെ അസാന്നിധ്യം ഒരു തരത്തിലും പാർട്ടിയെ ബാധിക്കാൻ പോകുന്നില്ലെന്നാണ് കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം. മാത്രമല്ല മോദി-ഷാ തണലിൽ ശോഭിക്കാൻ മഹാരാജ് സിന്ധ്യയ്ക്ക് കഴിയട്ടെയെന്നൊരു ആശംസ കൂടി ദിഗ്‌വിജയ് സിങ് പങ്കുവെക്കുന്നു. പാർട്ടി ഒരു തരത്തിലും അദ്ദേഹത്തെ ഒതുക്കുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്നാണ് ദിഗ് വിജയ് സിങ് പറയുന്നത്. മധ്യപ്രദേശിലുള്ള ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിനോട് നിങ്ങൾ ചോദിച്ചുനോക്കൂ, പ്രത്യേകിച്ചും ഗ്വാളിയർ ചമ്പൽ ഡിവിഷനിൽ നിന്നുള്ള നേതാക്കളോട്. കഴിഞ്ഞ 16 മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഈ പ്രദേശത്ത് ഒന്നും സംഭവിച്ചിട്ടില്ല. ദുഃഖകരമാണ് ഇതെല്ലാം. എങ്കിലും ഞാൻ അദ്ദേഹത്തിന് എന്റെ ആശംസകളും അറിയിക്കുകയാണ്. മോദി-ഷാ തണലിൽ അദ്ദേഹത്തിന് നല്ലത് വരട്ടെ..'', ദിഗ്‌വിജയ് സിങ് പറഞ്ഞു.

സിന്ധ്യയെ പാർട്ടിയിൽ നിലനിർത്തേണ്ട ഉത്തരവാദിത്തം കോൺഗ്രസ് പാർട്ടിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് പവർ ഖേരയുടെ അഭിപ്രായത്തോട് താനും യോജിക്കുന്നെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. അമിത് ഷായ്ക്കോ നിർമലാ സീതാരാമനോ പകരക്കാരനായി അദ്ദേഹം വരട്ടെ.. അദ്ദേഹത്തിന്റെ കഴിവുകൾ അറിഞ്ഞാൽ തീർച്ചയായും അവർ രണ്ടുപേരും മികച്ച പദവി തന്നെ ഇദ്ദേഹത്തിന് നൽകും. മോദി-ഷാ സംരക്ഷണത്തിൽ അദ്ദേഹം വളരട്ടെ.. മഹാരാജിന് ഞങ്ങളുടെ ആശംസകൾ.. . ', എന്നായിരുന്നു ദിഗ് വിജയ് സിങ് ട്വിറ്ററിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP