Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് 19 വ്യാപിച്ചതോടെ അസംസ്‌കൃത എണ്ണവില താഴ്ന്നത് മുപ്പത് ശതമാനത്തോളം: എണ്ണ വില ഇടിവിനൊപ്പം തന്നെ രൂപയുടെ മൂല്യം താഴ്ന്നത് തിരിച്ചടി; രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ ഇടിവ്?; അടുത്തയാഴ്ച കുറയുന്നത് ആറ് രൂപയോളമെന്ന് റിപ്പോർട്ട്

കൊവിഡ് 19 വ്യാപിച്ചതോടെ അസംസ്‌കൃത എണ്ണവില താഴ്ന്നത് മുപ്പത് ശതമാനത്തോളം: എണ്ണ വില ഇടിവിനൊപ്പം തന്നെ രൂപയുടെ മൂല്യം താഴ്ന്നത് തിരിച്ചടി; രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ ഇടിവ്?; അടുത്തയാഴ്ച കുറയുന്നത് ആറ് രൂപയോളമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ അടുത്തയാഴ്ച വൻ ഇടിവുണ്ടാവുമെന്ന് റിപ്പോർട്ട്. ലിറ്ററിന് ആറു രൂപയുടെ വരെ കുറഞ്ഞേക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണിത്.

കൊവിഡ് 19 വ്യാപിച്ചതോടെ അസംസ്‌കൃത എണ്ണവില 30 ശതമാനമാണ് താഴ്ന്നത്. ബാരലിന് 35 ഡോളറിനടുത്താണ് നിലവിൽ എണ്ണവില. ഇതിന് അനുസരിച്ചുള്ള വില മാറ്റം ആഭ്യന്തര വിപണിയിൽ ഉണ്ടായിട്ടില്ല. പതിനഞ്ചു ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഓരോ ദിനവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നതെന്നാണ്, ഇതിനു കാരണമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പറയുന്നത്. രാജ്യാന്തര വിപണിയിൽ നിലവിലെ അവസ്ഥ വരുംദിവസങ്ങളിലും തുടർന്നാൽ അടുത്തയാഴ്ച ഇത് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്ന ഐഒസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

രാജ്യാന്തര വിപണിയിലെ വിലമാറ്റം ഇന്ത്യൻ വിപണിൽ പ്രതിഫലിക്കാൻ ഉപഭോക്താക്കൾ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിന് അനുസരിച്ചുള്ള വില പുനർനിർണയം ഉണ്ടായാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് ആറു രൂപ വരെ കുറയാൻ സാധ്യയതുണ്ട്. ഇത് അടുത്തയാഴ്ചയുണ്ടാവുമെന്നാണ് സൂചന. അതേസമയം അസംസ്‌കൃത എണ്ണ വില ഇടിവിനൊപ്പം തന്നെ രൂപയുടെ മൂല്യം താഴ്ന്നത് തിരിച്ചടിയാണ്. ഇറക്കുമതിക്കായി കമ്പനികൾ കൂടുതൽ പണം മുടക്കേണ്ടിവരുന്നതിനാൽ രാജ്യാന്തര വിപണിയിലെ എണ്ണവില ഇടിവ് പൂർണമായും ഇന്ത്യൻ ഉപഭോക്താക്കൾക്കു ലഭിക്കാനിടയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ബാസ്‌ക്കറ്റിലെ എണ്ണവില താരമ്യേന ഉയർന്ന 45 ഡോളറിലാണ് എന്നതും തിരിച്ചടിയാണെന്നും വിപണി വിദഗ്ദ്ധർ പറയുന്നു.

രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞിട്ടും നാമമാത്രമായ കുറവാണ് പെട്രോളിനും ഡീസലിനും ഇന്ത്യൻ വിപണിയിൽ ഉണ്ടായത്. മിക്ക ദിവസങ്ങളിലും 25 പൈസയിൽ താഴെയാണ് രാജ്യത്ത് പെട്രോൾ വില താഴ്ന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP